Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202124Sunday

ഇനിയും കാത്തിരിക്കാൻ പറ്റില്ല; 'മാലിക്' ഒടിടി റിലീസ് പ്രഖ്യാപിച്ച് ഫഹദ്; തീയറ്ററുകൾ തുറന്നതിനു ശേഷം ഏറ്റവും പുതിയതും മികച്ചതുമായ ഒരു സിനിമ സമ്മാനിക്കുമെന്നും ഫഹദ്

ഇനിയും കാത്തിരിക്കാൻ പറ്റില്ല; 'മാലിക്' ഒടിടി റിലീസ് പ്രഖ്യാപിച്ച് ഫഹദ്; തീയറ്ററുകൾ തുറന്നതിനു ശേഷം ഏറ്റവും പുതിയതും മികച്ചതുമായ ഒരു സിനിമ സമ്മാനിക്കുമെന്നും ഫഹദ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഡയറക്റ്റ് ഒടിടി റിലീസിനെക്കുറിച്ച് ആലോചിക്കാൻ നിർബന്ധിതർ ആയിരിക്കുകയാണ് സിനിമാ നിർമ്മാതാക്കൾ. തീയറ്ററുകൾ എന്ന് തുറക്കാനാകുമെന്നത് പ്രവചനാതീതമായി തുടരുന്ന സാഹചര്യത്തിൽ ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിർമ്മാതാക്കളാണ് ഏറെയും പ്രതിസന്ധിയിലായിരിക്കുന്നത്. ഇതിനിടോകം തന്നെ നിരവധി സിനിമകൾ ഒടിടിയിൽ റിലീസും നടത്തി കഴിഞ്ഞു. ഇപ്പോഴിതാ ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം 'മാലിക്' ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഫഹദ് ഫാസിലാണ് ഇക്കാര്യം അറിയിച്ചത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാലിക് ഒടിടിയിൽ റിലീസ് ചെയ്യുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഔദ്യേഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ വന്നിരുന്നില്ല. കോവിഡ് രണ്ടാംതരംഗം നീളുന്ന സാഹചര്യത്തിൽ തിയറ്ററുകൾ തുറക്കുന്നത് അനിശ്ചിതമായി തുടരുമ്പോഴാണ് മാലിക് ഒടിടി റിലീസ് ആയി എത്തിക്കുന്നത്.

'ഈ കൊറോണയുടെ സമയത്ത് ഇതെഴുതുന്നത് ശരിയാണോ എന്നറിയില്ല. നമുക്ക് കഴിയാവുന്ന തരത്തിൽ എല്ലാവരും മുന്നോട്ട് പോരാടുകയാണ് എന്ന വിശ്വാസത്തിൽ ഞാൻ എഴുതട്ടെ. മലയാൻ കുഞ്ഞിന്റെ ചിത്രീകരണ സമയത്ത് സംഭവിച്ച ഒരു അപകടത്തിൽ നിന്നു ഞാനും ഭേദപ്പെട്ടു വരികയാണ്. എന്റെ കലണ്ടറിൽ ലോക്ഡൗൻ ആരംഭിച്ചത് മാർച്ച് 2 നാണ്. അതൊരു 'അവസാനം' ആവേണ്ടതായിരുന്നു എന്നാണ് എന്റെ ഡോക്ടർമർ പറഞ്ഞത്. വീഴ്ചയിൽ എന്റെ കൈകൾ നിലത്ത് കുത്തിയതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു. വീഴ്ചയുടെ ആഘാതത്തിൽ 80% ആൾക്കാരും മറക്കുന്ന കാര്യം ആണത്. അതു കൊണ്ടാണ് ഞാൻ രക്ഷപ്പെട്ടതെന്ന് ഡോക്ടർമാർ പറഞ്ഞു. അതെനിക്ക് പുനർ ജന്മം ആയിരുന്നു.

ഈ ഒരു അപ്രതീക്ഷിത സമയത്ത് എന്നും എന്റെ കൂടെ നിന്നിട്ടുള്ള പ്രേക്ഷകരോട് ഒരു വിശദീകരണം തരണമെന്ന് എനിക്ക് തോന്നി. മാലിക് എന്ന സിനിമയുടെ അണിയറ പ്രവർത്തകർ സിനിമ ഒടിടി റിലീസ് നടത്താൻ തീരുമാനിച്ച വിവരം ഞിങ്ങളെ അറിയിക്കുകയാണ്. എന്റെ മറ്റ് ഒടിടി പടങ്ങളിൽ നിന്ന് വ്യത്യസ്തമായി തീർത്തും തിയേറ്റർ അനുഭവത്തിനു വേണ്ടി ചിത്രീകരിച്ച സിനിമയാണിത്. അതുകൊണ്ട് എല്ലാവരും സിനിമയ്ക്ക് ഏറ്റവും അനുയോജ്യമായ ഒന്നായി ഈ തീരുമാനത്തെ കാണണമെന്ന് അപേക്ഷിക്കുന്നു. തീയറ്ററുകൾ 100% തുറന്നതിനു ശേഷം മാത്രം കാണിക്കാൻ ഞാൻ കാത്തിരുന്ന സിനിമയാണിത്. പക്ഷെ അത് വരെ ഇനി കാത്തിരിക്കാൻ പറ്റില്ല. ഈ അവസരത്തിൽ എനിക്ക് നൽകാൻ പറ്റുന്ന മറ്റൊരു ഉറപ്പ്, തീയറ്ററുകൾ തുറന്നതിനു ശേഷം ഏറ്റവും പുതിയതും മികച്ചതുമായ ഒരു അനുഭവം സമ്മാനിക്കുന്ന സിനിമ നൽകാൻ കഴിയും എന്നതാണ്', എന്ന് ഫഹദ് ഫേസ്‌ബുക്കിൽ പങ്കുവച്ച പ്രസ്താവനയിൽ പറയുന്നു.

27 കോടിയോളം മുതൽമുടക്കുള്ള 'മാലിക്', ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് നിർമ്മിക്കുന്നത്. ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും മാലിക്കിലുണ്ട്. ടേക്ക് ഓഫിന് ശേഷം സാനു ജോൺ വർഗീസ് മഹേഷ് നാരായണന് വേണ്ടി ഫ്രെയിമുകൾ ഒരുക്കുന്നു. സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP