Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലക്ഷങ്ങളുടെ സമ്പാദ്യം നേടിയ പുത്തൻ പണക്കാരന്റെ നേട്ടത്തിന് പിന്നിൽ സസ്‌പെൻസ് ത്രില്ലർ തോറ്റു പോകുന്ന കഥ; നാളുകൾക്ക് ശേഷം അന്വേഷണ കാലത്തെ അനുഭവം പങ്കുവെച്ച് പൊലീസ് ഉദ്യോഗസ്ഥന്റെ 'രസകരമായ' ഫേസ്‌ബുക്ക് പോസ്റ്റ് ; വടക്കാഞ്ചേരിയിലെ പണക്കാരൻ രാത്രിയിൽ നടന്നുപോയിരുന്നത് എങ്ങോട്ട് ? ഹമ്പോ ഇത് കിടിലൻ കഥയുള്ള കുറിപ്പ്

ലക്ഷങ്ങളുടെ സമ്പാദ്യം നേടിയ പുത്തൻ പണക്കാരന്റെ നേട്ടത്തിന് പിന്നിൽ സസ്‌പെൻസ് ത്രില്ലർ തോറ്റു പോകുന്ന കഥ; നാളുകൾക്ക് ശേഷം അന്വേഷണ കാലത്തെ അനുഭവം പങ്കുവെച്ച് പൊലീസ് ഉദ്യോഗസ്ഥന്റെ 'രസകരമായ' ഫേസ്‌ബുക്ക് പോസ്റ്റ് ; വടക്കാഞ്ചേരിയിലെ പണക്കാരൻ രാത്രിയിൽ നടന്നുപോയിരുന്നത് എങ്ങോട്ട് ? ഹമ്പോ ഇത് കിടിലൻ കഥയുള്ള കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

വടക്കാഞ്ചേരി: പൊലീസുകാർക്ക് ഒരിക്കലും ഔദ്യോഗികമായ രഹസ്യസ്വഭാവമുള്ള കാര്യങ്ങൾ പൊതുവായി പങ്കുവയ്ക്കുവാൻ ഒട്ടേറെ തടസമുണ്ട്.പ്രത്യേകിച്ച് സമൂഹ മാധ്യമങ്ങൾ വഴി. എന്നാൽ 'മനസിലിരുന്ന് വിങ്ങിപ്പൊട്ടുന്നതൊന്നും പറയാതിരിക്കാൻ വയ്യ'എന്ന തലക്കെട്ടോടെ പൊലീസ് ഉദ്യോഗസ്ഥൻ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുന്നത്. തൃശ്ശൂർ സ്‌പെഷ്യൽ ബ്രാഞ്ചിൽ ജോലി ചെയതിരുന്ന കാലത്ത് പുതുപ്പണക്കാരനായ ഒരാളെ പറ്റിയുള്ളതാണ് പോസ്റ്റ്.

പൊലീസുകാർ രഹസ്യം സൂക്ഷിക്കണമെങ്കിലും രഹസ്യം രഹസ്യമായി തന്നെ വെച്ച് പൊലീസ് ഉദ്യോഗസ്ഥൻ പണ്ടത്തെ അനുഭവം ഏറെ ആകർഷകമായ രീതിയലാണ് എഴുതിയിരിക്കുന്നത്. അതീവ രഹസ്യമുള്ള അന്വേഷണത്തിലെ കണ്ടെത്തൽ സസ്‌പെൻസ് ചോരാതെ പൊലീസുകാരൻ പങ്കുവച്ചിരിക്കുന്നത് ഒന്ന് വായിക്കേണ്ടത് തന്നെയാണ്.

ഫേസ്‌ബുക്ക് പോസ്റ്റ്

അനധികൃത പണമിടപാട്, വട്ടിപ്പലിശ, ബ്ലേഡ് മാഫിയ സംഘങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുന്ന കാലം. ഒരു ദിവസം മേലുദ്യോഗസ്ഥനു തപാലിൽ ഒരു കത്തു കിട്ടി. ചില രഹസ്യവിവരങ്ങളായിരുന്നു അതിൽ. വടക്കാഞ്ചേരിയിലെ ഒരു ബ്ലേഡ് പലിശക്കാരനെക്കുറിച്ചാണ്. നാലു വർഷത്തിനിടെ സമ്പാദിച്ച ഭൂമി, മറ്റു സ്വത്തുക്കൾ, ബാങ്ക് നിക്ഷേപം, വലിയ സ്‌കൂളിൽ കുട്ടികളെ പഠിപ്പിക്കുന്നത് എന്നിവയിൽത്തുടങ്ങി ഭാര്യയുടെ ആഭരണങ്ങൾ, സാരി എന്നിവയുടെ വിവരങ്ങൾ വരെയുണ്ട്. കൃത്യമായി ഒരു ജോലിയുമില്ലാത്ത, നിശ്ചിത വരുമാനമില്ലാത്ത ഇയാൾക്ക് എങ്ങനെയാണ് കുറച്ചു കാലം കൊണ്ട് ഇത്രയൊക്കെ സമ്പാദിക്കാൻ കഴിയുക!

പരാതിയിൽ പറയുന്ന ആളെ വിളിച്ചുവരുത്തി മൊഴിയെടുത്തും നേരിട്ടുപോയുമൊക്കെ അന്വേഷിക്കുന്ന പതിവ് തെറ്റിക്കാൻ തീരുമാനിച്ചു. അന്വേഷണം പിന്നിൽനിന്നു തുടങ്ങി. ആദ്യം, പരാതിയിൽ പറയുന്ന വ്യക്തിയെ രഹസ്യമായി തിരിച്ചറിഞ്ഞു. വീടും സ്ഥലവും കണ്ടെത്തി. വില്ലേജ് ഓഫീസിൽ പോയി ഭൂസ്വത്തുക്കളുടെ വിവരമെടുത്തു. സബ് രജിസ്ട്രാർ ഓഫീസിൽനിന്ന് ഭൂമി ഇടപാടുകളുടെ വിവരം ശേഖരിച്ചു.

മക്കൾ പഠിക്കുന്ന സ്‌കൂളിലേക്കും അടുത്തിടപഴകുന്ന വ്യക്തികളിലേക്കുമൊക്കെ രഹസ്യമായി അന്വേഷണമെത്തി. പരാതിയിൽ പറഞ്ഞിരിക്കുന്നതു ശരിയാണ്. അഞ്ചു വർഷത്തിനിടയിലാണ് സ്വത്തുക്കൾ ഇതുപോലെ വളർന്നത്. നല്ല വീട് പണിതു. കുട്ടികൾ നഗരത്തിലെ മികച്ച ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ. രണ്ടേക്കറോളം തെങ്ങിൻ പറമ്പും കുറച്ചു നെൽവയലും വാങ്ങി. ഏതാനും വർഷം മുൻപ് വാങ്ങിയ ഓട്ടോറിക്ഷ ഓടിക്കുന്നത് വല്ലപ്പോഴും വൈകുന്നേരങ്ങളിൽ മാത്രം! അതോടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് യാത്രാവിവരം ശേഖരിച്ചു.

ഒരു കാര്യം മനസിലായി, ഇയാൾ രാത്രികളിൽ വീട്ടിലില്ല. എന്നും രാത്രി ഒമ്പതോടെ പോകും, തിരിച്ചെത്തുന്നതു പുലർച്ചെ. വലിയൊരു മോഷ്ടാവോ! സംശയം ഇരട്ടിച്ചു. അയാളറിയാതെ, ഞങ്ങൾ അയാളുടെ നിഴലായി മാറി. അയാളുടെ സമ്പാദ്യത്തിന്റെ ഉറവിടം മനസിലാക്കി.
രാത്രിയാത്ര തൃശൂർ വടക്കേ ബസ് സ്റ്റാൻഡിലേക്കാണ്. ഓട്ടം കഴിഞ്ഞ ബസുകൾ അവിടെ നിരന്നുകിടപ്പുണ്ടാകും. ആദ്യം ബസുകളിലെ പൊടിയും ചവറും അടിച്ചുതൂത്ത് വൃത്തിയാക്കും. പിന്നെ തൊട്ടപ്പുറത്തെ വടക്കേച്ചിറയിൽനിന്നു ബക്കറ്റിൽ വെള്ളം കൊണ്ടുവന്ന് ബസിനകവും പുറവും സോപ്പുപയോഗിച്ച് കഴുകിത്തുടയ്ക്കും. ഡ്രൈവറുടെ സീറ്റിനുമുന്നിൽ ദൈവങ്ങളുടെ ചിത്രങ്ങളിൽ പൂമാലകൾ ചാർത്തിയാണു മടക്കം.
ഒന്നും രണ്ടുമല്ല, നാൽപ്പതോളം ബസുകൾ. ഒരു ബസ് വൃത്തിയാക്കുന്നതിനു കൂലി 100 രൂപ. ദിവസവരുമാനം 4000 രൂപ. ഞായറാഴ്ചകളില്ല, അവധി ദിവസങ്ങളില്ല. മദ്യപാനമോ മറ്റ് ദുർച്ചെലവുകളോ ഇല്ല. അധ്വാനിച്ചുണ്ടാക്കുന്ന പണം നന്നായി ഉപയോഗിക്കുന്നു. പരാതിയിലെ അന്വേഷണവും അയാളെക്കുറിച്ചുള്ള പൊലീസ് ഡയറിയും അവിടെ അവസാനിപ്പിച്ചു.

ഹേ, അധ്വാനശീലനായ ചെറുപ്പക്കാരാ.. നിന്റെ നെഞ്ചിലെ വിയർപ്പുതുള്ളികൾ അസൂയക്കാരുടെ കണ്ണുകളിൽ വീണ് ഉപ്പുരസം പടരട്ടെ. തുടരുക സോദരാ, ജീവിക്കാൻ വേണ്ടിയുള്ള സമരം...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP