Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അങ്ങനിരിക്കും പുറമ്പോക്കിൽ താമസിക്കണ ദളിതയോടും ദരിദ്രനോടുമൊക്കെ കാണിക്കണത് അനീതിയാന്നും പറഞ്ഞ് വന്നാൽ; കേരളാ പൊലീസാരാണെന്ന് ഞങ്ങൾ കാണിച്ച് തരും ജാഗ്രത; സ്ത്രീ സുരക്ഷയാണ് ഞങ്ങടെ മുഖമുദ്ര; ഇനിയും നീതി വേണമെങ്കിൽ പറഞ്ഞാൽ മതി; പെരുമ്പാവൂരിലെ ജിഷയ്ക്കു നീതി തേടി സമരം നടത്തിയ വനിതാ അഭിഭാഷകക്കെതിരെ കള്ളക്കേസുമായി കേരള പൊലീസ്

അങ്ങനിരിക്കും പുറമ്പോക്കിൽ താമസിക്കണ ദളിതയോടും ദരിദ്രനോടുമൊക്കെ കാണിക്കണത് അനീതിയാന്നും പറഞ്ഞ് വന്നാൽ; കേരളാ പൊലീസാരാണെന്ന് ഞങ്ങൾ കാണിച്ച് തരും ജാഗ്രത; സ്ത്രീ സുരക്ഷയാണ് ഞങ്ങടെ മുഖമുദ്ര; ഇനിയും നീതി വേണമെങ്കിൽ പറഞ്ഞാൽ മതി; പെരുമ്പാവൂരിലെ ജിഷയ്ക്കു നീതി തേടി സമരം നടത്തിയ വനിതാ അഭിഭാഷകക്കെതിരെ കള്ളക്കേസുമായി കേരള പൊലീസ്

മറുനാടൻ ഡെസ്‌ക്‌

പെരുമ്പാവൂരിലെ ജിഷക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത വനിത അഭിഭാഷക്കെതിരെ കേരള പൊലീസിന്റെ പ്രതികാര നടപടി. ജിഷയ്ക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ട് പൊലീസിനെ ശാരീരികമായി ഉപദ്രവിച്ച് കൃത്യനിർവഹണത്തിന് തടസ്സമുണ്ടാക്കി എന്ന് ആരോപിച്ച് ജാമ്യമില്ലാ വകുപ്പുകൾ ചാർത്തി കേസെടുത്ത വിവരം മായ കൃഷ്ണൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്. ജിഷയുടെ കൊലപാതകത്തിൽ അന്വേഷണത്തിൽ വീഴ്‌ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും പോസ്റ്റിൽ ഓർമ്മിപ്പിക്കുന്നു.

പോസ്റ്റിന്റെ പൂർണരൂപം

എന്റെ ജൂനിയർ ബിൻസിയുടെ ക്ലാസ്സ് മേറ്റായിരുന്നു പെരുമ്പാവൂരിലെ ജിഷ.
ക്രൂരമായ ബലാൽസംഗത്തിന് ഇരയായുള്ള അവളുടെ കൊലപാതകം കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾക്ക് ഒറ്റ കോളത്തിലൊതുക്കാവുന്ന അപ്രധാന വാർത്ത മാത്രമായിരുന്നു . കാരണം അവൾ ദളിതയും ദരിദ്രയുമായിരുന്നു.

അഞ്ച് ദിവസങ്ങൾ കഴിഞ്ഞ് സോഷ്യൽ മീഡിയ വിഷയം ഏറ്റെടുത്തില്ലായിരുന്നുവെങ്കിൽ തേഞ്ഞു മാഞ്ഞു പോകാമായിരുന്നു കേസിലെ ഇര :(

അവളുടെ സഹപാഠികൾ പറഞ്ഞ അറിവ് വെച്ച് കുറുപ്പംപടി പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിച്ച് അന്വേഷിച്ച എന്നോട് കേസിന് തുമ്പുണ്ടെങ്കിൽ കൊടുക്കാനാണ് അവർ പറഞ്ഞത്. ആ നിമിഷം വരെ ആരും അന്വേക്ഷിക്കാനോ തിരിഞ്ഞ് നോക്കാനോ ഇല്ലാത്ത ഒരുവളുടെ ജഡം മാത്രമായിരുന്നു അവർക്കവൾ. ആ പൊലീസുകാർ തെരഞ്ഞെടുപ്പ് തിരക്കിലാണെന്നും പറഞ്ഞു.
ജീവനുണ്ടായിരുന്നപ്പോൾ അവളും അമ്മയും ജീവൻ അപായത്തിലാണ് എന്ന് കാണിച്ച് എഴുതിക്കൊടുത്തിട്ടുള്ള പരാതികളോട് കാണിച്ച അതേ അനാസ്ഥ അവർ അവളുടെ മരണപ്പെട്ട ശരീരത്തോടും കാണിച്ചു.
കാരണം മരിച്ചത് പുറമ്പോക്കിലെ ഒറ്റമുറി വീട്ടിൽ താമസിച്ചിരുന്ന പെണ്ണായിരുന്നു.
തെളിവ് നശിപ്പിക്കുന്നതടക്കമുള്ള വീഴ്ചകൾ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ആ അഞ്ച് ദിവസത്തിനകം തന്നെ ഉണ്ടായിക്കഴിഞ്ഞിരുന്നു.

2016 ഇതേ മെയ് മാസത്തിൽ സോഷ്യൽ മീഡിയയിൽ നമ്മൾ ജിഷയുടെ നീതിക്കു വേണ്ടി സമരം ആരംഭിച്ചു. എറണാകുളത്താദ്യം തെരുവിലിറങ്ങി. ഒപ്പം സാനുമാഷുണ്ടായിരുന്നു. അവളുടെ മൃതശരീരത്തോട് പോലും നീതി കാണിക്കാതിരുന്ന കുറുപ്പം പടിയിലേയും പെരുമ്പാവൂരിലെയും പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ... അവളെ അംഗീകരിക്കാതിരുന്ന അവളുടെ നാട്ടുകാർക്ക് മുൻപിൽ... അവൾ ഭയന്ന് നടന്നിരുന്ന തെരുവിൽ... നമ്മൾ അവളുടെ നീതിക്ക് വേണ്ടി ശബ്ദമുയർത്തി. കേരളം ജിഷയെ കേട്ട് ഞെട്ടി വിറച്ചു. ഇൻഫോ പാർക്കിൽ നിന്നടക്കം ജസ്റ്റീസ് ഫോർ ജിഷ എന്ന് നമ്മൾ കേട്ടു.

ജിഷയോട് സർക്കാർ കാണിച്ച അനീതി പെരുമ്പാവൂർ ഒഴികെയുള്ള മുഴുവൻ മണ്ഡലങ്ങളിലും ഭരണപക്ഷവിരുദ്ധ വികാരമായി മാറി.
ആ തെരഞ്ഞെടുപ്പിൽ ഇടത് പക്ഷം അധികാരത്തിലേറി. ജിഷയുടെ രക്തം പതിഞ്ഞ വിധി നിർണ്ണയം. അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായ് എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പിൽ നിന്ന് ആ അന്വേഷണ ഉദ്യോഗസ്ഥർക്ക് നേരെ ഒരു തരത്തിലുള്ള ശിക്ഷയും ഉണ്ടായതായ് അറിവില്ല.

പക്ഷെ, ജിഷയുടെ കേസിൽ വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥർ ഒരു വീഴ്ചയും വരുത്താതെ നമുക്കിട്ട് കൃത്യമായ് പണി തന്നിട്ടുണ്ട്.

പെരുമ്പാവൂർ കോടതിയിൽ നിന്ന് ഇന്ത്യൻ ശിക്ഷാ നിയമം 332ഉം 353ഉം ഇട്ട് ഒരു കേസിൽ സമൻസ് ഉണ്ട് എന്ന് പൊലീസ് സ്റ്റേഷനിൽ നിന്ന് അറിയിപ്പ് കിട്ടിയിട്ടുണ്ട്. വകുപ്പിന്റെ സാരാംശം ഇതാണ് ജിഷയ്ക്ക് നീതി വേണമെന്ന് പറഞ്ഞ് യേമാന്മാരെ ശാരീരികമായ് ഉപദ്രവിച്ച് ഡ്യൂട്ടി ചെയ്യുന്നതിന് തടസ്സമുണ്ടാക്കി എന്നാണ്. ജാമ്യമില്ലാ വകുപ്പാണ് മൂന്നു വർഷം തടവു ശിക്ഷ തന്ന് പിടിച്ചകത്തിടാം :)

അങ്ങനിരിക്കും പുറമ്പോക്കിൽ താമസിക്കണ ദളിതയോടും ദരിദ്രനോടുമൊക്കെ കാണിക്കണത് അനീതിയാന്നും പറഞ്ഞ് വന്നാൽ.... കേരളാ പൊലീസാരാണെന്ന് ഞങ്ങൾ കാണിച്ച് തരും ജാഗ്രത... സ്ത്രീ സുരക്ഷയാണ് ഞങ്ങടെ മുഖമുദ്ര.. ഇനിയും നീതി വേണമെങ്കിൽ പറഞ്ഞാൽ മതി.

എൻ.ബി:എറണാകുളത്ത് ജിഷയുടെ നീതിക്കായ് സമരം ചെയ്തതിന് ഇട്ട കേസിൽ ജാമ്യം നിന്ന സാമേട്ടനും അൻവർ ചേട്ടനും എന്നിവർ നിങ്ങളുടെ ഈ വർഷത്തെ കരമടച്ച രസീതുമായ് പെരുമ്പാവൂർ കോടതിയിലും എത്തിച്ചേരണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് നിർത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP