Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സത്യം മറച്ചു പിടിക്കുന്നത് മുഖ്യമന്ത്രിക്ക് ആണെങ്കിലും ഭൂഷണമല്ല; സ്വർണ്ണ പാത്രം കൊണ്ട് മൂടിയാലും കൃത്രിമ ഇടിമിന്നൽ സൃഷ്ടിച്ചാലും സത്യം പുറത്ത് വരുമെന്നും പി ടി തോമസ് എംഎൽഎ; അന്തിമപോരാട്ടത്തിന് തയ്യാറെടുക്കേണ്ടിയിരിക്കുന്നു എന്നും ഫേസ്‌ബുക്ക് പോസ്റ്റ്

സത്യം മറച്ചു പിടിക്കുന്നത് മുഖ്യമന്ത്രിക്ക് ആണെങ്കിലും ഭൂഷണമല്ല; സ്വർണ്ണ പാത്രം കൊണ്ട് മൂടിയാലും കൃത്രിമ ഇടിമിന്നൽ സൃഷ്ടിച്ചാലും സത്യം പുറത്ത് വരുമെന്നും പി ടി തോമസ് എംഎൽഎ; അന്തിമപോരാട്ടത്തിന് തയ്യാറെടുക്കേണ്ടിയിരിക്കുന്നു എന്നും ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

സ്വർണ്ണ പാത്രം കൊണ്ട് മൂടിയാലും കൃത്രിമ ഇടിമിന്നൽ സൃഷ്ടിച്ചാലും സത്യം പുറത്ത് വരുമെന്ന് പി ടി തോമസ് എംഎൽഎ. സ്വപ്ന സു​രേഷ് മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിൽ വന്നിട്ടുണ്ടോ എന്ന താൻ ഉയർത്തിയ ചോദ്യം ഇപ്പോൾ സത്യമായിരിക്കുകയാണെന്നും അതിൽ വിളറിപൂണ്ട സിപിഎം തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. കേരളത്തെ കൊള്ളയടിക്കാൻ സംഘടിതമായി ശ്രമിച്ച വലിയൊരു മാഫിയ സംഘത്തെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതുവരെ വിശ്രമിക്കാൻ സമയം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പി ടി തോമസ് എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ

സ്വപ്ന സുരേഷ് മുഖ്യമന്ത്രി യുടെ ഔദ്യോ​ഗിക വസതിയായ ക്ലിഫ് ഹൗസിൽ വന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് ഈ വിഷയം ഉയർന്ന് വന്ന ഘട്ടത്തിൽ ഞാൻ ആവശ്യപ്പെട്ടിരുന്നു. അന്ന് ഞാൻ ഉന്നയിച്ച സത്യം പുറത്ത് വരുമെന്ന് ഉറപ്പായപ്പോൾ തന്നെ നിശബ്ദനാക്കാമെന്ന മോഹത്തിൽ നിന്നാണ് ഇടപ്പള്ളിയിൽ കമ്മ്യൂണിസ്റ്റ് കുടുംബത്തെ സഹായിക്കാൻ ശ്രമിച്ച എന്നെ കുടുക്കാൻ
സിപിഐ (എം) കരുക്കൾ നീക്കിയതെന്ന് ഇപ്പോൾ പതുക്കെ തെളിഞ്ഞു വരുകയാണ്.
സ്വപ്ന സുരേഷിന്റെ മൊഴിയിൽ മുഖ്യമന്ത്രിയുടെ വസതിയിൽ പോയിട്ടുണ്ടെന്ന വസ്തുത പുറത്ത് വന്നതും ഇതുമായി കൂടി വായിക്കാൻ തോന്നുന്നു.
സ്വർണ്ണ പാത്രം കൊണ്ട് മൂടിയാലും കൃത്രിമ ഇടിമിന്നൽ സൃഷ്ടിച്ചാലും സത്യം പുറത്ത് വരും.
സത്യം മറച്ചു പിടിക്കുന്നത് മുഖ്യമന്ത്രിക്ക് ആണെങ്കിലും ഭൂഷണമല്ല.
പ്രിയപ്പെട്ടവരെ നമുക്ക് അന്തിമപോരാട്ടത്തിന് തയ്യാറെടുക്കേണ്ടിയിരിക്കുന്നു. കേരളത്തെ കൊള്ളയടിക്കാൻ സംഘടിതമായി ശ്രമിച്ച വലിയൊരു മാഫിയ സംഘത്തെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതുവരെ വിശ്രമിക്കാൻ സമയം ഇല്ല.
പോരാട്ടം തുടരാം...

സ്വപ്ന സുരേഷ് മുഖ്യമന്ത്രി യുടെ ഔദ്യോദിക വസതിയായ ക്ലിഫ് ഹൗസിൽ വന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് ഈ വിഷയം ഉയർന്ന്...

Posted by PT Thomas on Sunday, October 11, 2020

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP