Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'സാമാന്യ ബുദ്ധിയില്ലാത്തവർ വെറും കൈയടികൾക്ക് മാത്രമായി അവർഡ്ദാന ചടങ്ങിന്റെ ബഹിഷ്‌ക്കരണം നടത്തുന്നു'; സുഡാനി ഫ്രം നൈജീരിയ ടീമിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി

'സാമാന്യ ബുദ്ധിയില്ലാത്തവർ വെറും കൈയടികൾക്ക് മാത്രമായി അവർഡ്ദാന ചടങ്ങിന്റെ ബഹിഷ്‌ക്കരണം നടത്തുന്നു'; സുഡാനി ഫ്രം നൈജീരിയ ടീമിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി

മറുനാടൻ ഡെസ്‌ക്‌

പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ദേശീയ പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച സുഡാനി ഫ്രെം നൈജീരിയ സിനിമയുടെ അണിയറ പ്രവർത്തകരെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. ഫേസ്‌ബുക്കിലൂടെയാണ് പരിഹാസവുമായി നടൻ രംഗത്തെത്തിയത്. സാമാന്യ ബുദ്ധിയില്ലാത്തവർ വെറും കെയ്യടികൾക്ക് മാത്രമായി അവർഡ് ദാന ചടങ്ങിന്റെ ബഹിഷക്കരണം നടത്തുന്നുവെന്നും, അവാർഡുകൾ നിഷേധിച്ചിട്ടില്ലാ എന്നത് ഇവിടെ വരികൾക്കിടയിൽ വായിക്കപ്പെടേണ്ടേതാണെന്നും അദ്ദേഹം കുറിച്ചു.

പൗരത്വ നിയമ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ദേശീയ പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിക്കുകയാണെന്ന് സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകൻ സക്കറിയ ഫേസ്‌ബുക്കിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്തുണ പ്രഖ്യാപിച്ച് നടി റിമ കല്ലിങ്കലും രംഗത്തെത്തിയിരുന്നു. ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യം ഒന്നിച്ച് നിൽക്കണമെന്നാണ് നടി ഫേസ്‌ബുക്കിൽ കുറിച്ചത്. ഇതിനു പിന്നാലെയാണ് പരിഹാസവുമായി ഹരിഷ് പേരടി രംഗത്ത് വന്നിരിക്കുന്നത്.

സാധാരണക്കാരുടെ ബോക്സോഫീസ് കൈയടികൾക്കായി ചർച്ചകൾ നടക്കുന്നുമുണ്ട്..പൗരത്വബില്ലിനെ എതിർക്കുന്ന ഏല്ലാ നല്ല മനസ്സുകളെയും തോൽപ്പിച്ച് വീണ്ടും കൈയടി ...ഏജ്ജാതി പ്രതികരണം...നിങ്ങളോട് തിലകൻ ചേട്ടന്റെ ആ ഡയലോഗ് മാത്രം ആവർത്തിക്കുന്നു...'കത്തി താഴെയിടെടാ...നിന്റെ അച്ഛനാടാ പറയുന്നത് കത്തി- ഹരീഷ് പേരടി കുറിച്ചു.

ഹരിഷ് പേരടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ..

IFFK യിലെ പാവപ്പെട്ട സിനിമക്കാരുടെ...സിനിമക്കു വേണ്ടി ജീവിതം പണയം വെച്ച് സിനിമയെടുക്കുന്നവരുടെ...അവസരം ഇല്ലാതാക്കിയിട്ട് ...അവിടെ നിന്ന് സ്വയം മാറി നിൽക്കാൻ സാമാന്യ ബുദ്ധിയില്ലാത്തവർ വെറും കൈയടികൾക്ക് മാത്രമായി അവർഡദാന ചടങ്ങിന്റെ ബഹിഷക്കരണം നടത്തുന്നു.....(അവാർഡുകൾ നിഷേധിച്ചിട്ടില്ലാ എന്നത് ഇവിടെ വരികൾക്കിടയിൽ വായിക്കപ്പെടേണ്ടേതാണ് )..സാധാരണക്കാരുടെ ബോക്സോഫീസ് കൈയടികൾക്കായി ചർച്ചകൾ നടക്കുന്നുമുണ്ട്..പൗരത്വബില്ലിനെ എതിർക്കുന്ന ഏല്ലാ നല്ല മനസ്സുകളെയും തോൽപ്പിച്ച് വിണ്ടുംകൈയടി ...ഏജ്ജാതി പ്രതികരണം...നിങ്ങളോട് തിലകൻ ചേട്ടന്റെ ആ ഡയലോഗ് മാത്രം ആവർത്തിക്കുന്നു...'കത്തി താഴെയിടെടാ...നിന്റെ അച്ഛനാടാ പറയുന്നത് കത്തി താഴെയിടാൻ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP