Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇതിലും നല്ലത് അലുവയും മത്തിക്കറിയും തന്നെ! കോഴിമുട്ട ചായയിൽ മുക്കി കോമ്പിനേഷനുമായി യുവാവ്; രണ്ട് ഭക്ഷണങ്ങളെ നശിപ്പിച്ചെന്ന് സോഷ്യൽ മീഡിയയിൽ ട്രോളുകളും; വൈറലായ ചിത്രം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വ്യത്യസ്തമായ രുചികൾ ചേർത്ത് ഭക്ഷണം കഴിക്കുകയാണ് ഇന്ന് പലരുടേയും രീതി. അലുവയും മത്തിക്കറയും പോലെ ബിരിയാണിക്ക് മുകളിൽ ചോക്ലേറ്റ് ഒഴിച്ചും പാനീപൂരിയിൽ ന്യൂഡിൽസ് നിറച്ചും മറ്റുമാണ് പലരുടേയും കോമ്പിനേഷൻ. എന്നാലിപ്പോൾ പുഴുങ്ങിയ മുട്ടയും ചായയും കോമ്പിനേഷനാക്കി സോഷ്യൽ മീഡിയയിലെത്തിയ യുവാവിനെയാണ് ട്രോളി കൊല്ലുന്നത്. .

'ഇത് എന്ത് കോമ്പിനേഷൻ' എന്ന് തോന്നിക്കും വിധത്തിലുള്ള ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. ചായയും മുട്ടയുമാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങൾ.

പുഴുങ്ങിയ മുട്ട ചായയിൽ മുക്കി കഴിക്കുന്നതിന്റെ ചിത്രമാണിത്. ഫേസ്‌ബുക്കിലൂടെയാണ് വിചിത്രമായ ഈ ഭക്ഷണ കോമ്പിനേഷന്റെ ചിത്രം വൈറലായത്. 'ധ്വന്യ ഷാ' എന്ന ഫേസ്‌ബുക്ക് അക്കൗഡിലൂടെയാണ് ചിത്രം പ്രചരിച്ചത്. സംഭവം വൈറലാവുകയും ചെയ്തു. രസകരമായ കമന്റുകളും ചിത്രത്തിന് താഴെ വന്നിട്ടുണ്ട്.

ഇത് ക്രൂരതയാണെന്നും രുചികരമായ രണ്ട് ഭക്ഷണങ്ങളെ നശിപ്പിച്ചുവെന്നുമൊക്കെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിച്ചത്. ഇഡ്ഡലിയും തന്തൂരി ചിക്കൻ ടിക്കയുമൊക്കെ ചായയിൽ മുക്കി കഴിക്കുന്നതിന്റെ ചിത്രങ്ങളും സമൂസയുടെ അകത്ത് ഐസ്‌ക്രീം വച്ച് കഴിക്കുന്നതിന്റെ ചിത്രങ്ങളും അടുത്തിടെ വൈറലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP