Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202028Monday

പാലാരിവട്ടം പാലത്തിന്റെ ബലക്ഷയത്തെക്കുറിച്ച് ആശങ്കപൂണ്ട് ബിനീഷ് കോടിയേരി; ഫേസബുക്ക് പോസ്റ്റിൽ പൊങ്കാല കൊണ്ട് അഭിഷേകം നടക്കുമ്പോഴും കുലുക്കമില്ലാതെ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഇളയപുത്രൻ; 'കനൽതരി യാദവി'ന് സുഖമല്ലേ ചേട്ടാ എന്ന അന്വേഷണം മുതൽ വിപ്ലവകുടുംബത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് വരെ ട്രോളന്മാർ; സിപിഎമ്മിനെ സപ്പോർട്ടു ചെയ്ത് പോസ്‌റ്റോ കമന്റോ ഇടരുതെന്നും ഒരു വിധം ന്യായീകരിച്ചാണ് പിടിച്ചു നിൽക്കുന്നതെന്നും സഖാക്കളുടെ അപേക്ഷയും

പാലാരിവട്ടം പാലത്തിന്റെ ബലക്ഷയത്തെക്കുറിച്ച് ആശങ്കപൂണ്ട് ബിനീഷ് കോടിയേരി; ഫേസബുക്ക് പോസ്റ്റിൽ പൊങ്കാല കൊണ്ട് അഭിഷേകം നടക്കുമ്പോഴും കുലുക്കമില്ലാതെ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഇളയപുത്രൻ; 'കനൽതരി യാദവി'ന് സുഖമല്ലേ ചേട്ടാ എന്ന അന്വേഷണം മുതൽ വിപ്ലവകുടുംബത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് വരെ ട്രോളന്മാർ; സിപിഎമ്മിനെ സപ്പോർട്ടു ചെയ്ത് പോസ്‌റ്റോ കമന്റോ ഇടരുതെന്നും ഒരു വിധം ന്യായീകരിച്ചാണ് പിടിച്ചു നിൽക്കുന്നതെന്നും സഖാക്കളുടെ അപേക്ഷയും

മറുനാടൻ ഡെസ്‌ക്‌

 ബിനോയ്  കോടിയേരിയെ മഹാരാഷ്ട്ര പൊലീസ് അന്വേഷിക്കുമ്പോൾ സൈബർ പോരാളികളുടെ പൊങ്കാല ഏറ്റുവാങ്ങി ബിനോയ് കോടിയേരിയുടെ അനിയൻ. കോടിയേരി ബാലകൃഷ്ണന്റെ ഇളയമകൻ ബിനീഷ് കോടിയേരിയാണ് രാവിലെ മുതൽ ഫേസ്‌ബുക്കിൽ പൊങ്കാല ഏറ്റുവാങ്ങുന്നത്. സ്വന്തം കുടുംബവും പാർട്ടിയും ചേട്ടന്റെ അവിഹിതബന്ധത്തെ കുറിച്ചുള്ള വാർത്തയിൽ അന്ധാളിച്ചു നിൽക്കുമ്പോൾ ബിനീഷ് കോടിയേരിയെ അലട്ടുന്ന ആഗോളപ്രശ്‌നം പാലാരിവട്ടം പാലത്തിന്റെ ബലക്ഷയം ആയിരുന്നു. പാർട്ടിയുടെ അഭിമാനക്ഷതത്തേക്കാളും കുടുംബത്തിന്റെ ആഹ്ലാദക്ഷതത്തേക്കാളും വലുതാണ് തനിക്ക് പാലത്തിന്റെ ബലക്ഷയം എന്ന തിരിച്ചറിവിൽ കോടിയേരിയുടെ പൗരബോധമുയർന്നു... ഒരു പോസ്റ്റിട്ടു.. ''ഒരു വാഹനത്തിലെ നിരുപദ്രവകരമായ ബോർഡ് ആഗോളതല വിഷയമാക്കി ഉയർത്തി കാണിച്ച ചില പ്രമുഖ കോൺഗ്രസ്സ് യുവ നേതാക്കന്മാർ സ്വന്തം മൂക്കിൻ തുമ്പത്ത് കോടികണക്കിന് രൂപയുടെ അഴിമതി നടന്നത് ഇതുവരെ അറിഞ്ഞിട്ടില്ല, എന്താ ലെ... !'' ഇതായിരുന്നു ബിനീഷ് കോടിയേരിയുടെ ആദ്യ പോസ്റ്റ്.

കോടിയേരി ബിനീഷിന്റെ പോസ്റ്റിന് താഴെ ബിനോയ് കോടിയേരിയുടെ അവിഹിത കഥകളെ കളിയാക്കി ട്രോളന്മാർ ഓടിയെത്തി. കെച്ചപ്പാ വിളികളും എളേപ്പാ വിളികളും മുതൽ 'ഇനി നിനക്കും ഉണ്ടോ കുഞ്ഞേ ബീഹാറിലേ ഒഡീഷയിലോ യുഎഇലോ വല്ല കുഞ്ഞുങ്ങൾ' എന്ന നിഷ്‌കളങ്ക സംശയങ്ങൾ വരെ കമന്റ് ബോക്‌സിൽ നിറഞ്ഞു. 'പ്രത്യകം ശ്രദ്ധിക്കണം, സ്ത്രീപീഡനത്തിലുള്ളത് ബിനോയ് കോടിയേരിയാണ്...., ഇത് അറബിയെ വെട്ടിച്ച് പണം കടത്തിയ കേസിലെ പ്രതി ബിനീഷ് കോടിയേരിയാണ്..... അങ്ങോട്ടുമിങ്ങോട്ടും മാറരുത്' എന്ന മുന്നറിയിപ്പുകാരും ട്രോളന്മാർക്ക് ജാഗ്രതാനിർദ്ദേശവും നൽകിക്കൊണ്ടിരുന്നു. 'ബീഹാറിൽ വരെ കനൽത്തരികളെ പടർത്തിയ വിപ്ലവ കുടുംബത്തിന് അഭിവാദ്യം' അർപ്പിക്കാനും ആളുകളെത്തി.

 

ഏറ്റവും ശ്രദ്ധേയമായ കാര്യം ന്യായീകരണത്തൊഴിലാളികളുടെ അഭാവമായിരുന്നു. ഏകപക്ഷീയമായി ട്രോളന്മാർ ബിനീഷ് കോടിയേരിയെ വലിച്ചുകീറിക്കൊണ്ടിരുന്നിട്ടും മരുന്നിനു പോലും ഒരു 'സഖാവും' സഹായിക്കാനെത്തിയില്ല. പക്ഷേ ബിനീഷ് കോടിയേരി അടങ്ങിയില്ല. തെറിവിളിയിൽ പതറുന്നതല്ല തന്റെ 'കമ്മ്യൂണിസ്റ്റ് ആരോഗ്യം' എന്ന് തെളിയിച്ച ബിനീഷ് ആദ്യപോസ്റ്റിട്ട് എട്ടു മണിക്കൂർ കഴിഞ്ഞതോടെ രണ്ടാമത്തെ പോസ്റ്റുമായെത്തി. 'പ്രളയബാധിതർക്കായി കെപിസിസി നിർമ്മിച്ചു നൽകുമെന്നു വാഗ്ദാനം ചെയ്ത 1000 വീടുകൾ നിർമ്മിച്ചു നൽകാത്തതിൽ മലയാളികൾ കെപിസിസിയോട് എന്നും കടപ്പെട്ടിരിക്കും, പാലാരിവട്ടം മേൽപാലം നിർമ്മിച്ച ടെക്നോളജി ഉപയോഗിച്ച് ആ വീടുകൾ നിർമ്മിച്ചു നൽകിയിരുന്നെങ്കിൽ ഒരുപാട് മനുഷ്യരുടെ ജീവൻ അപകടത്തിലായേനെ.....!' രണ്ടാമത്തെ പോസ്റ്റ്.

പൊങ്കാലക്ക് ഇവിടെയും കുറവൊന്നും ഇല്ല. സ്വാഭാവികമായ സംശയവുമായും ആളുകളെത്തി. 'ബിനീഷേട്ടാ, സത്യം പറ. നിങ്ങളും ചേട്ടനുമായി എന്തെങ്കിലും കുടുംബ പ്രശ്‌നമുണ്ടോ? ഈ അവസ്ഥയിലും പോസ്റ്റിട്ട് ചേട്ടനെ തെറിവിളിപ്പിച്ച് നിർവൃതി അടയുന്ന സൈക്കോ അനിയൻ!!' എന്നായിരുന്നു ഒരു വിരുതന്റെ സംശയം.'കനൽതരി യാദവിന് സുഖമല്ലേ ചേട്ടാ എന്ന് കുശലപ്രശ്‌നം നടത്തുന്നവരും കുറവല്ല. 'ദയവായി cpmനെ സപ്പോർട്ട് ചെയ്ത് പോസ്റ്റോ കമന്റോ ഇടരുതേ...വലൃ പാടുപെട്ട ഒരു വിധം നൃായീകരിച്ച് പിടിച്ച് നിൽക്കുന്നത് ..please കാലുപിടിക്കാം' എന്ന രീതിയിലുള്ള കമന്റുകളും കുറവല്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP