Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചില കുഞ്ഞു ചാരിറ്റിയുമായ് ഞാൻ വീണ്ടും രംഗത്തിറങ്ങി ട്ടോ; കോവിഡ് കാലത്തും നന്മയുടെ ഉറവ വറ്റാതെ സന്തോഷ് പണ്ഡിറ്റ്

ചില കുഞ്ഞു ചാരിറ്റിയുമായ് ഞാൻ വീണ്ടും രംഗത്തിറങ്ങി ട്ടോ; കോവിഡ് കാലത്തും നന്മയുടെ ഉറവ വറ്റാതെ സന്തോഷ് പണ്ഡിറ്റ്

മറുനാടൻ ഡെസ്‌ക്‌

ചാരിറ്റി പ്രവർത്തനങ്ങളുമായി വീണ്ടും രം​ഗത്തെത്തിയെന്ന് സന്തോഷ് പണ്ഡിറ്റ്. മലപ്പുറം ജില്ലയിലെ താനൂരിൽ മത്സ്യബന്ധന തൊഴിലാളികൾക്ക് വല വാങ്ങി നൽകുകയും വിദ്യാർത്ഥികൾക്ക് ടെലിവിഷൻ വാങ്ങി നൽകുകയും ചെയ്തു എന്ന് അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. വയനാട് ജില്ലയിലെ ഓട്ടോ തൊഴിലാളികൾക്കും ചെറിയ സഹായങ്ങൾ ചെയ്തെന്ന് അദ്ദേഹം തന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ..

Dear facebook family,
കുറച്ചു ദിവസത്തിന് ശേഷം ചില കുഞ്ഞു ചാരിറ്റിയുമായ് ഞാ൯ വീണ്ടും രംഗത്തിറങ്ങി ട്ടോ. മലപ്പുറം ജില്ലയിലെ താനൂ൪ മത്സ്യ ബന്ധന മേഖലയില് ആ തൊഴില് സ്വീകരിച്ച ചില൪ക്ക് വല നല്കി. മത്സ്യ ബന്ധനത്തിന് ഇടയില് മരണപ്പെട്ട ഒരാളുടെ മക്കള്ക്ക് online പഠനത്തിനായ് TV നല്കി.
നടക്കുവാ൯ പ്രയാസമുള്ള ഒരാള്ക്ക് walking stick ഉം, അവിടെ ഉന്നത വിജയം നേടിയ കുട്ടികളെ നേരില് പോയ് അഭിനന്ദിച്ചു.
പാലക്കാട് ജില്ലയിലെ ചെറുപ്പുളശ്ശേരിയിലെ ഒരു പാവപ്പെട്ട കുടുംബത്തിന് ആ വാ൪ഡിലെ മെമ്പറുടെ ആവശ്യപ്രകാരം TV നല്കി. വയനാട് ജില്ലയിലെ ചില ഓട്ടോ തൊഴിലാളികള്ക്ക് ചെറിയ സഹായം ചെയ്തു.
എന്ടെ പര്യടനം തുടരുന്നു.
(നന്ദി ..താനൂരിലെ പുതിയ കടപ്പുറം പ്രവാസി കൂട്ടായ്മയിലെ സുഹൃത്തുക്കളായ -
K.മൊയ്തീൻ ജി - CP. യാസർ ജി - SP ഫഹദ് ജി- KP.ബഷീർ ജി - KP ഫൈസൽ ജി- KP അഫ്സൽ ജി - KPദിറാർ ജി - CP റാസിഖ് ജി -KK ഫഹദ് ജി - SP ഷഹാസ് ജി -BP ഫൈസൽ ജി. - തുടങ്ങി താനൂർ പുതിയ കടപ്പുറത്തെ നല്ലവരായ മൽസ്യതൊഴിലാളി സുഹൃത്തുക്കൾ - പ്രദേശത്തെ കാരണവന്മാർ, അനു ജി, ജിഷ്ണു ജി, ഹരീഷേട്ട൯ എല്ലാവർക്കും നന്ദി -)
By Santhosh Pandit

.Dear facebook family, കുറച്ചു ദിവസത്തിന് ശേഷം ചില കുഞ്ഞു ചാരിറ്റിയുമായ് ഞാ൯ വീണ്ടും രംഗത്തിറങ്ങി ട്ടോ. മലപ്പുറം...

Posted by Santhosh Pandit on Monday, July 27, 2020

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP