Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

മനസ്സിലാകാതെ പോയ സ്‌നേഹം എന്നൊന്നില്ല.. അറിയാത്ത സ്‌നേഹം എന്നും ഇല്ല; ഇല്ലാതെ പോയ സ്‌നേഹം.. ഇല്ലാത്ത സ്‌നേഹം.. അതേയുള്ളു;' പ്രകടമാകാത്ത സ്‌നേഹത്തെ കുറിച്ച് സൈക്കോളജിസ്റ്റ് കല എഴുതുന്നു

മനസ്സിലാകാതെ പോയ സ്‌നേഹം എന്നൊന്നില്ല.. അറിയാത്ത സ്‌നേഹം എന്നും ഇല്ല; ഇല്ലാതെ പോയ സ്‌നേഹം.. ഇല്ലാത്ത സ്‌നേഹം.. അതേയുള്ളു;' പ്രകടമാകാത്ത സ്‌നേഹത്തെ കുറിച്ച് സൈക്കോളജിസ്റ്റ് കല എഴുതുന്നു

മറുനാടൻ ഡെസ്‌ക്‌

സ്‌നേഹം പ്രകടിപ്പിക്കാൻ അറിയില്ല എന്ന് പറയുന്നതിൽ പരം കള്ളത്തരം മറ്റൊന്നില്ലെന്ന് കൗൺസലിങ് സൈക്കോളജിസ്റ്റ് കല മോഹൻ. സ്‌നേഹത്തിന് ഒളിച്ചിരിക്കാൻ പറ്റില്ലെന്നും മനസ്സിലാകാതെ പോയ സ്‌നേഹം എന്നും അറിയാത്ത സ്‌നേഹം എന്നും ഇല്ലെന്നും കല തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

സൈക്കോളജിസ്റ്റ് കലയുടെ ഫേസ്‌ബുക്ക് പോസ്റ്റ്..

സ്‌നേഹം പ്രകടിപ്പിക്കാൻ അറിയില്ല എന്ന് പറയുന്നതിൽ പരം കള്ളത്തരം മറ്റൊന്നില്ല..
അങ്ങനെ പറയുന്നവരെ അസ്വസ്ഥമാക്കാൻ ഒരേ ഒരു വഴി, അവരോടു സ്‌നേഹം കാണിക്കാതെ നോക്കുക എന്ന് മാത്രാ..
അവർ, അസ്വസ്ഥത കാണിക്കുന്നില്ല എങ്കിൽ നമ്മുടെ സ്‌നേഹം ആഗ്രഹിക്കാത്തവർ ആണ്... മറുവശം ഉള്ളവർ ,
വീണു കഴിഞ്ഞാൽ ത്രില്ല് പോകുന്ന ഒന്നാണ് ചിലർക്ക് പ്രണയം ..
മനുഷ്യ മനസ്സുകളെ പരീക്ഷണം നടത്താൻ യാതൊരു മടിയും ഇല്ലാത്ത അവരുടെ സ്ഥിരം വാക്കുകളാണ് .
എനിക്ക് ഇത്രയും പ്രകടിപ്പിക്കാനേ അറിയൂ ..
എന്റെ രീതി ഇതാണ് ..! സ്‌നേഹം ആഗ്രഹിക്കുന്നു എങ്കിൽ അതു പ്രകടിപ്പിക്കാനും പറ്റണം..?
ഉള്ളിൽ സ്‌നേഹം ഉണ്ട് എങ്കിൽ, പുറത്ത് വരാതിരിക്കാൻ, ഇനിയൊരാൾക്കു അതു മനസ്സിലാകാതെ ഇരിക്കാൻ, ഒരു വഴിയും ഇല്ല..
സ്‌നേഹത്തിന് ഒളിച്ചിരിക്കാൻ പറ്റില്ല..
അതിന്റെ പരിമണം ഒളിപ്പിച്ചു വച്ചാലും ഒളിച്ചിരിക്കില്ല !
കേട്ടിട്ടില്ലേ അങ്ങനെ ഒരു ചൊല്ല് ഞാൻ വിശ്വസിക്കുന്നു, സ്‌നേഹപ്രകടനത്തിൽ...
മനസ്സിലാകാതെ പോയ സ്‌നേഹം എന്നൊന്നില്ല..
അറിയാത്ത സ്‌നേഹം എന്നും ഇല്ല..
ഇല്ലാതെ പോയ സ്‌നേഹം..
ഇല്ലാത്ത സ്‌നേഹം..
അതേയുള്ളു...!
കല, കൗൺസലിങ് സൈക്കോളജിസ്റ്റ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP