Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രോഗത്തിന് ശരീരമല്ലേ തളർത്താൻ കഴിയൂ; നിശ്ചയദാർഢ്യത്തിന്റെ ഉത്തമ മാതൃകയായി മുചക്ര സ്‌കൂട്ടറിൽ ഗോവൻ ട്രിപ്പ് നടത്തിയ ഈ മിടുക്കന്മാർ; അനക്കെന്താ പ്രാന്താണോ എന്ന് ചോദിച്ച 'മഹാന്മാരോട്' നിങ്ങൾ നിങ്ങൾക്ക് തന്നെ ഒരുക്കിയ തടവറകളിൽ സുഖമായിരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നറിയിച്ച് സാദിഖും രാഹുലും; ആത്മവിശ്വാസത്തിന്റെ തീക്കനലായി മാറുന്ന ഫേസ്‌ബുക്ക് കുറിപ്പിങ്ങനെ

രോഗത്തിന് ശരീരമല്ലേ തളർത്താൻ കഴിയൂ; നിശ്ചയദാർഢ്യത്തിന്റെ ഉത്തമ മാതൃകയായി മുചക്ര സ്‌കൂട്ടറിൽ ഗോവൻ ട്രിപ്പ് നടത്തിയ ഈ മിടുക്കന്മാർ; അനക്കെന്താ പ്രാന്താണോ എന്ന് ചോദിച്ച 'മഹാന്മാരോട്' നിങ്ങൾ നിങ്ങൾക്ക് തന്നെ ഒരുക്കിയ തടവറകളിൽ സുഖമായിരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നറിയിച്ച് സാദിഖും രാഹുലും; ആത്മവിശ്വാസത്തിന്റെ തീക്കനലായി മാറുന്ന ഫേസ്‌ബുക്ക് കുറിപ്പിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

രോഗത്തിന് ശരീരം മാത്രമേ തളർത്താൻ കഴിയൂ. മനസിനെ തളർത്താൻ ഒരിക്കലും സാധിക്കില്ല. അതിന്റെ ഏറ്റവും ഉത്തമമായ ഉദാഹരണമാണ് മലപ്പുറത്തെ ഈ സുഹൃത്തുക്കൾ. സാദിഖ് കുഞ്ഞാനിയുടേയും രാഹുലിന്റെയും തളരാത്ത മനസിന് മുൻപിൽ യാഥാർത്ഥ്യമായത് അസാധ്യം എന്ന് കരുതിയിരുന്ന നല്ല അസ്സൽ ഗോവൻ ട്രിപ്പാണ്. അതും ഏഴ് ദിവസത്തെ മിന്നുന്ന ഓർമ്മകൾ സമ്മാനിച്ച കലക്കൻ യാത്ര.

ചെറുപ്പത്തിൽ പിടിപ്പെട്ട മസ്‌കുലർ ഡിസ്ട്രോഫി അഥവാ മസിലുകൾക്ക് ശേഷി നഷ്ടപ്പെടുന്ന രോഗാവസ്ഥ സാദിഖ് കുഞ്ഞാനിയെ വീൽച്ചെയറിലാക്കി. രാഹുലിനാകട്ടെ ഏഴ് വർഷം മുമ്പ് നട്ടെല്ലിന് ക്ഷതമേറ്റതിന് പിന്നാലെ തളർച്ചയും ആരംഭിച്ചു.രോഗാവസ്ഥയിൽ ജീവിതത്തോട് പടപോരുതുന്ന യാത്രയ്ക്കിടയിൽ ഇരുവരും സുഹൃത്തുക്കളായി.

സൂര്യന്റെ പ്രഭാവത്തെ പോലും വെല്ലുന്ന ഈ സുഹൃത് ബന്ധം ഒടുവിൽ ഗോവൻ ട്രിപ്പ് ദിനങ്ങളും സ്വന്തമാക്കി കഴിഞ്ഞു. ഇരുവരുടെയും സ്വപ്നത്തെ പലരും പരിഹസിച്ചിട്ടും അവയെല്ലാം അവഗണിച്ചുകൊണ്ട് വീൽചെയറും കെട്ടിവെച്ച് മുചക്ര സ്‌കൂട്ടറിൽ ഇരുവരും ഗോവ ചുറ്റികണ്ടു. യാത്രയെ പറ്റിയുള്ള സാദിഖിന്റെ കുറിപ്പാണ് ഇപ്പോൾ ഫേസ്‌ബുക്കിൽ വൈറലായിരിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

ഉടലിൽ ചേർത്ത് ശേഷിയെ/കഴിവിനെ കുറിച്ച് ഇനിയും സംസാരിച്ചു കൊണ്ടിരിക്കുന്നവരുടെ ഇടയിലേക്കാണ് ഈ ചിത്രങ്ങൾ പങ്കു വെക്കുന്നത്..

ത്രീ വീൽ സ്‌കൂട്ടിയിൽ ഒരു ഗോവൻ റൈഡിനെ കുറിച്ച് ആലോചിച്ചു തുടങ്ങിയപ്പോഴേ പരിഹസിക്കാനും നിരുത്സാഹപ്പെടുത്താനും ആളുകൾ ഏറെയായിരുന്നു.സ്വയം തീർത്ത തടവറകളിൽ, അവനവന്റെ സുരക്ഷിതഇടങ്ങളിൽ മാത്രം പാർക്കുന്നവർ.

ഈ ചിത്രങ്ങൾ ഗോവയിൽ നിന്നുള്ളതാണ്. എല്ലാ പരിഹാസങ്ങളെയും അർഹിക്കുന്ന അവഗണനയോടെ പിന്നിലേക്ക് വലിച്ചെറിഞ്ഞ് ആ സ്‌കൂട്ടറിന്റെ ബാക്കിൽ വീല്ചെയറടക്കം കെട്ടി വെച്ച് ഞങ്ങൾ ഗോവയിൽ എത്തിയ ചിത്രങ്ങൾ.

ഒരു ഗോവൻ ട്രിപ്പ് ഏത് ഒരാളെ പോലെയും ഞങൾ രണ്ടാളുടെയും മനസിലും കയറി പറ്റിയിട്ട് നാളേറെയായിരുന്നു.

അങ്ങനെ ഒരു ദിവസം യാത്ര തിരിച്ചു .7 ദിവസത്തെ സുന്ദരമായ യാത്ര .കാഴ്ചകൾ അതിമനോഹരമായിരുന്നു യാത്രയിലുടനീളം.പക്ഷെ പലപ്പോഴും കാഴ്ചകൾക്കപ്പുറമുള്ള അനുഭവങ്ങളായിരുന്നു ഈ യാത്രയുടെ ഹൈലൈറ്റ്.പറഞ്ഞു തീരാത്ത കഥകളുണ്ട്.

റൈഡിന്റെ കാര്യം പറഞ്ഞപ്പോൾ .അനകെന്താ പിരാന്തു ഉണ്ടോ? എന്ന് ചോദിച്ച മഹാന്മാർ ഉണ്ട് .അവരോടു ഒന്നെ പറയാനൊള്ളൂ ഒരു ബുള്ളറ്റും ktm ഉം എല്ലാം വാങ്ങി ട്രിപ്പും പ്ലാൻ ചെയ്തിരിക്കുന്ന ഇങ്ങള് പോകുന്നില്ലെങ്കിൽ പോണ്ട. നിങ്ങൾക്ക് നിങ്ങൾ തന്നെ ഒരുക്കിയ തടവറകളിൽ സുഖമായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

തളർന്നത് എന്റെ ശരീരമാണ്.അല്ലാതെ മനസ്സല്ല.
കൂടെ കൂടിയവർ Noufal Kaippally Rahul Owl
#vipindas_ktni
ഇതൊരു ബോധ്യപ്പെടുത്തലല്ല..
ഉറച്ചു പോയ ചില ബോധങ്ങളോടുള്ള എന്റെ പരിഹാസം മാത്രം..

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP