Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊലപാതകത്തിന് പ്രോത്സാഹനം നൽകുന്ന സാമൂഹിക സദാചാരബോധത്തെ വിമർശിച്ച് ഡോക്ടറുടെ ഫേസ്‌ബുക്ക് കുറിപ്പ്; കൊലപാതകികളെ ന്യായീകരിക്കുന്നതിൽ മുൻപന്തിയിൽ സ്ത്രീകൾ തന്നെ; കൊല്ലപ്പെട്ട സിവിൽ പൊലീസ് ഓഫീസർ സൗമ്യയുടെ മക്കളെങ്കിലും സ്വസ്ഥമായി ജീവിക്കട്ടെയെന്നും ഷിനു ശ്യാമളൻ

കൊലപാതകത്തിന് പ്രോത്സാഹനം നൽകുന്ന സാമൂഹിക സദാചാരബോധത്തെ വിമർശിച്ച് ഡോക്ടറുടെ ഫേസ്‌ബുക്ക് കുറിപ്പ്; കൊലപാതകികളെ ന്യായീകരിക്കുന്നതിൽ മുൻപന്തിയിൽ സ്ത്രീകൾ തന്നെ; കൊല്ലപ്പെട്ട സിവിൽ പൊലീസ് ഓഫീസർ സൗമ്യയുടെ മക്കളെങ്കിലും സ്വസ്ഥമായി ജീവിക്കട്ടെയെന്നും ഷിനു ശ്യാമളൻ

മറുനാടൻ ഡെസ്‌ക്‌

സിവിൽ പൊലീസ് ഓഫീസർ സൗമ്യയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന സദാചാര വിചാരണയ്‌ക്കെതിരെ ഡോക്ടറുടെ ഫേസബുക്ക് കുറിപ്പ്. കൊല്ലപ്പെട്ട സൗമ്യയെ അപമാനിക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന സാഹചര്യത്തിലാണ് ഷിനു ശ്യമളൻ കൊലപാതകത്തെ ന്യായീകരിക്കരിക്കരുതെന്ന അഭ്യർത്ഥനയുമായി രംഗത്തു വന്നത്. ഒരു സ്ത്രീയെ ഒരുവൻ കൊന്നതിനെ ന്യായീകരിക്കുന്ന തരം കമന്റുകളാണ് അധികവും കാണുന്നത്. ഇതിനെതിരെ സംസാരിക്കുകയാണ് ഡോക്ടർ ഷിനു ശ്യാമളൻ. മൂന്ന് കുട്ടികളെങ്കിലും സ്വസ്ഥതയോടെ ജീവിച്ചോട്ടെ എന്നും അവർ അഭ്യർത്ഥിക്കുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

അവളാണ് അവനെ തേച്ചത്. അവൾക്ക് വിധിച്ചത് കിട്ടി' .. 'ഭർത്താവിനോട് പറയാതെ അവൾ ഒളിപ്പിച്ചില്ലേ? അപ്പോൾ അതിൽ കള്ളത്തരമുണ്ട്....'

ഒരു സ്ത്രീയെ ഒരുവൻ കൊന്നതിനെ ന്യായീകരിക്കുന്ന തരം കമെന്റുകളാണ് അധികവും കാണുന്നത്. ഭർത്താവിനോട് പറയാതിരുന്നതിന്റെ കാരണങ്ങൾ പലതുണ്ടാകും. ആ ഭർത്താവിന്റെയും ഭാര്യയുടെയും അടുപ്പമളക്കുവാൻ നമുക്കെങ്ങനെ സാധിക്കും?

എന്ത് വന്നാലും ഭർത്താവിനോട് പറയാതെ കൊണ്ടുനടന്നത് ഒരുപക്ഷേ അയാൾ ആകെയുള്ള ഗൾഫിലെ ജോലി കളഞ്ഞു നാട്ടിൽ വരുമെന്ന് കരുതിയാണെങ്കിലോ? അതുമല്ലെങ്കിൽ മറ്റ് പല കാരണങ്ങൾ കൊണ്ട് അവൾ പറഞ്ഞിട്ടുണ്ടാകില്ല. എന്തൊരു സമൂഹമാണിത്? കൊലപാതകത്തിന് പ്രോത്സാഹനം നൽകുന്ന കമന്റുകളും പോസ്റ്റുകളും.

ദിനംപ്രതി സ്ത്രീകൾക്ക് എതിരെ അതിക്രമങ്ങൾ വർധിക്കുന്നത് വെറുതെയല്ല എന്നു തോന്നുന്നു. കൊലപാതകികളെ ന്യായീകരിക്കുവാൻ ഒരുപാട് മനുഷ്യരുണ്ടിവിടെ. പ്രത്യേകിച്ചും സ്ത്രീകൾ തന്നെ മുൻപന്തിയിൽ.

3 കുട്ടികളുണ്ട്. അദ്ദേഹം ഗൾഫിലെ ജോലി നിർത്തി. സർക്കാർ ഇതുവരെ സഹായം ഒന്നും കൊടുത്തിട്ടില്ല. ഭാര്യയുടെ ജോലി ഭർത്താവിന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. 3 കുട്ടികളുണ്ട് അതു മറക്കരുത്. അവർ സ്വസ്ഥതയോടെ ജീവിച്ചോട്ടെ. ആ കുട്ടികളെയെങ്കിലും സദാചാരത്തിൽ നിന്നും ഒഴിവാക്കണം. സമൂഹം അധഃപതിക്കുന്ന രീതിയിൽ ഒരു കൊലപാതകത്തെ ന്യായീകരിക്കരുതെ.

ഡോ. ഷിനു ശ്യാമളൻ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP