Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജീവിതത്തിൽ ഏറ്റവും ലജ്ജിച്ചത് ആ ദിവസമാണ്; തുണിയിട്ടിരുന്നു എന്നേയുള്ളു; തൊലിയടക്കം ഉരിഞ്ഞുപോയി; ആത്മാഭിമാനം ഞങ്ങൾക്കുമില്ലേ സാർ... ലാസർ ഷൈന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

ജീവിതത്തിൽ ഏറ്റവും ലജ്ജിച്ചത് ആ ദിവസമാണ്; തുണിയിട്ടിരുന്നു എന്നേയുള്ളു; തൊലിയടക്കം ഉരിഞ്ഞുപോയി; ആത്മാഭിമാനം ഞങ്ങൾക്കുമില്ലേ സാർ... ലാസർ ഷൈന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

മറുനാടൻ ഡെസ്‌ക്‌

സാമൂഹ്യസേവനത്തിൽ പേരിൽ സഹായം നൽകി ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്നതിനെതിരെ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ലാസർ ഷൈൻ. ജീവിതത്തിൽ നിന്ന് അനുഭവം പങ്കുവെച്ചുകൊണ്ടാണ് ഫേസ്‌ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണരൂപം:

ഞങ്ങളുടേതെല്ലാം ഓലപ്പുരയായിരുന്നു. പുരകത്തി പോകുന്നത് അക്കാലത്ത് പതിവാ. പലപ്പോഴും രാത്രി കൂട്ടക്കരച്ചിൽ കേൾക്കും. പുറത്തിറങ്ങി തീയും പുകയും എവിടെയെന്ന് നോക്കി കയ്യിൽ കിട്ടുന്ന കുടവുമെടുത്ത് അങ്ങോട്ടോടും. അണയ്ക്കാൻ നോക്കും. കിട്ടിയതെല്ലാം രക്ഷിക്കും. സങ്കടം കരിഞ്ഞു കിടക്കുന്നതിനു മേൽ പിന്നെ എല്ലാവരും കൂടി താൽക്കാലികമായി പെര കുത്തും.

''കത്താത്ത വീട്'' മോഹമായിരുന്നു. നടന്ന് പുസ്തകം വിൽക്കുന്ന ചാച്ചന്റെ ദിവസ വരുമാനമല്ലേയുള്ളു. പിന്നീട് പള്ളി തന്ന കാശിനാണ് വീട് പണി തുടങ്ങിയത്. പോകും വരെ ചാച്ചനത് പണിതുകൊണ്ടേയിരുന്നു.

ജീവിതത്തിൽ ഏറ്റവും ലജ്ജിച്ചത്, ആ പണി തീർന്ന വീടിന്റ മുന്നിൽ നിരത്തി നിർത്തി പള്ളി ഞങ്ങളുടെ ഫോട്ടോ എടുത്ത ദിവസമാണ്. തുണിയിട്ടിരുന്നു എന്നേയുള്ളു; തൊലിയടക്കം ഉരിഞ്ഞുപോയി. കൂട്ടുകാർ ഫോട്ടോ കാണുമോ എന്നോർത്ത ലജ്ജ. കുട്ടികളല്ലേ. ഭയങ്ങളല്ലേ. ആത്മാഭിമാനം ഞങ്ങൾക്കുമില്ലേ സാർ...

പ്രിയ സ്നേഹിതരെ,
കൊടുത്തിട്ട് നിങ്ങളെടുത്ത് പ്രചരിപ്പിക്കുന്ന ഈ ചിത്രം മാരകമായ പരുക്കേൽപ്പിക്കുന്നു. മുറിവാണിത്, സമ്മാനമെന്ന് തോന്നുന്നതാണ്. അനീതിയാണ്.

ഈ ചിത്രം പകർത്തൽ ഒന്നു നിർത്തിക്കൂടേ... പ്ലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP