Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാദ വിഷയങ്ങളിൽ തന്റെ വാക്കുകൾ വായിക്കണമെന്ന് ശശി തരൂർ; വളച്ചൊടിച്ച വാർത്തകളുടെ ഉത്തരവാദിത്തം തനിക്കല്ലെന്നും കോൺഗ്രസ് നേതാവ്; തരൂരിന്റെ വാക്കുകളെ മലയാളിക്ക് മനസ്സിലാകുന്ന രീതിയിൽ പരിഭാഷപ്പെടുത്തി വി ടി ബൽറാമും

വിവാദ വിഷയങ്ങളിൽ തന്റെ വാക്കുകൾ വായിക്കണമെന്ന് ശശി തരൂർ; വളച്ചൊടിച്ച വാർത്തകളുടെ ഉത്തരവാദിത്തം തനിക്കല്ലെന്നും കോൺഗ്രസ് നേതാവ്; തരൂരിന്റെ വാക്കുകളെ മലയാളിക്ക് മനസ്സിലാകുന്ന രീതിയിൽ പരിഭാഷപ്പെടുത്തി വി ടി ബൽറാമും

മറുനാടൻ ഡെസ്‌ക്‌

അയോദ്ധ്യാ വിഷയത്തിലും ആർട്ടിക്കിൾ 370, ഏകീകൃത സിവിൽ കോഡ് എന്നീ ബിജെപി അജണ്ടയും സംബന്ധിച്ച് തന്റെ വാക്കുകളെ വളച്ചൊടിക്കുകയാണെന്ന് ശശി തരൂർ. ഈ വിഷയങ്ങളിൽ തന്റെ നിലപാടുകൾ മാറ്റമില്ലാത്തതാണെന്നും താൻ പറഞ്ഞത് ജനങ്ങൾ വായിക്കണം എന്നും ശസി തരൂർ ട്വിറ്ററിൽ കുറിച്ചു. വളച്ചൊടിക്കപ്പെട്ട വാർത്തകൾക്ക് താൻ ഉത്തരവാദിയല്ലെന്നും അദ്ദേഹം പറഞ്ഞു.

അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന് ശശി തരൂർ പറഞ്ഞതായ വാർത്തകൾ വൻ വിവാദം സൃഷ്ടിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചകൾക്കും ഇത് വഴിവച്ചിരുന്നു. ശശി തരൂരിന്റെ പ്രസ്താവനയെ എതിർത്തും അനുകൂലിച്ചും കോൺഗ്രസിനകത്ത് നിന്നും നിരവധി പേരാണ് രംഗത്ത് വന്നത്. ഇതിനിടെ ശസി തരൂർ പറഞ്ഞതെന്തെന്ന് മലയാളിക്ക് മനസിലാകുന്ന ഭാഷയിൽ വി ടി ബൽറാം എംഎൽഎ ഫേസ്‌ബുക്കിൽ കുറിച്ചു. ഇന്ത്യൻ എക്സ്‌പ്രസിന്റെ ലിങ്കിലുള്ള ഇംഗ്ലീഷും അതിന്റെ പരിഭാഷയുമാണ് ബൽറാം മലയാളികൾക്കായി പങ്ക് വെച്ചത്.

വിഷയത്തിലുള്ള എന്റെ അഭിപ്രായങ്ങൾ മുഴുവൻ ഇവിടെ വിശദീകരിക്കുന്നില്ല എന്ന് വി ടി ബൽറാം പറയുന്നു. ഇന്ത്യ ഒരു മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്ക് ആയതിന് ശേഷം തകർക്കപ്പെട്ട ആരാധനാലയമാണ് അവിടെ ആദ്യം പുനർനിർമ്മിക്കേണ്ടത് എന്നാണ് തന്റെ അഭിപ്രായം. ഏതായാലും ഇക്കാര്യത്തിൽ സുപ്രീം കോടതി വിധി അംഗീകരിക്കുക എന്നതാണ് ഇനി പ്രായോഗികമായി ചെയ്യാനുള്ളത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

'അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന് ശശി തരൂർ' എന്ന നിലക്കുള്ള ഹെഡിംങ്ങുകൾ പല ഓൺലൈൻ മാധ്യമങ്ങളിലും നിറയുകയാണ്. തുടർന്ന് പതിവ് ഊഹാപോഹങ്ങളും. ഈ വിഷയത്തിൽ തരൂരിന്റെ ഇന്റർവ്യൂ പ്രസിദ്ധീകരിച്ച ഇന്ത്യൻ എക്സ്‌പ്രസിന്റെ ലിങ്ക് നേരിട്ട് പോയി പരിശോധിച്ച് അദ്ദേഹത്തിന്റെ യഥാർത്ഥ വാക്കുകൾ ഇവിടെ പകർത്തുന്നു. കൂടെ അതിന് എനിക്ക് മനസ്സിലായ മലയാളവും.

On the Ram temple, Tharoor said: 'I have always been of the view that the faiths of millions have to be respected. In other words, if indeed the evidence suggests that there was a temple on the spot and popular lore suggests it was a Ram temple... given that there is so much depth of belief, there would have been a case for having some sort of proper temple there, ideally, without destroying another community's place of worship. The question of how to arrive at such a mutually acceptable solution was unfortunately, disrupted by the violence and destroyed the mosque itself. And that I think was a real blot on India's conscience. Now the matter is before the courts, I will leave it there.

'രാമക്ഷേത്ര വിഷയത്തിൽ തരൂർ പറഞ്ഞു: 'ദശലക്ഷക്കണക്കിനാളുകളുടെ വിശ്വാസങ്ങൾ ബഹുമാനിക്കപ്പെടേണ്ടതാണ് എന്നാണ് എന്റെ എക്കാലത്തേയും കാഴ്ചപ്പാട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ആ സ്ഥലത്ത് യഥാർത്ഥത്തിൽ പണ്ടൊരു ക്ഷേത്രം ഉണ്ടായിരുന്നു എന്നതിന് തെളിവ് ലഭിച്ചാൽ, അതൊരു രാമക്ഷേത്രമായിരുന്നു എന്ന ജനപ്രിയഗാഥയിൽ കഴമ്പുണ്ടെങ്കിൽ,... അത്രമേൽ ആഴത്തിലുള്ള ഒരു വിശ്വാസം നിലനിൽക്കുന്ന സാഹചര്യത്തിൽ, മറ്റൊരു സമുദായത്തിന്റെ ആരാധനാലയത്തെ നശിപ്പിക്കാതെതന്നെ ഏതെങ്കിലും തരത്തിലുള്ള ഒരു ഉചിതമായ ക്ഷേത്രം അവിടെ ഉണ്ടാവേണ്ടതുണ്ടെന്ന വാദത്തിൽ കഴമ്പുണ്ട്. ഇരുകൂട്ടർക്കും യോജിക്കാവുന്ന ഒരു പരിഹാരം എങ്ങനെയുണ്ടാക്കാമെന്ന വിഷയം, ദൗർഭാഗ്യവശാൽ ഇതുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളാൽ അട്ടിമറിക്കപ്പെടുകയും അത് പള്ളി തന്നെ തകർക്കപ്പെടുന്ന അവസ്ഥയിലെത്തിക്കുകയും ചെയ്തു. ഇന്ത്യയുടെ മനസ്സാക്ഷിക്ക് മേൽ അതൊരു തീരാക്കളങ്കമാണെന്നാണ് ഞാൻ കരുതുന്നത്. ഇപ്പോൾ ഈ വിഷയം കോടതിക്ക് മുന്നിലാണ്, ഞാനത് അവർക്ക് വിടുകയാണ്.

' *********** NB : വിഷയത്തിലുള്ള എന്റെ അഭിപ്രായങ്ങൾ മുഴുവൻ ഇവിടെ വിശദീകരിക്കുന്നില്ല. ഇന്ത്യ ഒരു മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്ക് ആയതിന് ശേഷം തകർക്കപ്പെട്ട ആരാധനാലയമാണ് അവിടെ ആദ്യം പുനർനിർമ്മിക്കേണ്ടത് എന്നാണ് എന്റെ അഭിപ്രായം. ഏതായാലും ഇക്കാര്യത്തിൽ സുപ്രീം കോടതി വിധി അംഗീകരിക്കുക എന്നതാണ് ഇനി പ്രായോഗികമായി ചെയ്യാനുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP