Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിപ്പ ബാധ സ്ഥിരീകരിക്കാൻ കേരളം പൂനയിലേക്ക് നോക്കി ഇരിക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ അനാസ്ഥ തുറന്നു കാട്ടി കെ സുരേന്ദ്രൻ; കേരളത്തിൽ വൈറോളജി ലാബ് സ്ഥാപിക്കാൻ അനുമതിയും മൂന്നരക്കോടി രൂപയും കേന്ദ്ര സർക്കാർ നൽകിയിട്ട് അഞ്ചുവർഷം; ഒരു നടപടിയും പൂർത്തിയാക്കാൻ ആരോഗ്യവകുപ്പിന് കഴിഞ്ഞില്ലെന്നും ബിജെപി നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; നമ്പർ വൺ എന്ന് വെറുതെ പറയാതെ വർത്തമാനകാലത്തിന്റെ വെല്ലുവിളികൾ നേരിടാൻ വേണ്ടത് കഠിനാധ്വാനം എന്നും കെ സുരേന്ദ്രൻ

നിപ്പ ബാധ സ്ഥിരീകരിക്കാൻ കേരളം പൂനയിലേക്ക് നോക്കി ഇരിക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ അനാസ്ഥ തുറന്നു കാട്ടി കെ സുരേന്ദ്രൻ; കേരളത്തിൽ വൈറോളജി ലാബ് സ്ഥാപിക്കാൻ അനുമതിയും മൂന്നരക്കോടി രൂപയും കേന്ദ്ര സർക്കാർ നൽകിയിട്ട് അഞ്ചുവർഷം; ഒരു നടപടിയും പൂർത്തിയാക്കാൻ ആരോഗ്യവകുപ്പിന് കഴിഞ്ഞില്ലെന്നും ബിജെപി നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; നമ്പർ വൺ എന്ന് വെറുതെ പറയാതെ വർത്തമാനകാലത്തിന്റെ വെല്ലുവിളികൾ നേരിടാൻ വേണ്ടത് കഠിനാധ്വാനം എന്നും കെ സുരേന്ദ്രൻ

മറുനാടൻ ഡെസ്‌ക്‌

നിപ്പ ബാധ സ്ഥിരീകരിക്കൻ പൂനയിലെ വൈറോളജി ലാബിന്റെ റിസൽറ്റ് കാത്തിരിക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ അനാസ്ഥ ബിജെപി നേതാവ് ചൂണ്ടിക്കാട്ടുന്നു. കേരളത്തിന് ഒരു വൈറേളജി ലാബ് സ്ഥാപിക്കാൻ അനുമതിയും മൂന്നര കോടി രൂപയും കേന്ദ്രം അനുവദിച്ചിട്ട് അഞ്ചു വർഷം ആകുന്നു എന്നാണ് കെ സുരേന്ദ്രൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തുന്നത്. എന്നാൽ, അതിനുള്ള ഒരു നടപടിയും സംസ്ഥാന ആരോഗ്യ വകുപ്പ് പൂർത്തിയാക്കില്ലെന്നും അദ്ദേഹം പറയുന്നു.

വെറും വാക്കുകൾ പറഞ്ഞിരിക്കുകയാണ് സംസ്ഥാന സർക്കാർ എന്ന് അദ്ദേഹം പറയുന്നു. നമ്പർ വൺ എന്നു വെറുതെ പറയാത കാലത്തിന്റെ വെല്ലുവിളികൾ നേരിടാൻ കഠിനാധ്വാനവും വേണമെന്നും ഇവിടെയാണ് മോദിയും ടീമും വ്യത്യസ്തമാകുന്നതെന്നും സുരേന്ദ്രൻ ഓർമ്മിപ്പിക്കുന്നു.

സംസ്ഥാന സർക്കാർ പല പദ്ധതികളും കൊട്ടിഘോഷിച്ച് പ്രഖ്യാപിക്കും എങ്കിലും സമയബന്ധിതമായി നടപ്പിലാക്കാറില്ല എന്ന ആരോപണം വ്യാപകമാകുന്ന സാഹചര്യത്തിലാണ് വൈറോളജി ലാബിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ് എന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കൊച്ചിയിലെ ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഒരു രോഗിക്ക് നിപ്പാ വൈറസ് ബാധയാണോ എന്ന് സംശയമുണ്ടെന്ന ആരോഗ്യവകുപ്പിന്റെ വെളിപ്പെടുത്തൽ പൊതുജനങ്ങൾക്കിടയിൽ വലിയ ഭീതി പരത്തിയിരിക്കുകയാണ്. പൂനയിലെ വൈറോളജി ലാബിൽ നിന്നുള്ള സ്ഥിരീകരണം കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പനോടൊപ്പം പൊതുജനങ്ങളും. കേരളത്തിൽ സമഗ്രമായ ഒരു വൈറോളജി ലാബ് തുടങ്ങാനുള്ള അനുമതിയും അതിനായുള്ള മൂന്നര കോടി രൂപയും കേന്ദ്ര സർക്കാരിൽ നിന്ന് കേരളത്തിന് ലഭിച്ചിട്ട് അഞ്ചു വർഷം തികയുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ലാബ് തുടങ്ങാൻ തീരുമാനിച്ചത്. എന്നാൽ അതിനുള്ള ഒരു നടപടിയും കേരളത്തിലെ ആരോഗ്യവകുപ്പിന് ഇതുവരെ പൂർത്തീകരിക്കാനായിട്ടില്ല. യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് നൽകാത്തതിന്റെ പേരിൽ രണ്ടു വർഷം പണം മുടങ്ങുകയും ചെയ്തു. എല്ലാ വർഷവും ഈയാവശ്യത്തിന് പണം അനുവദിക്കുന്നതുമാണ്. നമുക്ക് സ്വന്തമായി ഒരു വൈറോളജി ലാബുണ്ടെങ്കിൽ രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും അതെത്രമാത്രം പ്രയോജനപ്പെടുമെന്ന് പറയേണ്ടതില്ലല്ലോ. കേരളം നമ്പർ വൺ എന്ന് വെറുതെ പറഞ്ഞതുകൊണ്ടായില്ല വർത്തമാനകാലത്തിന്റെ വെല്ലുവിളികൾ നേരിടാൻ കഠിനാധ്വാനവും വേണം. ഇവിടെയാണ് മോദിയും ടീമും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാവുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP