Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു പെൺകുഞ്ഞും ആൺകുഞ്ഞും ഒരു സ്ത്രീയും ഒരാളും ചൂഷണത്തിനിരയാവാൻ പാടില്ല; കൊലപാതകമായാലും ബ്ലാക്ക്‌മെയിലിങ് ആയാലും അനുവദിക്കാൻ പാടില്ല; കുറ്റക്കാർ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്നും വാളയാർ സംഭവം നൊമ്പരപ്പെടുത്തുന്ന ഓർമ്മയാണെന്നും പ്രതിഭ എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

ഒരു പെൺകുഞ്ഞും ആൺകുഞ്ഞും ഒരു സ്ത്രീയും ഒരാളും ചൂഷണത്തിനിരയാവാൻ പാടില്ല; കൊലപാതകമായാലും ബ്ലാക്ക്‌മെയിലിങ് ആയാലും അനുവദിക്കാൻ പാടില്ല; കുറ്റക്കാർ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്നും വാളയാർ സംഭവം നൊമ്പരപ്പെടുത്തുന്ന ഓർമ്മയാണെന്നും പ്രതിഭ എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

പിണറായിയുടെ ഭരണത്തിൽ ഒരു കുറ്റവാളിയും രക്ഷപെടില്ലെന്ന് പ്രഖ്യാപിച്ച് കായംകുളം എംഎൽഎ പ്രതിഭയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. വാളയാർ സംഭവം നൊമ്പരപ്പെടുത്തുന്ന ഓർമ്മയാണെന്നും കുറ്റം ചെയ്തവർക്ക് ശിക്ഷ കിട്ടും എന്ന് ഉറപ്പുണ്ടെന്നും പ്രതിഭ പറയുന്നു. ഒരു പെൺകുഞ്ഞും ആൺകുഞ്ഞും ഒരു സ്ത്രീയും ഒരാളും ചൂഷണത്തിനിരയാവാൻ പാടില്ല. കൊലപാതകമായിലും ബ്ലാക്ക്‌മെയിലിങ് ആയാലും അനുവദിക്കാൻ പാടില്ല. കുറ്റക്കാർ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്നും ഫേസബുക്കിൽ പ്രതിഭ കുറിക്കുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം..

വാളയാർ സംഭവം നൊമ്പരപ്പെടുത്തുന്ന ഓർമ്മ ആകുന്നു. കേസിൽ കുറ്റം ചെയ്തവർക്ക് ശിക്ഷ കിട്ടും എന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം പെരുമ്പാവൂർ ജിഷ വധക്കേസ് ഉൾപ്പെടെ എല്ലാ കേസുകളിലും കുറ്റക്കാർക്ക് അർഹമായ ശിക്ഷ നൽകുന്നതിന് ഈ ഗവൺമെന്റിന്റെ കാലത്ത് കഴിഞ്ഞിട്ടുണ്ട്. ഇത്തരം കേസുകളിൽ മുതല കണ്ണീർ ഒഴുക്കുന്നവർ ഓർക്കുക. ഹരിപ്പാട് കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്താണ് ജലജ സുരൻ എന്ന വീട്ടമ്മ കൊല്ലപ്പെട്ടത്. സഖാവ് പിണറായിയുടെ ഭരണത്തിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇപ്പോൾ ഇതൊന്നും പറയണമെന്ന് കരുതിയതല്ല. ഓർമ്മപ്പെടുത്തൽ മാത്രം. ഒരു പെൺകുഞ്ഞും ആൺകുഞ്ഞും ഒരു സ്ത്രീയും ഒരാളും ചൂഷണത്തിനിരയാവാൻ പാടില്ല. കൊലപാതകമായിലും ബ്ലാക്ക്‌മെയിലിങ് ആയാലും അനുവദിക്കാൻ പാടില്ല. കുറ്റക്കാർ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും.. എനിക്കുറപ്പുണ്ട്.. വീണു കിട്ടുന്ന ഏതു തുമ്പും ഈ ഗവൺമെന്റിനെതിരെ ഉള്ള ആയുധം ആക്കാൻ നിൽക്കുന്നവരോട് മാത്രമാണീ പോസ്റ്റ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP