Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

"ലോക്ക്ഡൗൺ" കഴിയുന്നത് വരെ അവരെ തീറ്റിപ്പോറ്റുന്ന ഭാരം ഒഴിവാക്കാനായി അവരെ കുത്തിതിരിച്ചു സംഘടിപ്പിച്ചു തെരുവിൽ ഇറക്കിയവർ ചെയ്തത് തീക്കട്ട കൊണ്ടു തല ചൊറിയുകയാണ്; നൂറുകണക്കിന് ആളുകൾ തെരുവിൽ ഇറങ്ങിയതോടെ സൃഷ്ടിക്കപ്പെട്ടതോടെ രോഗത്തിന്റെ വ്യാപനം എത്രമാത്രം ഉണ്ടായി എന്ന് മനസ്സിലാക്കാൻ ഇനിയും ദിവസങ്ങൾ എടുക്കും; പായിപ്പാട് ഇതരസംസ്ഥാന തൊഴിലാളികൾ നടത്തിയ പ്രതിഷേധത്തിന്റെ ഉള്ളറകളെ കുറിച്ച് സുധീഷ് സുഗതൻ എഴുതുന്നു

മറുനാടൻ ഡെസ്‌ക്‌

പായിപ്പാട് ഇന്ന് അന്യ സംസ്ഥാന തൊഴിലാളികൾ നടത്തിയ പ്രതിഷേധമാണ് ചർച്ചകളിൽ ആകെ നിറയുന്നത്. സ്വന്തം നാട്ടിൽ പോകാൻ സൗകര്യം ചെയ്ത് തരണം എന്ന ആവശ്യവുമായി തൊഴിലാളികൾ തെരുവിൽ ഇറങ്ങിയതിന് പിന്നിലെ രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങളാണ് ചർച്ചയാകുന്നത്. എന്നാൽ, ഈ പ്രതിഷേധത്തിന് പിന്നിലെ സാമ്പത്തിക ലക്ഷ്യങ്ങളും അതിന് ശേഷം ഉണ്ടാകാവുന്ന സാമൂഹിക പ്രത്യാഘാതങ്ങളും ചൂണ്ടിക്കാട്ടുകയാണ് സുധീഷ് സുഗതൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം..

പായിപ്പാട് എന്ന ചങ്ങനാശേരി ക്കാരുടെ "ഭായിപ്പാട്".
**********

ഒരു പതിറ്റാണ്ടിനു മുകളിൽ ആയിട്ടുണ്ടാവും പായിപ്പാട് ശക്തമായ "അന്യ സംസ്‌ഥാന തൊഴിലാളികളുടെ" (ക്ഷമിക്കണം സർക്കാർ പറയുന്നത് "അതിഥി തൊഴിലാളികൾ" എന്നു പറയണം എന്നാണ്) താവളം ആയിട്ട് പെരുമ്പാവൂർ പോലെ അവരുടെ വാസ് സ്ഥലത്തതാൽ ബാഹുല്യമുള്ള മറ്റൊരു സ്ഥലം.

അതിഥി തൊഴിലാളികളെ "ഭായി" എന്നു അഭിസംബോധന ചെയ്യുന്നതുകൊണ്ടാണ് അൽപ്പം നർമ്മം കലർത്തി ചങ്ങനാശേരി ക്കാർ ഭായിപ്പാട്‌ എന്നു വിളിച്ചത്. നാട്ടുകാർ മിക്കവരും വീടിനോടു ചേർന്ന് ഷെഡ്ഡുകൾ സ്ഥാപിച്ചു അക്കോമഡേഷൻ ആക്കി വാടക വാങ്ങി പോക്കറ്റിലും ഇട്ടു, ചങ്ങനാശേരിയിലേക്കും തിരുവല്ലയിലേയ്ക്കും ഏകദേശം ഒരേ ദൂരം എന്നതാണ് ഏകദേശം പതിനായിത്തിനടുത്ത് വരുന്ന അതിഥി തൊഴിലാളികൾക്ക് പായിപ്പാടിനെ അവരുടെ വാസസ്ഥലം ആക്കി തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ച ഘടകം.

ലോക്ക്ഔട്ട് ഒരാഴ്‌ച്ച പിന്നിട്ടിരിക്കുമ്പോൾ പായിപ്പാട് ഇന്ന് വാർത്തകളിൽ നിറയുന്നത് നൂറു കണക്കിനു അതിഥി തൊഴിലാളികൾ റോഡിലിറങ്ങി പ്രതിഷേധം രേഖപ്പെടുത്തിയതിലൂടെയാണ് എന്താണ് കാരണം?

ഭക്ഷണവും വെള്ളവും ലഭിക്കാത്തതാണ് എന്നു ചിലർ തുടക്കത്തിൽ പ്രചരിപ്പിച്ചു , പക്ഷെ പിന്നീട് കാണുന്ന യാഥാർത്ഥ്യം ഇതൊന്നുമായിരുന്നില്ല. അവർക്ക് നാട്ടിൽ പോകണം മത്രെ , അതിനായി സർക്കാർ സൗകര്യം ചെയ്തു കൊടുക്കണം.
എന്തുകൊണ്ടാണ് ഇന്നലെ വരെ ഒരു പ്രശ്നവും ഇല്ലാതിരുന്നവർ ഇന്ന് രാവിലെ പ്രശ്നക്കാരായത് എന്നു നാം ചിന്തിക്കുന്നിടത്തതാണ് ഇന്നലെ നടന്ന ചില കളികളും ഭാവിയിൽ അത് ഈ ചെയ്തവർക്ക് തന്നെ വലിയ ദോഷമാകാനും പോകുന്ന ചില വശങ്ങൾ നാം മനസ്സിലാകുന്നത്.

കഴിഞ്ഞ ദിവസം ജനപ്രതിനിധികളും വിവിധ സർക്കാർ വകുപ്പുകളും യോജിച്ചു നടന്ന ചർച്ചയിൽ അതിഥി തൊഴിലാളികളുടെ ചിലവുകളും മറ്റും കൊണ്ട്രാൻക്ടർമാരും കരാറുകാരും വഹിക്കണമെന്നു ധാരണയായിരുന്നു. കേരള രീതിയിൽ ഉള്ള തയ്യാറാക്കിയ ഭക്ഷണം അവർക്ക് സ്വീകാര്യമല്ലാത്തതിനാൽ അവർക്ക് പലചരക്ക് എത്തിച്ചു കൊടുക്കുവാനും ധാരണയായിരുന്നു.

എന്നാൽ ഇന്ന് രാവിലെ അതിഥി തൊഴിലാളികൾ റോഡിൽ ഇറങ്ങി പ്രതിഷേധിച്ചതിൽ അവർക്കെതിരെ പ്രതിഷേധം ഉയരുമ്പോൾ ഇപ്പോൾ മനസ്സിലാകുന്ന കാര്യം ഇതിനു പിന്നിൽ പ്രബുദ്ധത അവകാശപ്പെടുന്ന എന്നാൽ പണ കൊതിയാൽ സാമൂഹ്യ ദ്രോഹികളാണ് ഇതിനെ തുരങ്കം വെച്ചു ഇവരെ റോഡിൽ ഇറക്കിയത് എന്നാണ്.

"ലോക്ക്ഡൗൺ" കഴിയുന്നത് വരെ അവരെ തീറ്റിപ്പോറ്റുന്ന ഭാരം ഒഴിവാക്കാനായി അവരെ കുത്തിതിരിച്ചു സംഘടിപ്പിച്ചു തെരുവിൽ ഇറക്കിയവർ ചെയ്തത് തീക്കട്ട കൊണ്ടു തല ചൊറിയുകയാണ്. നൂറുകണക്കിന് ആളുകൾ തെരുവിൽ ഇറങ്ങിയതോടെ സൃഷ്ടിക്കപ്പെട്ടതോടെ രോഗത്തിന്റെ വ്യാപനം എത്രമാത്രം ഉണ്ടായി എന്ന് മനസ്സിലാക്കാൻ ഇനിയും ദിവസങ്ങൾ എടുക്കും അന്ന് പക്ഷെ ഇന്ന് ചെയ്തതിന്റെ ദുരിതം അനുഭവിക്കുക ഈ നാട് മുഴുവൻ ആയിരിക്കും. അതിൽ ഒരാൾക്കെങ്കിലും രോഗം ഉണ്ടെങ്കിൽ അത് നാടിനെ കൊണ്ടേ എത്തിക്കുന്ന അവസ്‌ഥ ചിന്തിക്കാൻ പോലും കഴിയുന്നത് ആവില്ല.

കൊറോണയ്ക്ക് ശേഷംവും ഈ നാട് ഇങ്ങനെ തന്നെ ഉണ്ടെങ്കിൽ കുലം കുത്തികളെ നിങ്ങൾ തിരിച്ചറിയുക ഇന്ന് നിങ്ങൾ സംഘടിപ്പിച്ചു റോഡിലേക്ക് ഇറക്കിവിട്ട ഈ കൂട്ടയ്മയായിർക്കും.നിങ്ങളുടെ ജീവിതത്തിനു നേർക്കുള്ള ഏറ്റവും വലിയ കുന്തമുന, അതിന്റെ ഫലം നിങ്ങളോടൊപ്പം ഈ നാടും അനുഭവിക്കേണ്ടി വരും എന്നുമാത്രം.

അധികാരികളെ ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ എത്രയും പെട്ടെന്ന് കണ്ടു പിടിച്ചു മാതൃക പരമായ ശിക്ഷ എത്രയും.പെട്ടെന്ന് നൽകുക തന്നെവേണം..

സുധീഷ് സുഗതൻ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP