Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൊരുത്തമില്ലാത്ത പണം തിന്നുന്നത് ഞങ്ങൾക്ക് ഹറാമാണ്; ഞങ്ങൾ തിന്നിട്ടില്ല നിങ്ങളുടെ ഒരു മുതലും; 51 കോടി രൂപയാണ് വഖ്ഫ് ബോർഡിൽ നിന്ന് കോവിഡ് പ്രതിരോധത്തിന് നൽകിയത്; ശശികലയും സുരേഷ് ഗോപിയുടെ മോനും അറിയാൻ ഒരു യുവാവിന്റെ കുറിപ്പ്

പൊരുത്തമില്ലാത്ത പണം തിന്നുന്നത് ഞങ്ങൾക്ക് ഹറാമാണ്; ഞങ്ങൾ തിന്നിട്ടില്ല നിങ്ങളുടെ ഒരു മുതലും; 51 കോടി രൂപയാണ് വഖ്ഫ് ബോർഡിൽ നിന്ന് കോവിഡ് പ്രതിരോധത്തിന് നൽകിയത്; ശശികലയും സുരേഷ് ഗോപിയുടെ മോനും അറിയാൻ ഒരു യുവാവിന്റെ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

ഗുരുവായൂർ ദേവസ്വം അഞ്ച് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതിനെ പള്ളികൾ സംഭാവന നൽകുന്നുണ്ടോ എന്ന് ചോദിച്ച് വിമർശിച്ച ബിജെപി എംപി സുരേഷ് ​ഗോപിയുടെ മകന് മറുപടിയുമായി ഷാഹു അമ്പലത്ത്. 51 കോടി രൂപയാണ് വഖ്ഫ് ബോർഡിൽ നിന്ന് കോവിഡ് പ്രതിരോധ മേഖലക്ക് വേണ്ടി സർക്കാരിന് കൊടുത്തത് എന്ന് ഷാഹു തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു. ഞങ്ങൾക്ക് ഹറാമാണ് പൊരുത്തമില്ലാത്ത പണം തിന്നുന്നത്. ഞങ്ങൾ തിന്നിട്ടില്ല. നിങ്ങളുടെ ഒരു മുതലും ശശികലയും സുരേഷ് ഗോപിയുടെ മോനും അറിയാൻ എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഷാഹു അമ്പലത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്..

വഖ്ഫ് ബോർഡ് സമുദായത്തിന്റെ പൊതുവേദിയായി പ്രവർത്തിക്കുന്നതാണ്. മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടിയുള്ള വകുപ്പ്

പക്ഷെ ചിലത് പറയാൻ നിർബന്ധമാകും. അതുകൊണ്ട് പറയുന്നതാണ്.

51 കോടി രൂപയാണ് വഖ്ഫ് ബോർഡിൽ നിന്ന് കോവിഡ് പ്രതിരോധ മേഖലക്ക് വേണ്ടി സർക്കാരിന് കൊടുത്തത്.

ഈ നിമിഷം വരേ ഞങ്ങളുടെ മുതൽ നിങ്ങളുടെ മുതൽ എന്നൊന്നും ഞങ്ങളിലെ ആരും പറഞ്ഞിട്ടില്ല

അതുകൊണ്ട് തന്നെ ഈ 51 കോടിയുടെ കണക്ക് പറച്ചിലുകൾ എവിടേയും ആരും കണ്ടതും ഉണ്ടാവില്ല

ഹിന്ദുത്വ ഫാസിസ്റ്റുകൾ അറിയാൻ.

നിങ്ങൾ നിങ്ങളുടെ അഞ്ചു കോടിയുടെ കണക്ക് പറയുമ്പോൾ ആ കണക്കിലെ വരവ് ചെലവ് കണക്ക് മുസ്ലിം സമുദായത്തിന്റെ അക്കൗണ്ട് ൽ വരവ് വെക്കേണ്ടതില്ല.

ഞങ്ങൾ തിന്നിട്ടും നക്കിയിട്ടും ഇല്ല.

ഞങ്ങൾക്ക് ഹറാമാണ് പൊരുത്തമില്ലാത്ത പണം തിന്നുന്നത്.

ഞങ്ങൾ തിന്നിട്ടില്ല. നിങ്ങളുടെ ഒരു മുതലും. അതിന്റെ ഗതികേട് ഇന്ന് ഈ സമുദായത്തിൽ ഇല്ല. ഞങ്ങൾ അധ്വാനിച്ചു ജീവിക്കുന്നവരാണ്

ശശികലയും സുരേഷ് ഗോപിയുടെ മോനും അറിയാൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP