Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അന്ന് എനിക്ക് ഇരുപത്തിയൊന്ന് വയസ്സും ഇയാൾക്ക് ഇരുപതും; ഹൃദയമിടിപ്പുകളുടെ വേഗം കൂടി..തൊണ്ട വരണ്ട അവസ്ഥയിലാണ് നിൽക്കുന്നത്; പടം പകർത്തിയത് ആരെന്നതാണ് ശരിക്കും ത്രിൽ; പ്രണയകാല ഓർമ്മയിൽ പൂർണിമയുടെ ഫേസ്‌ബുക്ക് കുറിപ്പ്

അന്ന് എനിക്ക് ഇരുപത്തിയൊന്ന് വയസ്സും ഇയാൾക്ക് ഇരുപതും; ഹൃദയമിടിപ്പുകളുടെ വേഗം കൂടി..തൊണ്ട വരണ്ട അവസ്ഥയിലാണ് നിൽക്കുന്നത്; പടം പകർത്തിയത് ആരെന്നതാണ് ശരിക്കും ത്രിൽ; പ്രണയകാല ഓർമ്മയിൽ പൂർണിമയുടെ ഫേസ്‌ബുക്ക് കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; വിവാഹജീവിതത്തിന്റെ പതിനേഴാം വാർഷികത്തിൽ പ്രണയകാലത്തെയും വിവാഹജീവിതത്തെയും അനുസ്മരിച്ച് നടി പൂർണിമ ഇന്ദ്രജിത്ത്. തങ്ങളുടെ പ്രണയകാലം ഓർമ്മിപ്പിക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് പൂർണിമയുടെ ഫേസ്‌ബുക്കിലെ കുറിപ്പ്.

ആ ചിത്രം പകർത്തിയത് ഇന്ദ്രജിത്തിന്റെ അമ്മ മല്ലിക സുകുമാരനാണെന്നും ഞങ്ങളുടെ പ്രണയം അമ്മ മനസ്സിലാക്കിയോ എന്നറിയാതെ തൊണ്ടവരണ്ടാണ് ഇരുവരും ചിത്രത്തിന് പോസ് ചെയ്തതെന്നും പൂർണിമ പറയുന്നു. വളരെ രസകരമായ രീതിയിലാണ് പൂർണിമയുടെ കുറിപ്പ്. കുറിപ്പ് മനോഹരമെന്നാണ് മിക്ക ആരാധകരുടെയും കമന്റുകൾ.

പൂർണിമയുടെ കുറിപ്പ്

ഇത് ഞങ്ങളൊരുമിച്ചുള്ള ആദ്യ ഫോട്ടോ.. ഈ ദിവസമാണ് എന്നെ ഇയാൾ പ്രൊപ്പോസ് ചെയ്യുന്നത്. അന്ന് എനിക്ക് ഇരുപത്തിയൊന്ന് വയസ്സും ഇയാൾക്ക് ഇരുപതും. ഞാനൊരു നടിയും. ഇയാൾ വിദ്യാർത്ഥിയും.

ആ ദിവസം ഞാൻ നല്ലപേലെ ഓർക്കുന്നു. ഓഹ് ഞങ്ങൾ കടുത്ത പ്രണയത്തിലായിരുന്നു. ഹൃദയമിടിപ്പുകളുടെ വേഗം കൂടി..തൊണ്ട വരണ്ട അവസ്ഥയിലാണ് നിൽക്കുന്നത്. ഒരു കാര്യം കൂടി. ആ ചിത്രം പകർത്തിയത് ആരാണെന്ന് ഊഹിക്കാമോ? മല്ലിക സുകുമാരനാണ് ആ ചിത്രത്തിന്റെ ഉടമ.

എനിക്ക് അന്നറിയില്ല. ഞങ്ങളുടെ തലയിൽ പുകയുന്നതെല്ലാം അമ്മയ്ക്കന്ന് മനസിലായിരുന്നോ എന്ന്...ഇന്ന് ശരിക്കുമറിയാം. എല്ലാമറിഞ്ഞിരിക്കും. മൂന്ന് വർഷത്തെ പ്രണയകാലം.. പതിനേഴുവർഷത്തെ വിവാഹജീവിതം...ഹാപ്പി ആനിവേഴ്സറി ഇന്ദ്രാ..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP