Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

വീണ്ടും മെലിഞ്ഞ് ഫഹദ് ഫാസിൽ; പുതിയ മേക്കോവർ ദീലീഷ് പോത്തൻ ചിത്രം'ജോജി'ക്ക് വേണ്ടി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും സോഷ്യൽ മീഡിയയും

വീണ്ടും മെലിഞ്ഞ് ഫഹദ് ഫാസിൽ; പുതിയ മേക്കോവർ ദീലീഷ് പോത്തൻ ചിത്രം'ജോജി'ക്ക് വേണ്ടി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും സോഷ്യൽ മീഡിയയും

സ്വന്തം ലേഖകൻ

കൊച്ചി: കഥാപാത്രങ്ങൾക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കുന്ന താരങ്ങളിലൊരാളാണ് ഫഹദ് ഫാസിൽ. ഇതിനോടകമുള്ള താരത്തിന്റെ പല സിനിമകളും ഇതിനുദാഹരണവുമാണ്. മാലിക്കിനു ശേഷം ഇപ്പോഴിത ശരീരം കൊണ്ട് വീണ്ടും ഞെട്ടിക്കുകയാണ് ഫഹദ് ഫാസിൽ. പുതിയ ചിത്രമായ ജോജിയിലും നന്നേ മെലിഞ്ഞ ഗെറ്റപ്പിലാണ് താരം എത്തുന്നത്. സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ഫഹദിന്റെ ചിത്രങ്ങൾ ആരാധകർക്കിടയിലും സോഷ്യൽ മീഡിയയിലും ഒരേ പോലെ ചർച്ചയായി കഴിഞ്ഞു.

വില്യം ഷെയ്ക്സ്പിയറിന്റെ 'മാക്‌ബത്ത്' എന്ന കൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ശ്യാം പുഷ്‌കരൻ തിരക്കഥ എഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദിലീഷ് പോത്തനാണ്. 'ജോജി' യുടെ ഷൂട്ടിങ് എരുമേലിയിൽ പുരോഗമിക്കുകയാണ്. ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകൻ എന്നിവർക്കൊപ്പം കുറച്ചു പുതുമുഖങ്ങളും സിനിമയിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഭാവന സ്റ്റുഡിയോസ്, വർക്കിങ് ക്ലാസ് ഹീറോ, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകളിൽ ആണ് നിർമ്മാണം. ഛായാഗ്രഹണം- ഷൈജു ഖാലിദ്, എഡിറ്റിങ്- കിരൺ ദാസ്, പ്രൊഡക്ഷൻ ഡിസൈനർ- ഗോകുൽദാസ്, മേക്കപ്പ്- റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ- മസ്ഹർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ബെന്നി കട്ടപ്പന.

ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. 2016 ൽ 'മഹേഷിന്റെ പ്രതികാരം', 2017 ൽ 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ രണ്ട് ചിത്രങ്ങളിലും ഫഹദ് തന്നെയായിരുന്നു നായകൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP