Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയോരമേഖലയിലെ തലമുതിർന്ന സഖാവ് അയ്യപ്പൻ പിള്ളയുടെ മകന്റെ പേര് ഒഴിവാക്കപ്പെട്ടതിന്റെ വിഷമം മറച്ചുവെക്കാതെ കെ എസ് ശബരീനാഥൻ എംഎൽഎ; മാമാങ്കം സിനിമയുടെ ആദ്യ പോസ്റ്റർ കണ്ടപ്പോൾ ശ്രദ്ധിച്ചത് തിരക്കഥാകൃത്ത് സജീവ് പിള്ളയുടെ പേര് ഒഴിവാക്കപ്പെട്ടതെന്ന് ഫേസ്‌ബുക്ക് കുറിപ്പ്; ചിത്രം വിജയത്തിന്റെ മഹാസെഞ്ചുറി ക്ലബ്ബുകളുടെ പടവുകൾ കയറുമ്പോൾ സജീവ് പിള്ള എന്ന പേര് എഴുതപ്പെടും എന്നും എംഎൽഎയുടെ പ്രത്യാശ

മലയോരമേഖലയിലെ തലമുതിർന്ന സഖാവ് അയ്യപ്പൻ പിള്ളയുടെ മകന്റെ പേര് ഒഴിവാക്കപ്പെട്ടതിന്റെ വിഷമം മറച്ചുവെക്കാതെ കെ എസ് ശബരീനാഥൻ എംഎൽഎ; മാമാങ്കം സിനിമയുടെ ആദ്യ പോസ്റ്റർ കണ്ടപ്പോൾ ശ്രദ്ധിച്ചത് തിരക്കഥാകൃത്ത് സജീവ് പിള്ളയുടെ പേര് ഒഴിവാക്കപ്പെട്ടതെന്ന് ഫേസ്‌ബുക്ക് കുറിപ്പ്; ചിത്രം വിജയത്തിന്റെ മഹാസെഞ്ചുറി ക്ലബ്ബുകളുടെ പടവുകൾ കയറുമ്പോൾ സജീവ് പിള്ള എന്ന പേര് എഴുതപ്പെടും എന്നും എംഎൽഎയുടെ പ്രത്യാശ

മറുനാടൻ ഡെസ്‌ക്‌

മാമാങ്കം സിനിമയുടെ ആദ്യ പോസ്റ്ററിൽ നിന്ന് തിരക്കഥാകൃത്ത് സജീവ് പിള്ളയുടെ പേര് ഒഴിവാക്കപ്പെട്ടത് ചൂണ്ടിക്കാട്ടി കെ എസ് സബരിനാഥന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. വിതുരക്കാരനായ സജീവേട്ടന്റെ ദീർഘകാലത്തെ ഉപാസനയുടെ ഫലമായ മാമാങ്കത്തിന്റെ തിരക്കഥ ബിഗ് ബജറ്റ് സിനിമയാകുന്നു എന്നറിഞ്ഞപ്പോൾ താൻ ഏറ്റവുമധികം സന്തോഷിച്ചിരുന്നു എന്നും ശബരിനാഥ് ഓർമ്മിക്കുന്നു. പടം വിജയത്തിന്റെ പടവുകൾ കയറുമ്പോൾ സജീവ് പിള്ളയുടെ പേരും എഴുതിച്ചേർക്കപ്പെടും എന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു എന്നു പറഞ്ഞാണ് ശബരിനാഥ് തന്റ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സംവിധായകന് പരിചയക്കുറവെന്നും വൻനഷ്ടമെന്നും ആരോപിച്ച് തിരക്കഥാകൃത്തായ സജീവിനെ നിർമ്മാതാവ് വേണു കുന്നപ്പിള്ളി മാമാങ്കത്തിൽ നിന്ന് പുറത്താക്കിയിരുന്നു. എം. പത്മകുമാർ ചിത്രം ഏറ്റെടുത്തു. തർക്കം ഇപ്പോഴും കോടതിയിലാണ്. മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയ ദിവസം തന്നെ ചതിയിൽ പെടുത്തിയ കഥ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ സജീവ് പിള്ള വിശദീകരിച്ചിരുന്നു. തന്റെ തിരക്കഥയിൽ പൂർണബോധ്യം വന്നിട്ടാണ് നിർമ്മാതാവ് ഈ പ്രോജക്റ്റ് ഏറ്റെടുത്തത്. എന്നാൽ, മാപ്പർഹിക്കാത്ത ഒരു മണ്ടത്തരം താൻ ചെയ്തതായി സജീവ് പറയുന്നു. 'അമിതമായ ആവേശത്തിൽ, പിന്നിലെ കർക്കശമായ തന്ത്രങ്ങൾ മനസ്സിലാക്കാതെ മധുരമായ പാഴ് വാക്കകളെ വിശ്വസിച്ച്, മാരകമായ അശ്രദ്ധയിൽ ഒരു കരാറ് ഒപ്പിട്ടു. ഇപ്പോൾ, ജീവിതത്തിന്റെ ഒരു വലിയ പങ്ക് കൈവിട്ട് പോവുകയാണ്.'

പ്രശ്നം തുടങ്ങുന്ന മൂന്ന് കാര്യങ്ങളിൽ ഒന്ന് എല്ലാവരാലും ഇത്രയേറെ പ്രകീർത്തിക്കപ്പെട്ട സ്‌ക്രിപ്ട് വികലമാക്കാൻ കഴിയില്ല എന്ന തന്റെ നിലപാടായിരുന്നുവെന്ന് സജീവ് പറയുന്നു. ഒരു മസാല തട്ടിക്കൂട്ടിന് താൻ തയാറല്ലായിരുന്നു. ആത്മാവും വലിപ്പവും നഷ്ടപ്പെട്ട ഒരു സ്ഥിരം പടപ്പ്. തന്റെ സംശയങ്ങൾ ഇപ്പോൾ ശരിയായിരിക്കുന്നു. സൂത്രത്തിൽ അതിനെ മറികടന്നിരിക്കുകയാണ്. കഥാകൃത്തിന്റെയോ തിരക്കഥാകൃത്തിന്റെയോ പേര് അവരുടെ ഔദ്യോഗികമായി ഇറക്കിയിരിക്കുന്ന 'ഫസ്റ്റ് ലുക്ക്' പോസ്റ്ററിൽ ഇല്ല. ഒരു പുതിയ പേരാണ് ടൈറ്റിലും ക്രഡിറ്റും. ഒരു ഒപ്പിട്ട് പോയി എന്നതുകൊണ്ട്, നിയമപരമായി മുന്നോട്ട് നീങ്ങുന്നതിൽ ചില പരിമിതികൾ ഉണ്ടാകാം. എന്തായാലും കോടതി തീരുമാനിക്കേണ്ടതാണ് ചിലതൊക്കെ. കോടതിയുടെ പരിഗണനയിലുമാണ് എന്നും സജീവ് കുറിച്ചിരുന്നു.

കെ സ് ശബരിനാഥന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മാമാങ്കത്തിന്റെ ആദ്യ പോസ്റ്റർ ഫേസ്‌ബുക്കിൽ കണ്ടപ്പോൾ ഞാൻ ശ്രദ്ധിച്ചത് അതിൽ ഒരിടത്തുപോലും സജീവ് പിള്ള എന്ന തിരക്കഥാകൃത്തിന്റെ പേര് കാണാത്തതാണ്.
സജീവ് പിള്ള വിതുരക്കാരനാണ്, മലയോര മേഖലയിലെ തലമുതിർന്ന നേതാവായ നമ്മുടെ അയ്യപ്പൻപിള്ള സഖാവിന്റെ മകനുമാണ്. സജീവേട്ടന്റെ നീണ്ട കാലത്തെ ഉപാസനയുടെ, റിസേർച്ചിന്റെ ഫലമായ മാമാങ്കത്തിന്റെ തിരക്കഥ ഒരു ബിഗ് ബജറ്റ് സിനിമയാകുന്നു എന്നറിഞ്ഞപ്പോൾ ഏറ്റവും സന്തോഷിച്ച ആളാണ് ഞാൻ.എന്നാൽ ഷൂട്ടിങ് തുടങ്ങി കഴിഞ്ഞപ്പോൾ അഭിപ്രായവ്യത്യാസങ്ങൾ മൂർച്ഛിച്ചു, ഇതിന്റെ പേരിൽ ശ്രീ സജിവ് പിള്ളയെ സിനിമയിൽ നിന്ന് ഒഴിവാക്കി എന്നാണ് പിന്നെ അറിയാൻ കഴിഞ്ഞത്.
സജീവേട്ടനുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് മുഖ്യധാരാ സിനിമാക്കാരനല്ലാത്ത താൻ ഈ പ്രൊജക്ട് നടക്കുവാനുള്ള താൽപര്യത്തിൽ പ്രൊഡ്യൂസറുമായി ഒപ്പിട്ട എഗ്രിമെന്റ് ഇപ്പോൾ പ്രതികൂലമായി നിൽക്കുന്നു എന്നാണ്.
ഒരുപാട് ആളുകളുടെ കൂട്ടായ്മയുടെ ഫലമാണ് ഒരു സിനിമ, പ്രത്യേകിച്ച് ചരിത്രത്തിൽ ആസ്പദമാക്കിയ മാമാങ്കം പോലെയുള്ള ഒരു സിനിമയിൽ തിരക്കഥയുടെ പ്രസക്തി ഊഹിക്കാമല്ലോ. എന്തായാലും മാമാങ്കം വിജയത്തിന്റെ മഹാസെഞ്ചുറി ക്ലബ്ബുകളുടെ പടവുകൾ കയറുമ്പോൾ സജീവ് പിള്ള എന്ന പേര് എഴുതപ്പെടും എന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP