Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാട്ടുകാരും ബന്ധുക്കളും പോലും ഒപ്പമില്ലാതിരുന്ന കാലത്തും കൂട്ടിനുണ്ടായിരുന്നവനാണീ പട്ടി; അച്ഛനും അമ്മയ്ക്കും ചേച്ചിക്കും ശേഷം ഒന്നും പ്രതീക്ഷിക്കാതെ തന്നെ സ്‌നേഹിക്കുന്ന ഒരേ ഒരാളും ഈ വീരനെന്നും താരം; പട്ടിയുമായി കോളജിലെ ചടങ്ങിനെത്തിയതിനെ വിമർശിച്ച അദ്ധ്യാപികയ്ക്ക് നടൻ അക്ഷയ് രാധാകൃഷ്ണന്റെ മറുപടി

നാട്ടുകാരും ബന്ധുക്കളും പോലും ഒപ്പമില്ലാതിരുന്ന കാലത്തും കൂട്ടിനുണ്ടായിരുന്നവനാണീ പട്ടി; അച്ഛനും അമ്മയ്ക്കും ചേച്ചിക്കും ശേഷം ഒന്നും പ്രതീക്ഷിക്കാതെ തന്നെ സ്‌നേഹിക്കുന്ന ഒരേ ഒരാളും ഈ വീരനെന്നും താരം; പട്ടിയുമായി കോളജിലെ ചടങ്ങിനെത്തിയതിനെ വിമർശിച്ച അദ്ധ്യാപികയ്ക്ക് നടൻ അക്ഷയ് രാധാകൃഷ്ണന്റെ മറുപടി

മറുനാടൻ ഡെസ്‌ക്‌

കോളജിലെ പരിപാടിക്ക് പട്ടിയുമായെത്തിയ നടനെ വിമർശിച്ച അധ്യപികയ്ക്ക് മറുപടിയുമായി നടൻ അക്ഷയ് രാധാകൃഷ്ണൻ. താനും തന്റെ പട്ടിയും വലിഞ്ഞു കയറി വന്നതല്ലെന്നും തന്നെ ക്ഷണിക്കാൻ വന്നവർ വീരനേയും കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ടിരുന്നു എന്നാണ് അക്ഷയ് പറയുന്നത്. അക്ഷയ് തന്റെ വളർത്തുപട്ടിയുമായി കോളെജിൽ പരിപാടിക്ക് എത്തിയതിനെതിരെയായിരുന്നു അദ്ധ്യാപികയുടെ വിമർശനം.

'18ാം പടി എന്ന സിനിമയിലഭിനയിച്ച അക്ഷയ് രാധാകൃഷ്ണൻ (അയ്യപ്പൻ ) എന്ന നടനെ ഉദ്ഘാടനത്തിനും മറ്റും വിളിക്കുമ്പോൾ സൂക്ഷിക്കുക. അയാളുടെ പട്ടിയും വേദിയിലുണ്ടാവും.പരിപാടിക്കിടയിൽ സ്റ്റേജിലൂടെ പട്ടി അലഞ്ഞു തിരിയും. പിൻകർട്ടനിലും സ്പീക്കറിലുമൊക്കെ മൂത്രമൊഴിക്കും. അനുഭവമാണ്....' എന്ന കുറിപ്പാണ് മിനി സെബാസ്റ്റ്യൻ എന്ന അദ്ധ്യാപിക ഫേസ്‌ബുക്കിൽ കുറിച്ചത്. ഇതിനൊപ്പം അക്ഷയ് വേദിയിൽ ഇരിക്കുന്നതിന്റേയും സ്റ്റേജിലെ വിളക്കിനടുത്തായി പട്ടി നിൽക്കുന്നതിന്റേയും ചിത്രവും പങ്കുവെച്ചിരുന്നു.

തുടർന്നാണ് അദ്ധ്യാപികയ്ക്ക് മറുപടിയായി അക്ഷയ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. അയ്യപ്പൻ ആവുന്നതിന് മുൻപ് നാട്ടുകാരോ ബന്ധുക്കളോ ഒന്നും തന്റെ കൂടെ ഉണ്ടായിരുന്നില്ലെന്നും ഈ പട്ടി മാത്രമാണ് കൂട്ടിനുണ്ടായിരുന്നതെന്നും മറുപടിയിൽ പറയുന്നു. വീട്ടിൽ വളർത്തുന്ന നായായതിനാൽ വൃത്തിയുണ്ടെന്നും പൊതുവെ വൃത്തിഹീനമായ സ്ഥലങ്ങളിൽ മാത്രമേ വീരൻ മൂത്രമൊഴിക്കാറുള്ളുവെന്നും താരം വ്യക്തമാക്കി. ആർക്കെങ്കിലും ഇത് മൂലം ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ പരസ്യമായി മാപ്പ് പറയാൻ തയ്യാറാണെന്നും താരം തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങിയ താരമാണ് അക്ഷയ് രാധാകൃഷ്ണൻ. ചിത്രത്തിലെ അയ്യപ്പൻ എന്ന കഥാപാത്രമായി അക്ഷയ് മികച്ച പ്രകടനം ആയിരുന്നു നടത്തിയത്.

അക്ഷയ് രാധാകൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റ്..

പ്രിയപ്പെട്ട മിനി ടീച്ചർ, ടീച്ചർ എന്നെ പഠിപ്പിച്ചിട്ടില്ല, എങ്കിലും ടീച്ചർ എന്ന് വിളിക്കുന്നത് ഞാൻ ആ പദവിയെ ബഹുമാനിക്കുന്നതുകൊണ്ടാണ്! ഈ അയ്യപ്പൻ ആവുന്നതിനു മുൻപ് ഒരു അക്ഷയ് രാധാകൃഷ്ണൻ ഉണ്ടായിരുന്നു. അന്ന് ഈ വിമർശിക്കുന്നവരോ നാട്ടുകാരോ എന്തിനു ചില ബന്ധുക്കൾ പോലും എന്റെ കൂടെ ഇല്ലായിരുന്നു. അന്നും ഇന്നും എന്റെ കൂടെ ഉണ്ടായിരുന്ന ഒരേ ഒരാൾ വീരൻ മാത്രമാണ്. അച്ഛനും അമ്മയ്ക്കും ചേച്ചിക്കും ശേഷം ഒന്നും പ്രതീക്ഷിക്കാതെ എന്നെ സ്‌നേഹിക്കുന്ന ഒരേ ഒരാളും ഈ വീരൻ ആണ്. ഇതുവരെ വീരൻ ഒരാളെ പോലും ഉപദ്രവിച്ചിട്ടില്ല, ഉപദ്രവിച്ചിട്ടില്ല എന്ന് മാത്രമല്ല, വീരനെ പരിചയപെട്ടവർക്ക് എല്ലാം എന്നെക്കാൾ കൂടുതൽ വീരനെ ഇഷ്ടപെട്ടിട്ടേ ഒള്ളു.

ആദ്യം എന്നെ കാണാൻ വരുന്നവർ പിന്നീട് വീരനെ കാണാൻ ആണ് വന്നിട്ടുള്ളത്. വീരനുമായി എവിടെയും പോകാം എന്ന ധൈര്യം എനിക്കുണ്ട്. വെറും ഒരു വയസായ കുഞ്ഞിനെ നിങ്ങൾ ആരെങ്കിലും ഒറ്റയ്ക്ക് ഇരുത്തി പോവാറുണ്ടോ, പ്രത്യേകിച്ച് നിങ്ങൾ ഇല്ലാതെ അവർക്ക് പറ്റാത്ത ഒരവസ്ഥ വന്നാൽ. അതുപോലെ തന്നെ ആണ് എനിക്ക് വെറും ഒരു വയസ് മാത്രം പ്രായമുള്ള എന്റെ വീരനും. അവന് ഞാൻ ഇല്ലാതെ പറ്റില്ല. എവിടെയെങ്കിലും ആർക്കെങ്കിലും അവനെ കൊണ്ട് ഒരു ഉപദ്രവം ഉണ്ടായി എന്നറിഞ്ഞാൽ പരസ്യമായി ഞാൻ വന്നു ടീച്ചറോട് മാപ് ചോദിക്കാം.

വീരന് ഇതുവരെ ഒരു ചടങ്ങിലോ പൊതുസ്ഥലത്തൊ മൂത്രമൊഴിചിട്ടില്ല, വീട്ടിന്റെ ഉള്ളിൽ വളർന്ന നായ ആയതുകൊണ്ട് വളരെ വൃത്തിയുള്ള ഒരു ജീവി തന്നെ ആണ് വീരൻ. പൊതുവെ വൃത്തിഹീനമായ സ്ഥലങ്ങളിൽ മാത്രമേ വീരൻ മൂത്രമൊഴിക്കാറുള്ളു,അതിൽ ഞാൻ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. പിന്നെ ഒരു വലിയ കാര്യം കുടി ടീച്ചറെ അറിയിക്കട്ടെ, വീരൻ ക്ഷണിക്കപ്പെട്ട അതിഥി ആണ്. എന്നെ ഈ ചടങ്ങിലേക്ക് ആദ്യം വിളിച്ചപ്പോൾ കോളേജിലെ കുട്ടികൾ പറഞ്ഞത് തന്നെ വീരനെയും ഉറപ്പായും കൊണ്ട് വരണം എന്നാണ്. അതിന്റെ ഉദാഹരണം ആണ് സ്റ്റേജിലേക്ക് വീരനെ കേറ്റിയപ്പോൾ ഉണ്ടായ വലിയ കയ്യടി. അതുകൊണ്ട് പട്ടിയെയും കൊണ്ട് വലിഞ്ഞു കേറി വന്നു എന്ന് പറയരുത്.

ഞാൻ മൂലമോ വീരൻ മൂലമോ ആർകെങ്കിലും എന്തെങ്കിലും വിഷമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. പറയാം.തിരിഞ്ഞു നോക്കാൻ ഒരു പട്ടിയും ഇല്ലായിരുന്നു എന്നൊക്കെ ഓരോത്തർ പറയില്ലേ,പക്ഷെ എന്റെ കൂടെ ഒരു പട്ടി ഉണ്ടായിരുന്നു,അതുകൊണ്ട് പറഞ്ഞു പോയതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP