Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമേഠിയിലെ സർക്കാർ വിദ്യാലയത്തിലെ കുട്ടികളെ പോലെയല്ല കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികൾ എന്നത് വയനാട് എംപിക്ക് ഇപ്പോഴെങ്കിലും മനസ്സിലായിട്ടുണ്ടാകും! രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ പ്ലസ്ടു വിദ്യാർത്ഥിനിയെ അഭിനന്ദിച്ച് മുഹമ്മദ് മുഹ്‌സിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

അമേഠിയിലെ സർക്കാർ വിദ്യാലയത്തിലെ കുട്ടികളെ പോലെയല്ല കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികൾ എന്നത് വയനാട് എംപിക്ക് ഇപ്പോഴെങ്കിലും മനസ്സിലായിട്ടുണ്ടാകും! രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ പ്ലസ്ടു വിദ്യാർത്ഥിനിയെ അഭിനന്ദിച്ച് മുഹമ്മദ് മുഹ്‌സിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: രാഹുൽ ഗാന്ധിയുടെ പ്രസംഗം പ്ലസ്ടു വിദ്യാർത്ഥിനി പരിഭാഷപ്പെടുത്തിയ സംഭവത്തിൽ സഫ ഫെബിന് എങ്ങും അഭിനന്ദന പ്രവാഹമാണ്. ഇതിനിടയിലാണ് രാഹുൽ ഗാന്ധിക്ക് ഇട്ടൊരു കൊട്ട് കൊടുത്ത് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. കേരളത്തിലെ സർക്കാർ സ്‌കൂളുകളിലെ കുട്ടികൾ അമേഠിയിലെ സർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥികളെ പോലെയല്ല എന്ന് വയനാട് എംപിക്ക് ഇപ്പോഴെങ്കിലും മനസിലായിട്ടുണ്ടാകും എന്ന് മുഹ്‌സിൻ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

മലപ്പുറം കരുവാരക്കുണ്ട് ഗവ. ഹയർസെക്കന്ററി സ്‌കൂളിലെ ലാബ് ഉദ്ഘാടനത്തിനെത്തിയ രാഹുലിന്റെ പ്രസംഗം തർജമ ചെയ്താണ് സഫ താരമായത്. പ്രസംഗം തർജമ ചെയ്യാൻ വിദ്യാർത്ഥികളിൽ നിന്ന് ആരെങ്കിലും വരണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. സ്റ്റേജിലെത്തിയ സഫ, രാഹുലിനെ ഞെട്ടിച്ചാണ് പരിഭാഷ നടത്തിയത്. സ്റ്റേജിലേക്ക് കയറിവന്ന സഫയെ ഹസ്തദാനം നൽകിയാണ് രാഹുൽ സ്വീകരിച്ചത്. സഫയുടെ പരിഭാഷ നിറകയ്യടിയോടെയാണ് സദസ്സ് വരവേറ്റത്.

സഫയ്ക്ക് പരിഭാഷപ്പെടുത്താൻ തക്കതിന് നിർത്തി നിർത്തിയാണ് രാഹുൽ സംസാരിച്ചത്. സ്വതസിദ്ധമായ മലപ്പുറം ഭാഷയിലായിരുന്നു സഫയുടെ തർജമ എന്നത് കൂടുതൽ ശ്രദ്ധേയമായി. ആദ്യമായിട്ടാണ് പ്രസംഗം പരിഭാഷപ്പെടുത്തുന്നതെന്നും സുഹൃത്തുക്കളുടെ പിന്തുണ കിട്ടിയപ്പോഴാണ് സ്റ്റേജിൽ കയറിയതെന്നും സഫ പിന്നീട് പറഞ്ഞു. കേരളത്തിലെ പൊതുവിദ്യാലയങ്ങൾ ഇനിയും മെച്ചപ്പെടാനുണ്ട് എന്നുള്ള രാഹുൽ ഗാന്ധിയുടെ വിമർശനം പരിഭാഷപ്പെടുത്തിയത് സർക്കാർ സ്‌കൂളിലെ പന്ത്രണ്ടാംക്ലാസുകാരിയാണ് എന്ന് ചൂണ്ടിക്കാട്ടി നിരവധിപേർ സാമൂഹ്യ മാധ്യമങ്ങളിൽ രംഗത്ത് വന്നിരുന്നു.

മുഹമ്മദ് മുഹ്‌സിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്..

രാഹുൽ ഗാന്ധിയുടെ പ്രഭാഷണത്തിന് മനോഹരമായി പരിഭാഷ നൽകിയ സഫ എന്ന വിദ്യാർത്ഥിനിക്ക് അഭിനന്ദനങ്ങൾ!

അമേഠിയിലെ സർക്കാർ വിദ്യാലയത്തിലെ കുട്ടികളെ പോലെയല്ല കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികൾ എന്നത് വയനാട് എംപിക്ക് ഇപ്പോഴെങ്കിലും മനസ്സിലായിട്ടുണ്ടാകും!

'മലയാളത്തിളക്കവും' 'ഹലോ ഇംഗ്ലീഷ്', 'ഉല്ലാസ ഗണിതം' തുടങ്ങി നിരവധിയായ പദ്ധതികളിലൂടെ കേരളത്തിലെ പൊതുവിദ്യാഭ്യാസം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. ജൈവവൈവിധ്യ പാർക്കുകളും 'പാഠം ഒന്ന് പാടത്തേക്ക്', തുടങ്ങിയ പരിപാടികളും സയൻസ് ലാബുകളും വൻതോതിലുള്ള പശ്ചാത്തല സൗകര്യത്തിന് കിഫ്ബി വഴി ഫണ്ട് ലഭ്യമാക്കുകയും ചെയ്തു, കേരളത്തിലെ ''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം'' വ്യത്യസ്തവും ശ്രദ്ധേയവുമാണ്.

(പൊതു വിദ്യാഭ്യാസ കാര്യത്തിൽ സർക്കാറിനെ വിമർശിക്കുന്നവർ ഇതര സംസ്ഥാനങ്ങളിലെ സർക്കാർ വിദ്യാലയങ്ങളിലൂടെ ഒന്ന് കടന്നു പോയാൽ കാര്യം വ്യക്തമാകും)

മുഹമ്മദ് മുഹസിൻ എംഎൽഎ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP