Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിങ്ങളിതിൽ വിഷം കലക്കിയിട്ടില്ലെന്ന് ഞാനെങ്ങനെ വിശ്വസിക്കും? അന്നു എം.വി രാഘവൻ പിണറായിയോടു ചോദിച്ച ആ ചോദ്യം ഇന്ന് കൂത്തുപറമ്പ് രക്തസാക്ഷികളും ചോദിക്കുന്നുണ്ടാവില്ലേ? ഒരു പഴയ എസ്.എഫ്.ഐ നേതാവിന്റെ ധാർമ്മികരോഷം സോഷ്യൽ മീഡിയ ഏറ്റുപിടിക്കുമ്പോൾ

നിങ്ങളിതിൽ വിഷം കലക്കിയിട്ടില്ലെന്ന് ഞാനെങ്ങനെ വിശ്വസിക്കും? അന്നു എം.വി രാഘവൻ പിണറായിയോടു ചോദിച്ച ആ ചോദ്യം ഇന്ന് കൂത്തുപറമ്പ് രക്തസാക്ഷികളും ചോദിക്കുന്നുണ്ടാവില്ലേ? ഒരു പഴയ എസ്.എഫ്.ഐ നേതാവിന്റെ ധാർമ്മികരോഷം സോഷ്യൽ മീഡിയ ഏറ്റുപിടിക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തിൽ എസ്എഫ്‌ഐയുടെ സമരത്തെ ഒറ്റിയ മുഖ്യമന്ത്രി പിണറായി വിജയനെ അതിരൂക്ഷണായി വിമർശിച്ച് മുൻ എസ്എഫ്‌ഐ സഖാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

ഇഎംഎസിനെതിരെ തുറന്ന പോരിന് ഇറങ്ങിയ എം.വി രാഘവനെ അനുരഞ്ജന ചർച്ചയ്ക്ക് പാർട്ടി ഓഫീസിലേക്ക് വിളിച്ച പിണറായി വിജയനോട് തനിക്ക് നേരെ നീട്ടിയ ചായ ഗ്ലാസ് തട്ടിമാറ്റിക്കൊണ്ട് രാഘവൻ പറഞ്ഞ വാക്കുകളോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. ലിപ്‌സൺ ഫിലിപ്പാണ് പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് ഫേസ്‌ബുക്കിൽ എഴുതിയിരിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇഎംഎസിനെതിരെ തുറന്ന പോരിന് ഇറങ്ങിയ എം.വി രാഘവനെ അനുരഞ്ജന ചർച്ചയ്ക്ക് പാർട്ടി ഓഫീസിലേക്ക് വിളിച്ച പിണറായി വിജയനോട് തനിക്ക് നേരെ നീട്ടിയ ചായ ഗ്ലാസ് തട്ടിമാറ്റിക്കൊണ്ട് രാഘവൻ പറഞ്ഞ അതെ വാചകം തന്നെയാണ് എനിക്കിപ്പോൾ കൂത്തുപറമ്പിൽ വെടിയേറ്റ് മരിച്ച അഞ്ച് സഖാക്കളിലും ജീവിക്കുന്ന രക്തസാക്ഷിയായി സഖാക്കൾ കൊണ്ടു നടക്കുന്ന സഖാവ് പുഷ്പനിലും വായിച്ചെടുക്കാനാകുന്നത്. എംവിആർ പറഞ്ഞതിതാണ് 'നിങ്ങളിതിൽ വിഷം കലക്കിയിട്ടില്ലെന്ന് ഞാനെങ്ങനെ വിശ്വസിക്കും?.

അതെ എംവിആറിന്റെ വിശ്വാസം സത്യമായിരുന്നു, പിണറായി വിജയൻ വിഷം കലർത്തിയിരിക്കുന്നു സ്വാശ്രയ സമരത്തിനിറങ്ങിയ സമരസഖാക്കളുടെയും അവരുടെ സമര വീര്യത്തിലും വിജയനും കൂട്ടരും വിഷം കലർത്തിയിരിക്കുന്നു.

എനിക്കിപ്പോൾ കേൾക്കാം കൂത്തുപ്പറമ്പിൽ വെടിയേറ്റ് പിടഞ്ഞ സഖാവ് മധുവും, സഖാവ് ഷിബു ലാലും,സഖാവ് ബാബുവും, സഖാവ് റോഷനും,സഖാവ് രാജീവും അവരുടെ രക്തസാക്ഷി സ്തൂപങ്ങളിലിരുന്ന് അന്നവർ വാനിൽ മുഷ്ടി ഉയർത്തി വിളിച്ച ' എം.വി രാഘവന്ബമാപ്പില്ല' എന്നത് മാറ്റി 'പിണറായി വിജയന്മാപ്പില്ല, വർഗ ശത്രുവിന് മാപ്പില്ല' എന്നാക്കി അവരവിടെ വ്യവസ്ഥിതികളോട് കലഹിക്കുന്നത് ദാ എനിക്കിപ്പോൾ എന്റെ കാതുകളിൽ കേൾക്കാനാകുന്നുണ്ട്.

നവംബർ 25 കെണ്ടാഘോഷിക്കുമ്പോൾ അവരുടെ ചിത്രങ്ങൾക്ക് മുന്നിൽ മുഷ്ടി ഉയർത്തുമ്പോൾ നിങ്ങൾ കാതോർക്കണം കേൾക്കാം അവർ അഞ്ചു പേരും കൂട്ടമായി വിളിച്ചു നീങ്ങുന്ന പുതു മുദ്രാവാക്യം. കഴിഞ്ഞ 23 വർഷക്കാലമായി നവംബർ 25 ന്റെ പുലരിയിൽ നിങ്ങൾ വിളിക്കുന്ന

'കൂത്തുപറമ്പിലെ ധീരന്മാരേ,
സഖാക്കളേ മധു ഷിബുലാലേ,
ബാബു റോഷൻ രാജീവേ,
അമര രക്തസാക്ഷികളേ,
നിങ്ങളുറങ്ങും ബലിപീഠങ്ങൾ,
ഞങ്ങൾക്കെന്നും ആവേശം,
ഇല്ലാ ഞങ്ങൾ മറക്കില്ലാ,
ജീവനുള്ള നാൾ വരെ,
ഇല്ലാ നിങ്ങൾ മരിക്കില്ലാ,
ചരിത്രമുള്ള നാൾ വരെ'

എന്നത് ആത്മാർത്ഥമായിരുന്നെങ്കിൽ ഇറങ്ങണം സഖാക്കളെ കലാലയങ്ങളെ കലുഷിതമാക്കി, തെരുവിനെ വീടാക്കി, ജയിലുകളെ മണിയറയാക്കി നിങ്ങൾ സംവദിക്കണം അത് പിണറായി വിജയനെതിരല്ല വിജയനും കൂട്ടരും ഒറ്റിയ ആ സമരത്തിന്റെ മർമ്മത്തെ ഓർത്ത്. നിങ്ങൾക്ക് മുന്നെ ആശയസമരങ്ങളുടെ പേരിൽ ജീവൻ അർപ്പിച്ച രക്തസാക്ഷികൾക്ക് വേണ്ടി,വിദ്യാർത്ഥികൾക്ക് വേണ്ടി,നല്ലൊരു നാളെയെ സ്വപ്നം കാണുന്ന യുവജനങ്ങൾക്ക് വേണ്ടി,വരാനിരിക്കുന്ന വിപ്ലവത്തിന്റെ പൂമൊട്ടു വിരിയിക്കുന്ന പാതിരാ നേരത്തിന് വേണ്ടി, അങ്ങനെ നിങ്ങൾ ഇറങ്ങാത്ത പക്ഷം മുകളിൽ നിങ്ങൾ വിളിച്ച മുദ്യാവാക്യം ഞങ്ങൾ വിശ്വസിച്ച് പോകും നിങ്ങളവരെ മറന്നു. ചരിത്രങ്ങൾ ഇല്ലാതായി ആ സഖാക്കൾ മരിച്ചുപോയിരിക്കുന്നു.

'അവനവന് വേണ്ടിയല്ലാതെ അപരന്ന് ചുടുരക്തം ഊറ്റി കുലം വിട്ട് പോയവൻ രക്തസാക്ഷി'

                                                                    സ്‌നേഹപൂർവ്വം ഒരു പഴേ എസ് .എഫ് .ഐ
                                                                          സഖാവ്: ലിപ്‌സൺ ഫിലിപ്പ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP