Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമ്മ കണ്ണന് നേർച്ചയിട്ട് കിട്ടിയ ജന്മം; ചോറൂണും വിവാഹവും ഈ നടയിൽ; പ്രധാനമന്ത്രിക്കൊപ്പം തൊഴുതിറങ്ങുമ്പോൾ കേന്ദ്രമന്ത്രിയുടെ മനസ്സിൽ നിറഞ്ഞുതുളുമ്പിയത് മാതൃസ്‌നേഹത്തിന്റെയും ഭക്തിയുടെയും മായാത്ത ഓർമ്മകൾ; പ്രധാനമന്ത്രിക്കൊപ്പം തൊഴുതിറങ്ങിയ ശേഷമുള്ള കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അമ്മ കണ്ണന് നേർച്ചയിട്ട് കിട്ടിയ ജന്മം; ചോറൂണും വിവാഹവും ഈ നടയിൽ; പ്രധാനമന്ത്രിക്കൊപ്പം തൊഴുതിറങ്ങുമ്പോൾ കേന്ദ്രമന്ത്രിയുടെ മനസ്സിൽ നിറഞ്ഞുതുളുമ്പിയത് മാതൃസ്‌നേഹത്തിന്റെയും ഭക്തിയുടെയും മായാത്ത ഓർമ്മകൾ; പ്രധാനമന്ത്രിക്കൊപ്പം തൊഴുതിറങ്ങിയ ശേഷമുള്ള കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

ഗുരുവായൂർ: പ്രധാനമന്ത്രിക്കൊപ്പമുള്ള ഗുരുവായൂർ ദർശനത്തിൽ അമ്മയുടെ ഭക്തിയുടെയും പ്രാർത്ഥനയുടെയും ഓർമ്മയിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ ഫേസ് ബുക്ക് കുറിപ്പ്. ഉണ്ണിക്കണ്ണന്റെ ദർശന വേളയിൽ അമ്മയും ഒപ്പമുണ്ടായിരുന്നെങ്കിലെന്ന് വി മുരളീധരൻ ആഗ്രഹിക്കുന്നു.

കുട്ടികളില്ലാതിരുന്നതിനെ തുടർന്ന് അമ്മ മൂന്ന് വർഷം ഗുരുവായൂർ നടയിൽ പ്രാർത്ഥിച്ചതിന്റെ ഫലമായാണ് താൻ ജനിച്ചത്. ആദ്യമായി ചോറൂണ് കിട്ടിയതും ഈ നടയിൽ നിന്ന്. ഇന്ന് മറ്റൊരു പ്രാർത്ഥപോലെ പ്രധാനമന്ത്രിക്കൊപ്പം ഈ നടയിൽ നിൽക്കുമ്പോൾ അമ്മ ഒപ്പമുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണ്..
തന്റെ ചോറൂണും ഗുരുവായൂരിലായിരുന്നു എന്ന് ഓർമ്മിക്കുന്ന കേന്ദ്രമന്ത്രി ജീവിത പങ്കാളിയെ താലിചാർത്തിയതും ഈ നടയിൽ വച്ച് തന്നെയെന്നും കുറിക്കുന്നു. ഇനിയും ഈ ജീവിതത്തിൽ കരുത്തായി കണ്ണനുണ്ടാകട്ടെയെന്ന പ്രർത്ഥനയോടെ വി മുരളീധരൻ തന്റെ കുറിപ്പ് നിർത്തുന്നു. കേന്ദ്ര സഹമന്ത്രിയായശേഷം ആദ്യമായാണ് വി മുരളീധരൻ പ്രധാനമന്ത്രിക്കൊപ്പം ഗുരുവായൂർ ദർശനത്തിനെത്തുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കണ്ണനു നേർന്നുണ്ടായ ജന്മം.
'ഉണ്ണിക്കൃഷ്ണൻ മനസ്സിൽക്കളിക്കുമ്പോൾ
ഉണ്ണികൾ മറ്റു വേണമോ മക്കളായ്?'
എന്നമ്മ ആശ്വസിച്ചു കാണും. മൂന്നു വർഷത്തിനു ശേഷം, പ്രാർത്ഥനകൾക്ക് ഫലമായി, കണ്ണന് നേർന്ന് അമ്മയ്ക്ക് ലഭിച്ചതാണു ഞാൻ എന്ന് അമ്മ പറയുമായിരുന്നു. നാവിലേക്ക് ആദ്യമായെത്തിയ ചോറുരുളയും ഈ നടയിൽ നിന്ന്...
എല്ലാ മാസവും മുടങ്ങാതെയുള്ള ഗുരുവായൂരപ്പനെ തൊഴൽ ...
പിന്നീട് ജീവിത പങ്കാളിക്ക് താലിചാർത്തിയതും ഈ നടയിൽ, കണ്ണന്റെ മുൻപിൽ.
ഇന്ന് പ്രധാനമന്ത്രിക്കൊപ്പം നടയിൽ തൊഴുതിറങ്ങുമ്പോൾ മനസ്സ് മന്ത്രിക്കുന്നു;
അമ്മയുണ്ടായിരുന്നെങ്കിൽ...!
ജീവിത പന്ഥാവിൽ കരുത്തായി കണ്ണനുണ്ടാകട്ടെ എന്നും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP