Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ശൂ..ശൂ.. ഡേറ്റ് ഡേറ്റ്'.. ഹൈബി ഈഡന് മറുപടിയായി ആഷിഖ് അബു നിരത്തിയ തെളിവിലെ തെറ്റ് ചൂണ്ടിക്കാട്ടി സന്ദീപ് വാര്യർ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയത് ഈ മാസം 14ന്

'ശൂ..ശൂ.. ഡേറ്റ് ഡേറ്റ്'.. ഹൈബി ഈഡന് മറുപടിയായി ആഷിഖ് അബു നിരത്തിയ തെളിവിലെ തെറ്റ് ചൂണ്ടിക്കാട്ടി സന്ദീപ് വാര്യർ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയത് ഈ മാസം 14ന്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സംവിധായകൻ ആഷിഖ് അബുവും കൂട്ടരും പ്രളയ ദുരിത ബാധിതരെ സഹായിക്കാനായി നടത്തിയ സംഗീത പരിപാടിയിൽ നിന്നും പിരിച്ചെടുത്ത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയില്ല എന്ന സംഭവം പുറത്തു കൊണ്ടുവരുന്നതും ചർച്ചയാക്കിയതും യുവമോർച്ച നേതാവ് സന്ദീപ് വാര്യരാണ്. സംഭവം വിവാദമായതോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 6,22,000 രൂപയുടെ ചെക്കിന്റെ ചിത്രവും ഹൈബി ഈഡൻ എംപിക്കുള്ള മറുപടി കുറിപ്പുമായി ആഷിഖ് അബു രംഗത്തെത്തി. വിഷയം ഉയർത്തിക്കൊണ്ടുവന്ന സന്ദീപ് വാര്യരെ അവഗണിച്ച് എറണാകുളം എംപിക്ക് മറുപടിനൽകി ഇട്ട പോസ്റ്റിലും തന്റെ വാദം ശരിയെന്നതിന്റെ തെളിവുകൾ ചൂണ്ടിക്കാട്ടുകയാണ് സന്ദീപ് വാര്യർ.

ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ തുകയുടെ ചെക്കിലെ ഡേറ്റ് 14-02-2020 മാണ്. അതായത് സംഭവം വിവാദമായതിന് ശേഷമാണ് തുക കൈമാറിയതെന്ന് വ്യക്തം. 6,22,000 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ചെക്ക് പങ്കുവച്ചുകൊണ്ട് 'ശൂ..ശൂ.. ഡേറ്റ് ഡേറ്റ്' എന്നാണ് മുകേഷിന്റെ ചിത്രത്തോടൊപ്പം സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ പരിഹസിച്ചത്.

ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയല്ല 'കരുണ'യെന്നും ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ ഫൗണ്ടേഷൻ തീരുമാനിച്ചതാണ്, അതുകൊടുക്കുകയും ചെയ്‌തെന്ന് ആഷിഖ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. വിശദീകരണത്തോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ തുകയുടെ ചെക്കും സംവിധായകൻ പങ്കുവച്ചിട്ടുണ്ട്. ഇതിനെ ട്രോളിയാണ് സന്ദീപ് വാര്യർ രംഗത്തെത്തിയിരിക്കുന്നത്.

സർക്കാർ ഫണ്ടുപയോഗിക്കാത്ത, പൂർണമായും ഫൗണ്ടേഷൻ തന്നെ ചെലവ് വഹിച്ച, ടിക്കറ്റിന്റെ പണം സർക്കാരിലേക്ക് നൽകിയ ഒരു പരിപാടി എന്തടിസ്ഥനത്തിലാണ് 'തട്ടിപ്പാണ് എന്ന് ബോദ്ധ്യപ്പെട്ടു ' എന്ന് താങ്കൾ വളരെ ഉറപ്പോടെ എഴുതുന്നതെന്ന് ആഷിഖ് ഫേസ്‌ബുക്കിൽ കുറിച്ചു. താങ്കൾ കണ്ടെത്തിയ 'തട്ടിപ്പ്' എന്താണെന്ന് അറിയാനുള്ള അവകാശം ഞങ്ങൾക്കും ഉണ്ടെന്നിരിക്കേ, ഉടൻ തന്നെ താങ്കൾ തെളിവുസഹിതം ജനങ്ങളേയും ഞങ്ങളേയും അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹൈബി ഈഡൻ നൽകിയ മറുപടിയിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP