Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ട്രംപ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത് തലകീഴായ ചുവന്ന ത്രികോണം; കമ്മ്യൂണിസ്റ്റുകളെയും മറ്റ് രാഷ്ട്രീയ തടവുകാരേയും അടയാളപ്പെടുത്താൻ നാസികൾ ഉപയോഗിച്ചിരുന്ന ചിഹ്നം ഉൾപ്പെടുന്ന പോസ്റ്റുകൾ നീക്കം ചെയ്ത് ഫേസ്‌ബുക്ക്

ട്രംപ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത് തലകീഴായ ചുവന്ന ത്രികോണം; കമ്മ്യൂണിസ്റ്റുകളെയും മറ്റ് രാഷ്ട്രീയ തടവുകാരേയും അടയാളപ്പെടുത്താൻ നാസികൾ ഉപയോഗിച്ചിരുന്ന ചിഹ്നം ഉൾപ്പെടുന്ന പോസ്റ്റുകൾ നീക്കം ചെയ്ത് ഫേസ്‌ബുക്ക്

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെൻസും നടത്തിയ പ്രചാരണ പരസ്യം ഫേസ്‌ബുക്ക് നീക്കം ചെയ്തു. തലകീഴായ ചുവന്ന ത്രികോണം ഉപയോഗിച്ചതിനാണ് പരസ്യങ്ങൾ നീക്കം ചെയ്തത്. കോൺസൻട്രേഷൻ ക്യാമ്പുകളിലെ കമ്മ്യൂണിസ്റ്റുകളെയും മറ്റ് രാഷ്ട്രീയ തടവുകാരേയും അടയാളപ്പെടുത്താൻ നാസികൾ ഉപയോഗിച്ചിരുന്ന ചിഹ്നമാണിത്. പേയ്ഡ് പോസിറ്റലാണ് ട്രംപ് ഈ ചിഹ്നം ഉപയോഗിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡസൻ കണക്കിന് പരസ്യങ്ങളാണ് ഫേസ് ബുക്ക് നിർജ്ജീവമാക്കിയത്.

1930 കളിലാണ് ഇത്തരം തലകീഴായുള്ള ത്രികോണങ്ങൾ കമ്മ്യൂണിസ്റ്റുകളേയും സോഷ്യലിസ്റ്റുകളേയും ലിബറലുകളേയും തിരിച്ചറിയാൻ വേണ്ടി നാസികൾ ഉപയോഗിച്ചു തുടങ്ങിയത്. വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള ഉള്ള ഉള്ളടക്കം പങ്കുവെച്ച് ഫേസ്‌ബുക്കിന്റെ പോളിസി ലംഘിച്ചതുകൊണ്ടാണ് ഫേസ്‌ബുക്ക് നടപടി സ്വീകരിച്ചത് എന്നാണ് കമ്പനി അധികൃതർ പറയുന്നത്. വിദ്വേഷകരമായ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്ന ചിഹ്നങ്ങൾ കമ്പനി അനുവദിക്കില്ലെന്നും ഫേസ് ബുക്ക് വ്യക്തമാക്കി.

വ്യാഴാഴ്ചയാണ് ഫേസ് ബുക്ക് പരസ്യം നീക്കം ചെയ്തത്. ട്രംപും പെൻസും നാസി ചിഹ്നം ഉപയോഗിച്ചുള്ള പരസ്യം പ്രചാരണത്തിനായി രണ്ടുപേരുടേയും പേജിൽ പോസ്റ്റ് ചെയ്തത് ബുധനാഴ്ചയാണ്. ബുധനാഴ്ച പോസ്റ്റ് ചെയ്ത പരസ്യത്തിന് ട്രംപിന്റെ പേജിലൂടെ വ്യാഴാഴ്ച രാവിലെ വരെ 950000 ഇംപ്രഷൻസ് ലഭിച്ചിട്ടുണ്ട്. പെൻസിന്റെ പേജിൽ ഇതിന് 500000 ഇംപ്രഷനാണ് ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP