Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപകട വിവരം കേട്ടപ്പോൾതന്നെ രണ്ടും മൂന്നും കിലോമീറ്ററിലേറെ നടന്ന് പെട്ടിമുടിയിലെത്തിയവരുണ്ട്; മണ്ണിനടിയിലായ ലയങ്ങളിൽ നിന്ന്, ദിവസവും കാണുന്ന സുഹൃത്തുക്കളേയും ബന്ധുക്കളേയും ഏതുവിധത്തിലും പുറത്തെത്തിക്കാനാകുമോ എന്ന് ടോർച്ചിന്റെയും പെട്രോമാക്‌സിന്റെയും വെളിച്ചത്തിൽ തിരഞ്ഞുമടുത്തവരുണ്ട്; അവരാണ് പത്തിലേറെപ്പേരെ ആശുപത്രിയിലെത്തിച്ചത്; പെട്ടിമുടിയിലെ രക്ഷപ്രവർത്തകരെ മറന്ന് പോകരുതെന്ന് ടി സി രാജേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

അപകട വിവരം കേട്ടപ്പോൾതന്നെ രണ്ടും മൂന്നും കിലോമീറ്ററിലേറെ നടന്ന് പെട്ടിമുടിയിലെത്തിയവരുണ്ട്; മണ്ണിനടിയിലായ ലയങ്ങളിൽ നിന്ന്, ദിവസവും കാണുന്ന സുഹൃത്തുക്കളേയും ബന്ധുക്കളേയും ഏതുവിധത്തിലും പുറത്തെത്തിക്കാനാകുമോ എന്ന് ടോർച്ചിന്റെയും പെട്രോമാക്‌സിന്റെയും വെളിച്ചത്തിൽ തിരഞ്ഞുമടുത്തവരുണ്ട്; അവരാണ് പത്തിലേറെപ്പേരെ ആശുപത്രിയിലെത്തിച്ചത്; പെട്ടിമുടിയിലെ രക്ഷപ്രവർത്തകരെ മറന്ന് പോകരുതെന്ന് ടി സി രാജേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

കരിപ്പൂർ വിമാന അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ ഓടിയെത്തിയ സന്നദ്ധപ്രവർത്തകരെ കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറയുമ്പോൾ പെട്ടിമുടിയിൽ രക്ഷാപ്രവർത്തനങ്ങൾക്ക് പ്രതികൂല കാലാവസ്ഥയിലും ഓടിയെത്തിയവരെ ഓർമ്മിപ്പിച്ച് മാധ്യമ പ്രവർത്തകൻ. ടി സി രാജേഷ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് പെട്ടിമുടിയിൽ സേവനം ചെയ്തവരെ മറന്ന് പോകരുത് എന്ന് പൊതുസമഹത്തെ ഓർമ്മിപ്പിക്കുന്നത്. ഇന്നലെ രാവിലെ അപകട വിവരം കേട്ടപ്പോൾതന്നെ മൂന്നാറിൽ നിന്നും മറയൂരിൽ നിന്നും രണ്ടും മൂന്നും കിലോമീറ്ററിലേറെ നടന്ന് പെട്ടിമുടിയിലെത്തിയവരുണ്ട്, ദുരിതാശ്വാസപ്രവർത്തകരായി. മണ്ണിനടിയിലായ ലയങ്ങളിൽ നിന്ന്, ദിവസവും കാണുന്ന സുഹൃത്തുക്കളേയും ബന്ധുക്കളേയും ഏതുവിധത്തിലും പുറത്തെത്തിക്കാനാകുമോ എന്ന് ടോർച്ചിന്റെയും പെട്രോമാക്‌സിന്റെയും വെളിച്ചത്തിൽ തിരഞ്ഞുമടുത്തവരുണ്ട്. അവരാണ് പത്തിലേറെപ്പേരെ ആശുപത്രിയിലെത്തിച്ചത്- രാജേഷ് കുറിക്കുന്നു.

ടി സി രാജേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ..

പരാതിയില്ല...
കരിപ്പൂരിൽ വിമാനാപകടമുണ്ടായിടത്ത് ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയവരെപ്പറ്റിയുള്ള വാഗ്‌ധോരണികളിൽ സ്ട്രീം നിറയുകയാണ്. രാത്രി അവർ ഏറെ അധ്വാനിച്ചു, കോവിഡ് ഉൾപ്പെടെയുള്ള കാര്യങ്ങളെ അവഗണിച്ചു തന്നെ. അവർ സ്‌നേഹമുള്ളവരാണ്. അഭിനന്ദനം അർഹിക്കുന്നവരാണ്.

അപ്പോൾ, അങ്ങകലെ പെട്ടിമുടിയിൽ മണ്ണിനും ചെളിക്കുമിടയിൽ അറുപതോളം പേർ ജീവനില്ലാതെ കിടപ്പുണ്ടാകും. അവിടെയും കോവിഡ് ഭീഷണി നിലനിൽ‍ക്കുന്നുണ്ട്. മണ്ണും കല്ലും മാറ്റിയാലും മണ്ണിനടിയിലായവരെ ഇനി രക്ഷിക്കാനായെന്നു വരില്ല. ഇന്നലെ രാവിലെ അപകട വിവരം കേട്ടപ്പോൾതന്നെ മൂന്നാറിൽ നിന്നും മറയൂരിൽ നിന്നും രണ്ടും മൂന്നും കിലോമീറ്ററിലേറെ നടന്ന് പെട്ടിമുടിയിലെത്തിയവരുണ്ട്, ദുരിതാശ്വാസപ്രവർത്തകരായി. മണ്ണിനടിയിലായ ലയങ്ങളിൽ നിന്ന്, ദിവസവും കാണുന്ന സുഹൃത്തുക്കളേയും ബന്ധുക്കളേയും ഏതുവിധത്തിലും പുറത്തെത്തിക്കാനാകുമോ എന്ന് ടോർച്ചിന്റെയും പെട്രോമാക്‌സിന്റെയും വെളിച്ചത്തിൽ തിരഞ്ഞുമടുത്തവരുണ്ട്. അവരാണ് പത്തിലേറെപ്പേരെ ആശുപത്രിയിലെത്തിച്ചത്.

കഴുത്തൊപ്പം ചെളിമണ്ണിൽ പുതഞ്ഞുകിടന്ന ദീപനെ ഉൾപ്പെടെ വലിച്ചൂരിയെടുത്തത്. കുടിക്കാൻ വെള്ളമില്ലാതെ, കഴിക്കാൻ ഭക്ഷണമില്ലാതെ, ആവശ്യത്തിനു വാഹനമില്ലാതെ മരിച്ചവരെ പുറത്തെടുക്കുമ്പോൾ കിടത്താൻ ട്രോളിയില്ലാതെ തകരഷീറ്റുകൾ കൂട്ടിക്കെട്ടി ചെളിക്കുമീതേ പാതയുണ്ടാക്കി, തകരീറ്റുകൾതന്നെ ട്രോളിയാക്കി പെരുമഴയത്ത് അവർ ചെളിയിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തുകയാണ്. മണ്ണിൽ പൂണ്ടുപോയ സഹജീവികളുടെ വെറുങ്ങലിച്ച ശരീരമെങ്കിലും കിട്ടുമോയെന്നറിയാൻ.

ഈ ചിത്രത്തിലുള്ളത് അലനാണ്. അപകടവിവരമറിഞ്ഞ് രാവിലെ പെട്ടിമുടിയിലേക്കുപോയശേഷം തിരിച്ചെത്തിയതാണ്. ശരീരത്തിൽ നിന്ന് പത്തിലേറെ അട്ടകളെ പെറുക്കിക്കളഞ്ഞത് വീട്ടിലെത്തിയശേഷം. അലനെപ്പോലെ എത്രയോ പേർ! കുളയട്ടകൾ ഇഴഞ്ഞുകയറി ശരീരത്തിലെ രക്തം കുടിക്കുന്നതുപോലും അവരറിയുന്നില്ല. അത്യാവേശത്തിലല്ല, നിർവ്വികാരരായാണ് അവർ അവിടെ സേവനം ചെയ്യുന്നത്. ‍‍
അഭിനന്ദിക്കേണ്ട, സ്‌നേഹിക്കേണ്ട... പക്ഷേ, അവരെ നിങ്ങൾ മറന്നുപോകരുത്.

 

പരാതിയില്ല... കരിപ്പൂരിൽ വിമാനാപകടമുണ്ടായിടത്ത് ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയവരെപ്പറ്റിയുള്ള വാഗ്‌ധോരണികളിൽ...

Posted by TC Rajesh Sindhu on Friday, August 7, 2020

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP