Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വ്യാജ ഡോക്ടറേറ്റ് നൽകി കേരള യൂണിവേഴ്‌സിറ്റി ക്രിസ് ഗോപാലകൃഷ്ണനെ അപമാനിക്കരുതെന്ന് ബ്രിജിത്ത് കൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; ചാൻസിലറെ ഒഴിവാക്കി നടത്തുന്ന ബിരുദദാന ചടങ്ങ് യൂണിവേഴ്‌സിറ്റിയോടും സമൂഹത്തോടും ക്രിസ് ഗോപാലകൃഷ്ണനോടും സംസ്ഥാന സർക്കാർ ചെയ്യുന്ന അനീതി; ക്രിസ് ഗോപാലകൃഷ്ണൻ താനറിയാതെ നടന്നടുക്കുന്നത് നിലവാരം കുറഞ്ഞ വിവാദത്തിലേക്കെന്നും മുന്നറിയിപ്പ്

വ്യാജ ഡോക്ടറേറ്റ് നൽകി കേരള യൂണിവേഴ്‌സിറ്റി ക്രിസ് ഗോപാലകൃഷ്ണനെ അപമാനിക്കരുതെന്ന് ബ്രിജിത്ത് കൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; ചാൻസിലറെ ഒഴിവാക്കി നടത്തുന്ന ബിരുദദാന ചടങ്ങ് യൂണിവേഴ്‌സിറ്റിയോടും സമൂഹത്തോടും ക്രിസ് ഗോപാലകൃഷ്ണനോടും സംസ്ഥാന സർക്കാർ ചെയ്യുന്ന അനീതി; ക്രിസ് ഗോപാലകൃഷ്ണൻ താനറിയാതെ നടന്നടുക്കുന്നത് നിലവാരം കുറഞ്ഞ വിവാദത്തിലേക്കെന്നും മുന്നറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

കേരള യൂണിവേഴ്‌സിറ്റി നാളെ ക്രിസ് ഗോപാലകൃഷ്ണന് നൽകുന്നത് വ്യാജ ഡോക്ടറേറ്റെന്ന് ആരോപണം. സർവകലാശാല ചാൻസിലറായ ഗവർണറെ ഒഴിവാക്കി നടത്തുന്ന ചടങ്ങിലൂടെ ക്രിസ് ഗോപാലകൃഷ്ണനെ അപമാനിക്കുകയാണ് ചെയ്യുന്നതെന്നും ബ്രിജിത്ത് കൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ചാൻസിലർക്ക് പകരം വൈസ്ചാൻസിലർക്ക് ഡോക്ടറേറ്റ് നൽകാമെങ്കിലും ആ തീരുമാനം എടുക്കേണ്ടത് ഗവർണർ ഉൾ്‌പ്പെട്ട സെനറ്റായിരിക്കണം എന്നും ബ്രിജിത്ത് കൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു. ഇതിന് പകരം വൈസ് ചാൻസിലർ ഉൾപ്പെട്ട സെനറ്റ് തീരുമാനിക്കുകയും മന്ത്രി കെ ടി ജലീൽ ബിരുദദാനം നടത്തുകയും ചെയ്യുന്നത് യൂണിവേഴ്‌സിറ്റിയോടും സമൂഹത്തോടും ക്രിസ് ഗോപാലകൃഷ്ണനോടും സംസ്ഥാന സർക്കാർ ചെയ്യുന്ന അനീതിയാണെന്നും അദ്ദേഹം കുറിക്കുന്നു.

ബ്രിജിത്ത് കൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

വ്യാജ ഡോക്ടറേറ്റ് നൽകി ക്രിസ് ഗോപാലകൃഷ്ണനെ അപമാനിക്കരുത്.
കേരള യൂണിവേഴ്‌സിറ്റി നാളെ ക്രിസ് ഗോപാലകൃഷ്ണന് ഡോക്ടറേറ്റ് നൽക്കുകയാണ്. രണ്ടു സിപിഎം ഗുണ്ടകളെ സർക്കാർ യൂണിവേഴ്‌സിറ്റിലേക്ക് നോമിനേറ്റ് ചെയ്തപ്പോൾ ചാൻസലറായ ഗവർണർ നിരസിച്ചതാണ് ഈ പരിപാടിയിൽ ഗവർണറെ തഴയാൻ കാരണം.
ചാൻസലർക്ക് പകരം വൈസ് ചാൻസലർക്ക് ഡോക്ടറേറ്റ് നൽകാമെന്ന് എന്ന വിചിത്രവാദമാണ് യൂണിവേഴ്‌സിറ്റി നൽകുന്നത്.
എന്നാൽ രാജ്യത്ത് വേറെ എവിടെയെങ്കിലും ഇത്തരത്തിൽ കീഴ് വഴക്കം ഇല്ല. ഡോക്ടറേറ്റ്
വൈസ്ചാൻസിലർക്ക് നൽകാം പക്ഷേ നൽകുന്ന ആ സെനറ്റ് തീരുമാനം എടുക്കുന്നത് ചാൻസലർ ഉൾപ്പെട്ട സെനറ്റായിരിക്കണം. ഇത് ലംഘിച്ചുകൊണ്ട് വൈസ് ചാൻസലർ ഉൾപ്പെട്ട സെനറ്റ് തീരുമാനിക്കുകയും ഗവർണർക്കു പകരം കെ ടി ജലീൽ മന്ത്രി ക്രിസ് ഗോപാലകൃഷ്ണന് ബിരുദം സമ്മാനിക്കുകയും ചെയ്യാനാണ് തിരുമാനം. അത് യൂണിവേഴ്‌സിറ്റി യോടും സമൂഹത്തോടും അതിലുപരി ക്രിസ് ഗോപാലകൃഷ്ണനോടുംസംസ്ഥാന സർക്കാർ ചെയ്യുന്നത് അനീതിയാണ്. ക്രിസ് ഗോപാലകൃഷ്ണൻ ഡോക്ടറേറ്റ് ഭാവിയിൽ കോടതി കയറുമെന്നത് ഉറപ്പാണ്. മലയാളിക്കും ഭാരതത്തിനും ലോകത്തിനും തന്റെതായ സംഭാവനകൾ നൽകിയ ക്രിസ് ഗോപാലകൃഷ്ണൻ താനറിയാതെ നടന്നടുക്കുന്നത് ഒരു നിലവാരം കുറഞ്ഞ വിവാദത്തിലേക്കാണ്. അദ്ദേഹത്തിന്റെ ശ്രദ്ധയിൽ ബന്ധപ്പെട്ട വ്യക്തികൾ ഈ വിഷയം അദ്ദേഹത്തെ അറിയിക്കുകയും ഈ രാഷ്ട്രീയ വിവാദത്തിൽ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരിക്കും ചെയ്യാൻ കഴിയുന്നവർ അത് ചെയ്താൽ അത് ഒരു നല്ല കാര്യമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP