Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളം മുഴുവൻ പരിപൂർണമായി അടച്ചുപൂട്ടേണ്ടി വരുന്ന സാഹചര്യം മുന്നിൽ ഉണ്ട് എന്നുള്ളത് യാഥാർഥ്യമാണ്; ഒട്ടും വൈകരുത്; നേരത്തെ അടച്ചു പൂട്ടുന്നത് അടച്ചുപൂട്ടൽ ദൈർഘ്യം കുറയ്ക്കും എന്ന് വിദഗ്ധ മതം എന്നും ഡോ. സുൽഫി നൂഹു; കൊവിഡ്19ന്റെ പശ്ചാത്തലത്തിൽ കേരളം പൂർണമായും അടച്ച് പൂട്ടേണ്ടി വരുമെന്ന് ഐഎംഎ വൈസ് പ്രസിഡന്റ് വ്യക്തമാക്കിയത് ഫേസ്‌ബുക്ക് പോസ്റ്റിൽ

കേരളം മുഴുവൻ പരിപൂർണമായി അടച്ചുപൂട്ടേണ്ടി വരുന്ന സാഹചര്യം മുന്നിൽ ഉണ്ട് എന്നുള്ളത് യാഥാർഥ്യമാണ്; ഒട്ടും വൈകരുത്; നേരത്തെ അടച്ചു പൂട്ടുന്നത് അടച്ചുപൂട്ടൽ ദൈർഘ്യം കുറയ്ക്കും എന്ന് വിദഗ്ധ മതം എന്നും ഡോ. സുൽഫി നൂഹു; കൊവിഡ്19ന്റെ പശ്ചാത്തലത്തിൽ കേരളം പൂർണമായും അടച്ച് പൂട്ടേണ്ടി വരുമെന്ന് ഐഎംഎ വൈസ് പ്രസിഡന്റ് വ്യക്തമാക്കിയത് ഫേസ്‌ബുക്ക് പോസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ കേരളം പൂർണമായും അടച്ച് പൂട്ടേണ്ടി വരുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) വൈസ് പ്രസിഡന്റ് ഡോ. സുൽഫി നൂഹു. 'കേരളം മുഴുവൻ പരിപൂർണമായി അടച്ചുപൂട്ടേണ്ടി വരുന്ന സാഹചര്യം മുന്നിൽ ഉണ്ട് എന്നുള്ളത് യാഥാർഥ്യമാണ്. നേരത്തെ അടച്ചു പൂട്ടുന്നത് അടച്ചുപൂട്ടൽ ദൈർഘ്യം കുറയ്ക്കും എന്ന് വിദഗ്ധ മതം . വൈകിയാൽ മാസങ്ങളോളം നീണ്ടുനിൽക്കാൻ സാധ്യതയേറെ'- അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അടച്ച് പൂട്ടേണ്ടി വരും ! താമസിയാതെ !
==============================

പൊതുസമൂഹത്തിൽ ടെസ്റ്റുകൾ ആരംഭിക്കണം, ഉടൻ.

കേരളം മുഴുവൻ പരിപൂർണമായി അടച്ചുപൂട്ടേണ്ടി വരുന്ന സാഹചര്യം മുന്നിൽ ഉണ്ട് എന്നുള്ളത് യാഥാർഥ്യമാണ്

ഒട്ടും വൈകരുത് എന്നാണ് പലരുടെയും അഭിപ്രായം.

നേരത്തെ അടച്ചു പൂട്ടുന്നതത് അടച്ചുപൂട്ടൽ ദൈർഘ്യം കുറയ്ക്കും എന്ന് വിദഗ്ധ മതം.

ഇപ്പോൾ ഏതാനും ദിവസങ്ങളിൽ ഒതുക്കാൻ കഴിഞ്ഞേക്കും. വൈകിയാൽ മാസങ്ങളോളം നീണ്ടുനിൽക്കാൻ സാധ്യതയേറെ.

പറയാൻ എളുപ്പം എന്നുള്ളത് ഉറപ്പ് .

പ്രവർത്തിക്കുവാനും പ്രാവർത്തികമാക്കാനും വളരെ വളരെ ബുദ്ധിമുട്ടുള്ള കാര്യം.

യുദ്ധസമാനമായ സാഹചര്യം മുന്നിൽ

ജാതി-മത-രാഷ്ട്രീയ വർണ്ണ ചിന്തകളൊന്നും തന്നെ പ്രവർത്തിയിലും മനസ്സിലും കലരരുത്

ഇപ്പോൾ ലക്ഷ്യം മാത്രമാണ് മുന്നിൽ

മാർഗ്ഗങ്ങൾ എന്തുമാകാം.

അടച്ചു പൂട്ടുമ്പോൾ കേരളത്തിലെ ഒരാൾപോലും ആഹാരം കഴിക്കാതെ ഉറങ്ങാൻ പറ്റാതെ കഴിയാൻ പാടില്ല.

ഈ ഞായറാഴ്ച ,നാളെ അതിന്റെ ഒരു ട്രെയൽ ആയിക്കോട്ടെ

അധികം താമസിയാതെ പരിപൂർണ്ണമായി നടപ്പിലാക്കണം.

കുറഞ്ഞത് ഒരാഴ്ചയെങ്കിലും.

ആരോഗ്യ പ്രവർത്തകർ മാത്രം പ്രവർത്തിക്കട്ടെ ഇപ്പോൾ .

ആ അടച്ചുപൂട്ടലിനായി കേരളക്കര മുഴുവൻ സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങണം
ഇപ്പോൾ ഇവിടെ

അടച്ചിടുന്നതോടൊപ്പം വ്യാപകമായി കൊറോണ ടെസ്റ്റ് ചെയ്യണം

ചൈനയിലും കൊറിയയിലും സിംഗപ്പൂരിലും ഒക്കെ ചെയ്ത മാതിരി.

ആന്റി ബോഡി ടെസ്റ്റുകൾ ചെയ്യുവാനുള്ള സംവിധാനങ്ങൾ സംഘടിപ്പിക്കണം അമാന്തിക്കരുത് ഇപ്പോൾ..

മൊത്തം രോഗികളുടെ എണ്ണം ഇരട്ടിയാവൻ ദിവസങ്ങൾ മതി എന്ന് കണക്കുകൾ പറയുന്നു.

സമൂഹത്തിൽ അതുണ്ടെങ്കിൽ , അതായത് കമ്മ്യൂണിറ്റി സ്‌പ്രെഡ് ഉണ്ടെങ്കിൽ അത് പകരുവാനും കേസുകളുടെ എണ്ണം നൂറും ആയിരവും പതിനായിരവും ആകുവാൻ താമസം ഇല്ല എന്ന് നാം മനസ്സിലാക്കണം.

എത്രയും പെട്ടെന്ന്അടച്ചുപൂട്ടണം .

ടെസ്റ്റുകൾ ചെയ്തു സമൂഹത്തിൽ ഇത് പടർന്നിട്ടില്ല എന്ന് ഉറപ്പാക്കുകയും വേണം

നമ്മൾ ജയിക്കും.
ജയിച്ചേ തീരൂ ഈ യുദ്ധം

ഡോ സുൽഫി നൂഹു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP