Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

പൗരത്വ വിഷയത്തിൽ അഞ്ചു ചോദ്യങ്ങളുമായി ട്വിറ്ററിലെത്തിയ കണ്ണൻ ഗോപിനാഥനെ കണ്ടംവഴി ഓടിച്ച് ശ്രീജിത്ത് പണിക്കർ; പരസ്യ സംവാദത്തിനുള്ള ക്ഷണം നിരസിച്ചത് പലതരം ഒഴിവുകഴിവുകൾ പറഞ്ഞ്; സംവാദത്തിനായി ഫേസ്‌ബുക്ക് ലൈവിൽ പോലും വരാനാകില്ലെന്നും വേണമെങ്കിൽ തന്നെ ഭീരു എന്ന് വിളിച്ചോളൂ എന്നും ഫാസിസ്റ്റ് വിരുദ്ധ പോരാളിയുടെ നിലപാട്

പൗരത്വ വിഷയത്തിൽ അഞ്ചു ചോദ്യങ്ങളുമായി ട്വിറ്ററിലെത്തിയ കണ്ണൻ ഗോപിനാഥനെ കണ്ടംവഴി ഓടിച്ച് ശ്രീജിത്ത് പണിക്കർ; പരസ്യ സംവാദത്തിനുള്ള ക്ഷണം നിരസിച്ചത് പലതരം ഒഴിവുകഴിവുകൾ പറഞ്ഞ്; സംവാദത്തിനായി ഫേസ്‌ബുക്ക് ലൈവിൽ പോലും വരാനാകില്ലെന്നും വേണമെങ്കിൽ തന്നെ ഭീരു എന്ന് വിളിച്ചോളൂ എന്നും ഫാസിസ്റ്റ് വിരുദ്ധ പോരാളിയുടെ നിലപാട്

മറുനാടൻ ഡെസ്‌ക്‌

പൗരത്വ വിഷയത്തിൽ ശ്രീജിത്ത് പണിക്കരോട് സംവാദത്തിന് തയ്യാറാകാതെ ഐഎഎസിൽ നിന്നും രാജിവെച്ച കണ്ണൻ ഗോപിനാഥൻ. പരസ്യ സംവാദം മുതൽ ടെലിവിഷൻ പരിപാടിയും ഫേസ്‌ബുക്ക് ലൈവും വരെയുള്ള സംവാദ പരിപാടികളിലേക്കായിരുന്നു കണ്ണൻ ഗോപിനാഥിനെ ശ്രീജിത്ത് പണിക്കർ ക്ഷണിച്ചത്. എന്നാൽ, ഓരോന്നിനും ഓരോ ഒഴിവുകഴിവുകൾ പറഞ്ഞ് കണ്ണൻ ഗോപിനാഥൻ പിന്മാറുകയായിരുന്നു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ശ്രീജിത്ത് പണിക്കർ സംഭവം വിശദീകരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് അഞ്ച് ചോദ്യങ്ങളുണ്ടെന്നും, അതിന് മറുപടി നൽകാനാവുമോ എന്ന വെല്ലുവിളിയുമായി കണ്ണൻ ഗോപിനാഥൻ ട്വിറ്ററിൽ രംഗത്തെത്തിയിരുന്നു. മറുപടി നൽകാൻ തയ്യാറാണെന്നും സംവാദത്തിന് തയ്യാറുണ്ടോ എന്നും ചോദിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്തെത്തി. ചോദ്യങ്ങൾക്ക് മറുപടി നൽകാമെന്നും, ടിവി സംവാദത്തിന് തയ്യാറുണ്ടോ എന്നും ശ്രീജിത്ത പണിക്കർ ചോദിച്ചു. എന്നാൽ ടെലിവിഷനിൽ വരാൻ താൽപര്യമില്ലെന്ന് ചൂണ്ടിക്കാട്ടി കണ്ണൻ ഗോപിനാഥൻ പിന്മാറുകയായിരുന്നു. ഇതോടെ നേരിട്ട് പരസ്യ സംവാദത്തിന് തയ്യാറുണ്ടോ എന്ന് ശ്രീജിത്ത് പണിക്കർ ചോദിച്ചു.

സംവാദത്തിനായുള്ള യാത്രയുടെ വിമാനച്ചെലവ് ഏറ്റെടുക്കാൻ വരെ തയ്യാറായി ആൾക്കാർ മുന്നോട്ടുവന്നിട്ടുണ്ടെന്നും തയ്യാറുണ്ടോ എന്നുമായിരുന്നു ശ്രീജിത്ത് പണിക്കരുടെ ചോദ്യം. പക്ഷെ അദ്ദേഹം തിരക്കുകൾ ഉണ്ടെന്ന് പറഞ്ഞ് കണ്ണൻ ഗോപിനാഥൻ ഒഴിഞ്ഞു മാറുകയായിരുന്നു. ഫേസ്‌ബുക്കിൽ ലൈവിൽ വരാൻ പോലും കണ്ണൻ ഗോപിനാഥൻ തയ്യാറായില്ലെന്നും, വേണമെങ്കിൽ തന്നെ ഭീരു എന്നു വിളിച്ചോളു എന്ന് പറഞ്ഞുവെന്നും ശ്രീജിത്ത് പണിക്കർ പറഞ്ഞു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്‌ബുക്ക് പോസ്റ്റ്

പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് അദ്ദേഹത്തിന് 5 ചോദ്യങ്ങൾ ഉണ്ട്. അതിന് ഉത്തരമുണ്ടോ എന്ന് അദ്ദേഹം ട്വിറ്ററിൽ ചോദിച്ചു. അതുകണ്ട ചിലർ എന്നെ ടാഗ് ചെയ്തു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ഈ വിഷയത്തിൽ ഒരു സംവാദത്തിനു വന്നാൽ ആ 5 ചോദ്യങ്ങളും കൂടുതൽ ചോദ്യങ്ങളും ചർച്ച ചെയ്യാമെന്ന്. ചർച്ച ടെലിവിഷൻ വഴി ആൾക്കാർ കാണുന്നതിനുള്ള സൗകര്യം ചെയ്യാമെന്നും, ഭാഷ മലയാളമോ ഇംഗ്ളീഷോ ആയിക്കോട്ടെയെന്നും ഞാൻ പറഞ്ഞു.

അപ്പോൾ അദ്ദേഹം പറഞ്ഞു, ടെലിവിഷനിൽ വരാൻ താൽപര്യമില്ലെന്ന്. ഇപ്പോൾ കേരളത്തിൽ ഇല്ലെന്നും കുറെയധികം നാൾ കഴിഞ്ഞേ വരൂവെന്നും പറഞ്ഞു. കാത്തിരിക്കാൻ ഞാൻ തയ്യാർ ആണെന്നും വരുന്ന സമയം അറിയിക്കാനും ഞാൻ പറഞ്ഞു. അദ്ദേഹം ഒഴിഞ്ഞുമാറി.

അദ്ദേഹം മുൻപ് ട്വിറ്ററിൽ തന്നെ എഴുതിയിട്ടുണ്ട്, അദ്ദേഹത്തിന് അഭിപ്രായമുള്ള വിഷയങ്ങളിൽ സംവാദത്തിനു തയ്യാർ ആണെന്ന്. അതിനാൽ സംവാദത്തിനായുള്ള യാത്രയുടെ വിമാനച്ചെലവ് ഏറ്റെടുക്കാൻ വരെ തയ്യാറായി ആൾക്കാർ മുന്നോട്ടുവന്നു. പക്ഷെ അദ്ദേഹം തിരക്കുകൾ ഉണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞു.

അതുകൊണ്ട് ഞാൻ അദ്ദേഹത്തോട് പറഞ്ഞു, നമുക്ക് സംവാദം ഫേസ്‌ബുക്ക് ലൈവ് വഴി നടത്താമെന്ന്. അതാകുമ്പോൾ യാത്ര വേണ്ടല്ലോ. അദ്ദേഹം അതിൽ നിന്നും തെന്നിമാറി. ട്വിറ്ററിൽ സംവദിക്കുന്നതാണ് ഇഷ്ടമത്രേ. അതിൽ വിഡിയോ ഇല്ലല്ലോ.

സംവാദത്തിൽ നിന്നും അദ്ദേഹം മനഃപൂർവ്വം ഒഴിവാകുകയല്ലേ എന്നും അതു സമ്മതിച്ചാൽ മാത്രം ആ 5 ചോദ്യങ്ങളുടെ മറുപടി തരാമെന്നും കൂടുതൽ ചോദ്യങ്ങളോ ഉപചോദ്യങ്ങളോ ഉണ്ടെങ്കിൽ ഫേസ്‌ബുക്ക് ലൈവിലോ നേരിട്ടോ മാത്രമേ മറുപടി നൽകൂവെന്നും ഞാൻ പറഞ്ഞു. അദ്ദേഹം സമ്മതിച്ചു. ഉടൻ കേരളത്തിൽ എത്തില്ലെന്ന ന്യായം ആദ്യം പറഞ്ഞ അദ്ദേഹം, സംവാദത്തിനു തയ്യാറല്ലെന്ന് വ്യക്തമായി പറഞ്ഞു. ഞാൻ അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി.

അപ്പോൾ വരുന്നു ഉപചോദ്യങ്ങൾ, കൂടുതൽ ചോദ്യങ്ങൾ. ഞാൻ പറഞ്ഞു, ലൈവിൽ വരൂവെന്ന്. അദ്ദേഹം വരില്ല എന്ന് കട്ടായം പറഞ്ഞു. വേണമെങ്കിൽ ഭീരു എന്നു തന്നെ വിളിച്ചോളൂവെന്നും. പിന്നെന്തു പറയാൻ!

അദ്ദേഹം. കണ്ണൻ ഗോപിനാഥൻ. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP