Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബെഡ് ഷീറ്റില്ല, തലയിണയില്ല, ഹാൻഡ് വാഷ് ഇല്ല; ബാത്റൂമിൽ ലൈറ്റില്ല; വേസ്റ്റ് കുപ്പികളും മനുഷ്യന് കിടക്കാൻ പോലും പറ്റാത്ത ഒരു റൂമും; പ്രവാസികൾക്കായി സംസ്ഥാന സർക്കാർ ഒരുക്കിയ ക്വാറന്റൈൻ സെന്ററുകളുടെ അവസ്ഥ വിവരിച്ച് യദു കൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ബെഡ് ഷീറ്റില്ല, തലയിണയില്ല, ഹാൻഡ് വാഷ് ഇല്ല; ബാത്റൂമിൽ ലൈറ്റില്ല; വേസ്റ്റ് കുപ്പികളും മനുഷ്യന് കിടക്കാൻ പോലും പറ്റാത്ത ഒരു റൂമും; പ്രവാസികൾക്കായി സംസ്ഥാന സർക്കാർ ഒരുക്കിയ ക്വാറന്റൈൻ സെന്ററുകളുടെ അവസ്ഥ വിവരിച്ച് യദു കൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

കേരളത്തിൽ പ്രവാസികൾക്കായി സർക്കാർ ഒരുക്കിയിരിക്കുന്ന ക്വാറന്റൈൻ കേന്ദ്രങ്ങളിൽ മതിയായ സൗകര്യങ്ങൾ ഇല്ലെന്ന് പ്രവാസികൾ. ​ഗൾഫിൽ നിന്നും എത്തി സർക്കാർ ക്വാറന്റൈനിൽ കഴിയേണ്ടി വന്ന അനുഭവം പങ്ക് വെക്കുകയാണ് യദു കൃഷ്ണൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ. പ്രവാസികൾ വിദേശത്ത് കിടന്ന് കൊറോണ വന്ന് മരിച്ചാൽ ഇതിലും മാന്യമായി മരിക്കാം. അതുകൊണ്ട് ദയവ് ചെയ്ത് കേരളത്തിലേക്ക് വരരുത് എന്ന് തന്റെ കുറിപ്പിൽ യദു കൃഷ്ണൻ പറയുന്നു.

യദു കൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റ്..

ഞാൻ ഷെയർ ചെയ്യണം എന്ന് പറഞ്ഞ് പോസ്റ്റ് ഇടുന്നത് വളരെ വളരെ അപൂർവ്വമാണ്. പക്ഷെ ഇത് നിങ്ങൾ ഷെയർ ചെയ്യണം. കമ്യൂണിസ്റ്റ് ഗവൺമെന്റിന്റെ തള്ളൽ പോലെയല്ല കേരളത്തിലെ ക്വറന്റൈൻ അവസ്ഥ എന്ന് ജനങ്ങൾ അറിയണം. അത് മാത്രമല്ല പ്രവാസികളോട് പറയാൻ കൂടിയാണ്. നിങ്ങൾ അവിടെ കിടന്ന് കൊറോണ വന്ന് മരിച്ചാൽ ഇതിലും മാന്യമായി മരിക്കാം. അതുകൊണ്ട് ദയവ് ചെയ്ത് കേരളത്തിലേക്ക് വരരുത്

ബെഡ് ഷീറ്റില്ല, തലയിണയില്ല, ഹാൻഡ് വാഷ് ഇല്ല.ബാത്റൂമിൽ ലൈറ്റില്ല. ആകെക്കൂടിയുള്ളത് ടോയ്‌ലെറ്റിൽ പറ്റിപ്പിടിച്ചിരിക്കുന്ന തീട്ടവും (അമേദ്യം എന്ന് പറഞ്ഞേനെ പക്ഷെ പിണറായി വിജയൻ ഗവണ്മെന്റിന്റെ തള്ളിന് പച്ചയ്ക്ക് പറയുന്നതാണ് നല്ലതെന്ന് തോന്നി. അങ്ങനെയെങ്കിലും ഇവർക്കൊക്കെ ഉളുപ്പുണ്ടാകട്ടെ) വേസ്റ്റ് കുപ്പികളും മനുഷ്യന് കിടക്കാൻ പോലും പറ്റാത്ത ഒരു റൂമും.

പറയുന്നത് ഇപ്പോൾ Pinarayi Vijayan ബിബിസി പെയ്ഡ് തള്ളൽ K K Shailaja Teacher പി ആർ വർക്കിൽ രാജകീയമായി തയാറാക്കി എന്നൊക്കെ പറഞ്ഞിരിക്കുന്ന ക്വറന്റൈൻ കേന്ദ്രത്തെ കുറിച്ചാണ്. മാവേലിക്കരയിലെ ജീവാറാം ബഥനി ആശ്രമം! കൊച്ചിയിൽ വന്ന് ഫ്‌ളൈറ്റ് ഇറങ്ങിയത് രാത്രി 8.30 ന്. അവിടെ നിന്ന് KSRTC ബസ്സിൽ രാവിലെ 4.30 വരെ പല പല സ്ഥലത്തായിട്ട് ക്വാറന്റൈൻ എവിടെയാണ് എന്ന് കൃത്യമായ അറിയിപ്പ് കിട്ടാത്തതുകൊണ്ട് കറങ്ങിയത് ഏകദേശം 8 മണിക്കൂറോളം.

ആഹാരം പോലും നൽകിയിട്ടില്ല. എസ്‌കോർട്ട് വന്ന പൊലീസുകാരോട് ആഹാരം ചോദിച്ചപ്പോൾ കേരളത്തിന്റെ പുണ്യമായ പ്രവാസിക്ക് (പിണറായി തള്ളൽ ) വെളിയിൽ നിന്ന് ആഹാരം വാങ്ങി നൽകാൻ വകുപ്പില്ലത്രേ ! അവസാനം എത്തിപ്പെട്ട ക്വറന്റൈൻ റൂം മുൻപ് ആരോ താമസിച്ചിട്ട് വൃത്തിയാക്കാത്ത തികച്ചും വൃത്തിഹീനമായ ഒരു റൂം!

ഈ ക്വറന്റീനിൽ ഉള്ള ആർക്കെങ്കിലും കൊറോണ പിടി പെടുമോ ഇല്ലയോ എന്നറിയില്ല പക്ഷെ എന്തെങ്കിലും അസുഖം വരും എന്നതുറപ്പാണ്. രണ്ടര ലക്ഷം റൂം റെഡിയാക്കിയത്രേ. അതും രാജകീയ സെറ്റ് അപ്പിൽ എന്നൊക്കെ പറഞ്ഞു വരുന്ന അന്തം കമ്മികളെ മടല് വെട്ടിയടിക്കണം.
എത്രയും പെട്ടെന്ന് (മര്യാദയ്ക്ക്) മാന്യമായ സൗകര്യം നൽകുക അതല്ല എങ്കിൽ തള്ളൽ നിർത്തിയിട്ട് കൊല്ലാനാണ് കൊണ്ട് വന്നത് എന്നെങ്കിലും മാന്യമായി പറയുക.

താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ ഇപ്പോൾ എടുത്തതാണ്. കമ്യൂണിസ്റ്റ് സർക്കാർ പ്രവാസികൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന രാജകീയമായ ,വിശാലമായ റൂമുകളുടെ അവസ്ഥ.

 

ഞാൻ ഷെയർ ചെയ്യണം എന്ന് പറഞ്ഞ് പോസ്റ്റ് ഇടുന്നത് വളരെ വളരെ അപൂർവ്വമാണ്. പക്ഷെ ഇത് നിങ്ങൾ ഷെയർ ചെയ്യണം. കമ്യൂണിസ്റ്റ്...

Posted by Yadhu Krishnan on Friday, June 5, 2020

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP