Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്പേ പരാജയപ്പെട്ടവന്റെ ആയുധമാണ് ഫാസിസം; ആരെയാണ് ഭായി നിങ്ങൾ അധികാര ഗർവ്വിന്റെ ഉടുക്ക് കൊട്ടി പേടിപ്പിക്കാൻ ശ്രമിക്കുന്നത് എന്നും ബെന്യാമിൻ

അമ്പേ പരാജയപ്പെട്ടവന്റെ ആയുധമാണ് ഫാസിസം; ആരെയാണ് ഭായി നിങ്ങൾ അധികാര ഗർവ്വിന്റെ ഉടുക്ക് കൊട്ടി പേടിപ്പിക്കാൻ ശ്രമിക്കുന്നത് എന്നും ബെന്യാമിൻ

മറുനാടൻ ഡെസ്‌ക്‌

പൗരത്വ ഭേദഗതി ബില്ലിനെതിരേ അസ്സമിലും ത്രിപുരയിലും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലും പ്രക്ഷോഭമിരമ്പുമ്പോൾ കേന്ദ്രസർക്കാരിനെതിരേ വിമർശനമുന്നയിച്ച് എഴുത്തുകാരൻ ബെന്യാമിൻ. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് അറിയിച്ചത്.

'ധീരമായി മരണം വരിച്ചവന്റെ പേരല്ല ഹിറ്റ്ലർ എന്നത്, ഭീരുവിനെപ്പോലെ ആത്മഹത്യ ചെയ്തവന്റെ പേരാണത്. ആ ഭീരുവിന്റെ ആയുധമായിരുന്നു ഫാസിസം. അമ്പേ പരാജപ്പെട്ടുപോയ ഒരായുധം. ഈ രാജ്യത്ത് നിങ്ങൾ ആരെയാണ് ഭായി അധികാര ഗർവ്വിന്റെ ഉടുക്ക് കൊട്ടി പേടിപ്പിക്കാൻ ശ്രമിക്കുന്നത്', എന്നായിരുന്നു ബെന്യാമിന്റെ ഫേസ്‌ബുക്ക് കുറിപ്പ്.

പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിലും പാസായതിനെ തുടർന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രക്ഷോഭം ശക്തമാണ്. ആയിരങ്ങളാണ് നിയമത്തിനെതിരേ വിവിധ സംസ്ഥാനങ്ങളിൽ തെരുവിലിറങ്ങിയത്. അസമിൽ പൊലീസ് വെടിവെപ്പിൽ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. പല സംസ്ഥാനങ്ങളിൽ ഫോൺ-ഇന്റർനെറ്റ് സൗകര്യങ്ങൾ വിച്ഛേദിച്ചിരിക്കുകയാണ്. പ്രക്ഷോഭത്തെ തുടർന്നും അമിത് ഷായുടെ രാജ്യസഭയിലെ പ്രതികരണത്തെ തുടർന്നും ബംഗ്ലാദേശ് വിദേശകാര്യമന്ത്രി അബ്ദുൾ മോമേൻ തന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കിയിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP