Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീട്ടിലേക്കുള്ള വഴിയിൽ അനുവാദമില്ലാതെ കൊടിനാട്ടി സിപിഎം; ചോദ്യം ചെയ്ത യുവാവിനും അമ്മക്കും സഹോദരിക്കും സഖാക്കളുടെ വക തെറിയഭിഷേകവും ഭീഷണിയും

വീട്ടിലേക്കുള്ള വഴിയിൽ അനുവാദമില്ലാതെ കൊടിനാട്ടി സിപിഎം; ചോദ്യം ചെയ്ത യുവാവിനും അമ്മക്കും സഹോദരിക്കും സഖാക്കളുടെ വക തെറിയഭിഷേകവും ഭീഷണിയും

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: വീട്ടിലേക്കുള്ള വഴിയിൽ അനുവാദമില്ലാതെ കൊടി നാട്ടിയത് ചോദ്യം ചെയ്ത യുവാവിനും കുടുംബത്തിനും നേരെ സിപിഎം അതിക്രമം. കാസർകോട് ജില്ലയിലെ ബീംബുങ്കലിലാണ് സംഭവം. കയ്യേറ്റം നടത്താൻ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ജെസിൻ കെ എന്ന യുവാവ് തന്റെ ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടിട്ടുമുണ്ട്.

കൊടിമരം സ്ഥാപിച്ചത് ചോദ്യം ചെയ്ത യുവാവിനെയും അമ്മയേയും പാർട്ടി പ്രവർത്തകർ സംഘം ചേർന്ന് കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതും ഒപ്പം അസഭ്യം പറയുന്നതും വീഡിയോയിൽ കാണാം. സിപിഎമ്മുകാർ തന്നെ ഭീഷണിപ്പെടുത്തിയെന്നും തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദികൾ ഈ ദൃശ്യങ്ങളിൽ കാണുന്നവരാണെന്നും യുവാവ് ഫേസ്‌ബുക് പോസ്റ്റിൽ പറയുന്നു.

'എന്റെ വീട്ടിലേക്കുള്ള വഴിയിൽ കോണകം നാട്ടിയത് ചോദ്യം ചെയ്തതിനു അന്തം കമ്മികൾ കയ്യേറ്റം ചെയ്യുകയും അമ്മയെയും പെങ്ങളെയും അസഭ്യം പറയുകയും കൊല്ലുമെന്നും ഭീഷണിപെടുത്തുകയും ചെയ്യുന്ന ദൃശ്യം..... എനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദികൾ ഈ ദൃശ്യങ്ങളിൽ കാണുന്നവരാണ്' എന്ന് ജെസിൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP