Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലപ്പുറത്ത് എസ്ഡിപിഐ വിജയിച്ച അഞ്ചിടത്തും സിപിഎമ്മിന് സ്ഥാനാർത്ഥിയില്ല; `സഖാപ്പികൾ` മത്സരിച്ച സ്ഥലത്ത് പേരിന് സ്ഥാനാർത്ഥിയെ നിർത്തിയപ്പോൾ കിട്ടിയത് രണ്ടക്ക വോട്ടും; ലീഗിനെ തോൽപ്പിക്കാൻ വോട്ടുമറിക്കലും വ്യാപകം; മലപ്പുറത്തെ സിപിഎം-എസ്ഡിപിഐ ബാന്ധവം തുറന്ന് കാണിച്ച് യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; എസ്ഡിപിഐയുമായി സഖ്യമില്ലെന്ന സിപിഎം വാദം പൊള്ളയോ?

മലപ്പുറത്ത് എസ്ഡിപിഐ വിജയിച്ച അഞ്ചിടത്തും സിപിഎമ്മിന് സ്ഥാനാർത്ഥിയില്ല; `സഖാപ്പികൾ` മത്സരിച്ച സ്ഥലത്ത് പേരിന് സ്ഥാനാർത്ഥിയെ നിർത്തിയപ്പോൾ കിട്ടിയത് രണ്ടക്ക വോട്ടും; ലീഗിനെ തോൽപ്പിക്കാൻ വോട്ടുമറിക്കലും വ്യാപകം; മലപ്പുറത്തെ സിപിഎം-എസ്ഡിപിഐ ബാന്ധവം തുറന്ന് കാണിച്ച് യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; എസ്ഡിപിഐയുമായി സഖ്യമില്ലെന്ന സിപിഎം വാദം പൊള്ളയോ?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നിലെ പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ നേതാക്കളുടെ പങ്ക് ആദ്യം തന്നെ പുറത്ത് വന്നിരുന്നുവെങ്കിലും പല ഇടത് നേതാക്കളും കൊല നടത്തിയ സംഘടനയുടെ പേര് പറയാതെയാണ് വിമർശിച്ചിരുന്നത്. എസ്ഡിപിഐയുടെ പേര് പറയാൻ ഭയമാണോ എന്നും അതോ രഹസ്യ ധാരണ പലയിടത്തും നിലനിൽക്കുന്നത്‌കൊണ്ടാണോ എന്നും ചോദ്യവും ഉയർന്നിരുന്നു. ഇടത് പ്രസ്ഥാനങ്ങൾ നടത്തുന്ന ചുവരെഴുത്ത് സമരം പോലും പ്രഹസനമാണെന്ന് പല കോണിൽ നിന്നും അബിപ്രായവും ഉയർന്നിരുന്നുസിപിഎം - എസ് ഡി പി ഐ സഖ്യത്തിൽ ഒരു പഞ്ചായത്തും ഭരിക്കുന്നില്ലെന്ന് സൈബർ സഖാക്കളും ചാനൽ ചർച്ചകളിൽ സിപിഎം പ്രതിനിധികളും വാദിക്കുമ്പോൾ സിപിഎമ്മിന്റെ എസ് ഡി പി ഐ ബന്ധം എണ്ണമിട്ടു നിരത്തി ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു.

അഭിമന്യു വധത്തിൽ എസ് ഡി പി ഐയുടെ പങ്ക് വ്യക്തമായതോടെ പല ഭാഗങ്ങളിൽ നിന്നും എസ് ഡി പി ഐയുമായി ഭരണം പങ്കിടുന്ന സിപിഎമ്മിനെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്,എന്നാൽ പ്രതിഷേധങ്ങളെ സോഷ്യൽമീഡിയകളിലും ചാനൽ ചർച്ചകളിലും സിപിഎം പ്രവർത്തകരും നേതാക്കളും പ്രതിരോധിച്ചത് അങ്ങനെ ഒരു സഖ്യവും ഇല്ലെന്ന വാദത്തിലൂടെയാണ്.ന്യായീകരണം നടക്കുമ്പോഴും എളമരം കരീം അടക്കമുള്ള നേതാക്കൾ സഖ്യം അവസാനിപ്പിക്കും പ്രസ്താവന ഇറക്കിയിരുന്നു,എസ് ഡി പി ഐയുമായി ബന്ധമില്ല എന്ന ന്യായങ്ങളെ പൊളിച്ചടക്കി അൽ ആമീൻ മുഹമ്മദ് ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റാണ് ഇപ്പൊ ചർച്ചാ വിഷയം,മലപ്പുറം ജില്ലയിൽ മാത്രം എസ് ഡി പി ഐ സിപിഎം പിന്തുണയോടെ അഞ്ച് സീറ്റുകളിൽ വിജയിച്ചത് ഇലക്ഷൻ കമ്മീഷൻ വിവരങ്ങളടങ്ങിയ തെളിവുകളോട് കൂടിയാണ് അൽ ആമീൻ മുഹമ്മദ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്,

മലപ്പുറത്ത് മാത്രമല്ല, കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലും സിപിഎം എസ് ഡി പി ഐ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്,എസ് ഡി പി ഐ മത്സരിച്ചു വിജയിച്ച നാലു സീറ്റുകളിൽ രണ്ടു സീറ്റുകളിൽ സിപിഎം സ്ഥാനാർത്ഥിയെ നിർത്തിയില്ല,കൂടാതെ മൂന്നാമതൊരു സീറ്റിൽ ഇടതു സ്വതന്ത്രൻ നേടിയത് കേവലം 77 വോട്ടുകൾ മാത്രമാണ്.കണ്ണൂർ ജില്ലയിൽ പരിയാരം പഞ്ചായത്തിൽ സിപിഎം സ്വതന്ത്രയും എസ് ഡി പി ഐ സ്ഥാനാർത്തിയും ഒരാൾ എന്നതും വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു.

മലപ്പുറത്ത് മാത്രം പല സ്ഥലങ്ങളിലും എസ്ഡിപിഐ സ്ഥാനാർത്ഥികൾ വിജയിക്കുകയോ രണ്ടാം സ്ഥാനത്ത് എത്തുകയോ ചെയ്തപ്പോൾ അവിടെ സിപിഎമ്മിന് സ്ഥാനാർത്ഥി പോലുമില്ലായിരുന്നുവെന്നും പോസ്റ്റിൽ അമീൻ പറയുന്നുണ്ട്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം


മലപ്പുറം ജില്ലയിൽ ആകെയുള്ളത് 1778 ഗ്രാമപഞ്ചായത്ത് സീറ്റുകൾ, 223 ബ്ലോക്ക് പഞ്ചായത്ത് സീറ്റുകൾ, 32 ജില്ലാ പഞ്ചായത്ത് സീറ്റുകൾ, 479 മുനിസിപ്പൽ സീറ്റുകൾ. ആകെ 2512 തദ്ദേശ സ്വയംഭരണ സീറ്റുകൾ. എസ് ഡി പി ഐ അവകാശപ്പെടുന്നത് മലപ്പുറം ജില്ലയിൽ അഞ്ചു സീറ്റിൽ ജയിച്ചു എന്നാണ്. ഓർക്കുക 2512 സീറ്റുകളിൽ അഞ്ചെണ്ണം. അതും നാല് ഗ്രാമപഞ്ചായത് സീറ്റുകളും ഒരു മുനിസിപ്പൽ സീറ്റും. ജയിച്ച സീറ്റുകൾ ഇവയാണ്.

1. പറപ്പൂർ ഗ്രാമപഞ്ചായത്ത് വാർഡ് 14.
2. പറപ്പൂർ ഗ്രാമപഞ്ചായത്ത് വാർഡ് 13.
3. ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് വാർഡ് 10.
4. പൊന്മള ഗ്രാമപഞ്ചായത്ത് വാർഡ് 18.
5. കൊണ്ടോട്ടി മുനിസിപ്പാലിറ്റി വാർഡ് 8.

ഇനി അതൊക്കെ എങ്ങനെ ലഭിച്ചു എന്നുകൂടി അറിയണ്ടേ? ഓരോന്നായി പരിശോധിക്കാം.

1. പറപ്പൂർ ഗ്രാമപഞ്ചായത്ത് വാർഡ് 14:

ആകെ മത്സരിച്ചത് രണ്ടു സ്ഥാനാർത്ഥികൾ. ലഭിച്ച വോട്ടുകൾ
എസ് ഡി പി ഐ: 496
മുസ്ലിം ലീഗ്: 468

വേറെ സ്ഥാനര്തികൾ ഇല്ല, അതായത് സി പി എമ്മിനോ എൽ ഡി എഫിനോ അവിടെ സ്ഥാനാര്തിയില്ല.

2. പറപ്പൂർ ഗ്രാമപഞ്ചായത്ത് വാർഡ് 13:

ആകെ മത്സര രംഗത്ത് ഉണ്ടായിരുന്നത് രണ്ടു സ്ഥാനാർത്ഥികൾ. ലഭിച്ച വോട്ടുകൾ ഇപ്രകാരം
എസ് ഡി പി ഐ: 591
മുസ്ലിം ലീഗ്: 344

പറപ്പൂർ പഞ്ചായത്തിലെ ഈ വാർഡിലും സി പി എമ്മിനും എൽ ഡി എഫിനും സ്ഥാനാര്തിയില്ല. ആ പഞ്ചായത്താണ് ഇരുവരും ചേർന്ന് ഭരിക്കുന്നത് എന്നുകൂടി ചേർത്ത് വായിക്കുക. ഇതുവരെയും ആ ബന്ധം അവസാനിപ്പിച്ചിട്ടില്ല എന്നുകൂടി അറിയുക.

3. ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് വാർഡ് 10:

മത്സര രംഗത്ത് ഉണ്ടായിരുന്നത് 4 പേർ. വോട്ടുനില
എസ് ഡി പി ഐ: 498
മുസ്ലിം ലീഗ്: 388
സി പി എം: 25
സ്വതന്ത്രൻ: 22

സി പി എം സ്ഥാനര്തിക്ക് ലഭിച്ച വോട്ടിന്റെ എണ്ണം നല്ലതുപോലെ നോക്കുക വെറും 25.

4. പൊന്മള ഗ്രാമപഞ്ചായത്ത് വാർഡ് 18:

മത്സര രംഗത്ത് ഉണ്ടായിരുന്നവർ 4. വോട്ടുനില ഇപ്രകാരം
എസ് ഡി പി ഐ: 394
മുസ്ലിം ലീഗ്: 308
സി പി എം: 23
ബിജെപി: 22

സി പി എമ്മിന്റെ വോട്ടു ഇവിടെയും ശ്രദ്ധിക്കുക, വെറും 23.

5. കൊണ്ടോട്ടി മുനിസിപ്പാലിറ്റി വാർഡ് 8.

മത്സര രംഗത്ത് ഉണ്ടായിരുന്നത് നാലു പേർ. കിട്ടിയ വോട്ടുകൾ ഇപ്രകാരം.
എസ് ഡി പി ഐ: 303
മുസ്ലിം ലീഗ്: 248
സ്വത: 213
സ്വത: 20

എൽ ഡി എഫിനോ സി പി എമ്മിനോ സ്ഥാനാർത്ഥി ഉണ്ടായിരുന്നു എന്നത് വ്യക്തമല്ല.

ഇങ്ങനെയൊക്കെയാണ് എസ് ഡി പി ഐ ജയിച്ചത്. ഇവർ രണ്ടാം സ്ഥാനത്തും മുസ്ലിം ലീഗ് ഒന്നാം സ്ഥാനത്തും വന്ന എത്രയോ സീറ്റുകൾ വേറെയുമുണ്ട്. ജയിച്ച സ്ഥലങ്ങളിലെ മാത്രം കണക്കാണ് ഇത്. വ്യക്തമാണ്, പലയിടത്തും എസ് ഡി പി ഐ ക്കും സി പി എമ്മിനും ഒരൊറ്റ സ്ഥാനാർത്ഥി മാത്രമായിരുന്നു. ചിലയിടങ്ങളിൽ സ്ഥാനാർത്ഥിയെ പേരിനു നിർത്തി വോട്ടുകൾ എസ് ഡി പി ഐ ക്ക് മറിച്ച് നൽകി എന്ന് കണക്കുകളിൽ വ്യക്തം. (ഇലക്ഷൻ കമ്മീഷന്റെ വെബ് സൈറ്റിൽ നിന്നും ശേഖരിച്ച കണക്കുകൾ കമന്റ് ബോക്‌സിൽ കൊടുത്തിട്ടുണ്ട്)

ലീഗിനെ തോൽപ്പിക്കാൻ എസ് ഡി പി ഐ യുമായി കൂട്ടുകൂടിയത് ആരാണെന്നു ഇനിയും വ്യകതമാകാത്തവർ ഉണ്ടോ? ഇത് മലപ്പുറം ജില്ലയിലെ മാത്രം കണക്കാണ്. എസ് ഡി പി ഐ വിജയിച്ച ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും സി പി എമ്മിന് ഒന്നുകിൽ സ്ഥാനാര്തിയില്ല, അല്ലെങ്കിൽ വോട്ടു മറിച്ച്‌നൽകി എന്നതാണ് അവസ്ഥ.

അപ്പൊ ശരി, മുദ്രാവാക്യം നടക്കട്ടെ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP