Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തോറ്റ് തുന്നംപാടിയ സ്വന്തം മുന്നണിയെ ട്രോളി വി ടി ബൽറാം; ജയിച്ചത് യുപിഎ ഘടകകക്ഷി എൻസിപി എന്ന് ഫേസ്‌ബുക്ക് പോസ്റ്റ്

തോറ്റ് തുന്നംപാടിയ സ്വന്തം മുന്നണിയെ ട്രോളി വി ടി ബൽറാം; ജയിച്ചത് യുപിഎ ഘടകകക്ഷി എൻസിപി എന്ന് ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

പാലാ ഉപതെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് നിൽക്കുന്ന യുഡിഎഫിനെ ട്രോളി വിടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. യുപിഎ ഘടകകക്ഷി എൻസിപിക്ക് പാലാ മണ്ഡലത്തിൽ വിജയമെന്ന് പറഞ്ഞ് തത്കാലം ആശ്വസിക്കാമെന്നായിരുന്നു വിടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

പോസ്റ്റിന്റെ പൂർണ രൂപം 

യുപിഎ ഘടകകക്ഷി എൻസിപിക്ക് പാലാ മണ്ഡലത്തിൽ വിജയം

നിയുക്ത എംഎൽഎ മാണി സി കാപ്പന് അഭിനന്ദനങ്ങൾ

തൽക്കാലം ഇങ്ങനെ പറഞ്ഞ് ആശ്വസിക്കട്ടെ

പാലയുടെ മാണിക്യമായ കെ എം മാണി വിടപറഞ്ഞതിനെ തുടർന്ന് നടത്തേണ്ടി വന്ന ഉപതിരഞ്ഞെടുപ്പിൽ പാലാക്കാർ തിരഞ്ഞെടുത്തത് മറ്റൊരു മാണിയെ എന്നതാണ് വസ്തുത. യുഡിഎഫ് കോട്ടകൾ ഇളക്കി കൊണ്ടാണ് മാണി സി കാപ്പൻ വിജയം കൊയ്തത്. 2006,2011,2016 വർഷങ്ങളിൽ പാലാ നിയമസഭയിലേക്ക് മത്സരിച്ച മാണി സി കാപ്പൻ ശക്തമായ മത്സരമാണ് കെഎം മാണിക്ക് സമ്മാനിച്ചത്. ബാർകോഴ വിവാദത്തിൽ കുടുങ്ങിയ മാണി 5000 വോട്ടുകൾക്ക് കഷ്ടിച്ചാണ് 2016-ൽ പാലായിൽ നിന്നും ജയിച്ചു കയറിയത്. കഴിഞ്ഞ തവണ കൈയെത്തും ദൂരത്ത് നഷ്ടമായ വിജയമാണ് മൂന്ന് വർഷത്തിനിപ്പുറം കാപ്പൻ തിരികെ പിടിക്കുന്നത്.

കെ.എം.മാണിയുടെ മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും ജോസ് ടോമിന് മുന്നിലെത്താൻ സാധിക്കാത്തത് കേരള കോൺഗ്രസിനും യുഡിഎഫിനും കനത്ത നാണക്കേടുണ്ടാക്കി. അപ്രതീക്ഷിതമായിരുന്നു മാണി സി.കാപ്പന്റെ മുന്നേറ്റം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP