Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോകത്ത് രൂപപരമായി ഏറ്റവും അധികം എക്സാജുറേറ്റ് ചെയ്യപ്പെട്ട ഒരു സാധനം ആണ് പുരുഷലിംഗം എന്നത്; പശ്ചാത്തലം ഒരു സ്ത്രീയുടെ ദാരുണ കൊലപാതകം ആണെന്നോർക്കണം; പാമ്പിനെ പുരുഷലിംഗമാക്കി ട്രോളുന്നവർ വായിക്കാൻ; വൈറലായി ഒരു കുറിപ്പ്

ലോകത്ത് രൂപപരമായി ഏറ്റവും അധികം എക്സാജുറേറ്റ് ചെയ്യപ്പെട്ട ഒരു സാധനം ആണ് പുരുഷലിംഗം എന്നത്; പശ്ചാത്തലം ഒരു സ്ത്രീയുടെ ദാരുണ കൊലപാതകം ആണെന്നോർക്കണം; പാമ്പിനെ പുരുഷലിംഗമാക്കി ട്രോളുന്നവർ വായിക്കാൻ; വൈറലായി ഒരു കുറിപ്പ്

ജോജി വർഗീസ്

രാത്രിയാണ് മീം ബാക്ഗ്രൗണ്ട്. നിഴൽ പോലെ ദേഹങ്ങൾ.

'അയ്യോ ചേട്ടാ ലൈറ്റിട് പാമ്പ്'

'അത് പാമ്പല്ല മോളൂസേ'

( ഹഹ ഹഹ ഹഹ.. എന്തേ ശോഭയ്ക്ക് ചിരി വരുന്നില്ലേ? )


പശ്ചാത്തലം ഒരു സ്ത്രീയുടെ ദാരുണ കൊലപാതകം ആണെന്നോർക്കണം. അതിന്റെ പ്രതിഷേധങ്ങളെയും ഫെമിനിസ്റ്റ് ട്രോളുകളെയും മറികടന്നുള്ള ആൺചിരികൾ ആണിത്.

പറയാൻ വരുന്നത് അതല്ല;

ലോകത്ത് രൂപപരമായി ഏറ്റവും അധികം എക്സാജുറേറ്റ് ചെയ്യപ്പെട്ട ഒരു സാധനം ആണ് പുരുഷലിംഗം എന്നത്. പാമ്പ്, വടം, പടവലം, കമ്പിപ്പാര, വിറകുമുട്ടി, അങ്ങനെ മീറ്ററു കണക്കെ നീളമുള്ളവയും കോടാലിക്ക് വെട്ടിയാൽ മുറിയാത്തതുമായ വസ്തുക്കളോടൊക്കെയാണ് ഈ സാധനത്തെ താരതമ്യം.

കോമഡി എന്താണെന്ന് ചോദിച്ചാൽ ആണ്ടി അടിക്കാരൻ ആണെന്ന് ആണ്ടി അല്ലാതെ വേറാരും പറയുന്നില്ല എന്നതാണ്. പുരുഷന്റെ ബുദ്ധിയിൽ മാത്രമാണ് തന്റെ സാധനം രാജ്യാതിർത്തികൾ ലംഘിച്ചു വളരുന്നതും പാറയോളം കനം വെക്കുന്നതും മറ്റും. അത് നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്തിട്ടുള്ള ഒരു സ്ത്രീയും അതിന്റെ പരിമിതമായ സാധ്യതകൾക്ക് ഉപരിയായ ഒരു വർണ്ണനക്കും അതിന്മേൽ മുതിർന്നിട്ടില്ല. ഉള്ള വലിപ്പത്തിനും വണ്ണത്തിനും ഒരിഞ്ച് മുകളിൽ അതിനെ ഭാവനയിൽ കാണാൻ മാത്രം കഞ്ചാവൊന്നും അവരുടെ തലയിൽ ഇല്ല. അവരെ സംബന്ധിച്ചിടത്തോളം അവരുടെ ലൈംഗികതയിൽ ഏറ്റവും അധികം 'അഡ്ജസ്റ്റ്' ചെയ്യുന്ന സാധനം ഇതാവാനാണ് സാധ്യത.

അതുകൊണ്ട് നാലിഞ്ച്, കൂടി വന്നാൽ ആറിഞ്ച്, വലിപ്പമുള്ള സാധനത്തെ മുട്ടിപ്പോയതിന്റെ പേരിൽ 'പാമ്പ്' എന്ന് വിളിച്ചു കാറാൻ മാത്രം വെളിവുകേടോന്നും ഒരു 'മോളൂസിനും' ഇല്ല 'ചേട്ടാ'.

അല്ലേലും അതേതു പാമ്പെടെ? 'കുരുടി' എന്ന് വിളിക്കുന്ന ഒരു സാധനത്തെ കണ്ടിട്ടുണ്ട്. വിരയും പാമ്പും അല്ലാതൊരു ജീവി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP