Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

സൈബർ സഖാക്കളിൽ നിന്നും നേരിടേണ്ടി വന്നത് അസഭ്യവും അശ്ലീലവും നിറഞ്ഞ, പുറത്തു പറയാൻ കൊള്ളാത്ത നിരവധി അധിക്ഷേപങ്ങൾ; നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല താൻ എന്ന് പറഞ്ഞിട്ടും ഫോട്ടോ പോലും ദുരുപയോ​ഗം ചെയ്തു എന്നും വനിതാ വൈൽഡ് ലൈഫ് ഫോട്ടോ​ഗ്രാഫർ; നിഷ പുരുഷോത്തമൻ ലൈവിലെത്തി എല്ലാം പറഞ്ഞത് മാധ്യമപ്രവർത്തക എന്ന് തെറ്റിദ്ധരിച്ച് സിപിഎം പ്രവർത്തകരുടെ അധിക്ഷേപ വർഷം തുടർന്നതോടെ

സൈബർ സഖാക്കളിൽ നിന്നും നേരിടേണ്ടി വന്നത് അസഭ്യവും അശ്ലീലവും നിറഞ്ഞ, പുറത്തു പറയാൻ കൊള്ളാത്ത നിരവധി അധിക്ഷേപങ്ങൾ; നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല താൻ എന്ന് പറഞ്ഞിട്ടും ഫോട്ടോ പോലും ദുരുപയോ​ഗം ചെയ്തു എന്നും വനിതാ വൈൽഡ് ലൈഫ് ഫോട്ടോ​ഗ്രാഫർ; നിഷ പുരുഷോത്തമൻ ലൈവിലെത്തി എല്ലാം പറഞ്ഞത് മാധ്യമപ്രവർത്തക എന്ന് തെറ്റിദ്ധരിച്ച് സിപിഎം പ്രവർത്തകരുടെ അധിക്ഷേപ വർഷം തുടർന്നതോടെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മനോരമാ ന്യൂസ് ചാനലിലെ മാധ്യമപ്രവർത്തകയായ നിഷാ പുരുഷോത്തമനാണെന്നു കരുതി ആളുമാറി പൊങ്കാലയിട്ട് സൈബർ സഖാക്കൾ. നിഷ പുരുഷോത്തമൻ എന്നു പേരുള്ള വന്യജീവി ഫോട്ടോഗ്രാഫറുടെ ഫേസ്‌ബുക്ക് പേജിൽ കയറിയാണ് ഇടതു കേന്ദ്രങ്ങളിൽ നിന്നുള്ള സൈബർ ഗുണ്ടകൾ അധിക്ഷേപവർഷങ്ങൾ ചൊരിഞ്ഞത്. മാധ്യമപ്രവർത്തക നിഷയുടേതെന്ന പേരിൽ ഇവരുടെ ഫോട്ടോകൾ ദുരുപയോഗം ചെയ്തിട്ടുമുണ്ട്. ഇതേ തുടർന്നുണ്ടായ അസ്വസ്ഥത കാരണം നിഷ സ്വന്തം പേജിൽ വീഡിയോയിൽ വരികയായിരുന്നു.

നിഷ പുരുഷോത്തമനെതിരായുള്ള അധിക്ഷേപങ്ങൾ ആളു മാറി തനിക്ക് വരുന്നുണ്ടെന്നും അസഹനീയമായതിനാലാണ് വീഡിയോയിൽ വന്നതെന്നും ഇവർ വ്യക്തമാക്കി. അസഭ്യവും അശ്ലീലവും നിറഞ്ഞ, പുറത്തു പറയാൻ കൊള്ളാത്ത നിരവധി അധിക്ഷേപങ്ങളാണ് തനിക്കെതിരെ കമന്റ് ബോക്‌സുകളിലായും പ്രൈവറ്റ് മെസേജായും വരുന്നത്. പല വിധത്തിലായി തന്റെ ഫോട്ടോയും ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് അവർ വ്യക്തമാക്കി. നിങ്ങൾ ഉദ്ദേശിച്ച നിഷയല്ല താൻ എന്ന് പറഞ്ഞിട്ടും കമന്റ് ഡിലീറ്റ് ചെയ്യാത്ത കുറേ പേരുണ്ട്. അതുകൊണ്ടു കൂടിയാണ് വ്യക്തിപരമായ അക്കൗണ്ടിലൂടെ വന്നത്. സൈബർ ബുള്ളിയിങ് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും നിഷ പറയുന്നു.

Stories you may Like

മനോരമയിലെ മുതിർന്ന മാധ്യമ പ്രവർത്തകയാണ് നിഷാ പുരുഷോത്തമൻ. കോൺഗ്രസ് പക്ഷപാതിയാണ് നിഷയെന്ന് ഇടതുപക്ഷം ആരോപിക്കുന്നുണ്ട്. നിഷയുടെ വാർത്താവായനയിലെ പിഴവുകൾ ഉയർത്തി വിമർശിക്കുന്നവരുണ്ട്. സീറ്റ് മോഹിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിക്കുന്ന കോൺഗ്രസുകാരിയെന്നും പറഞ്ഞു വയ്ക്കാറുണ്ട്. ഇത്തരം വിമർശനങ്ങൾക്കെല്ലാം അപ്പുറമായിരുന്നു ദേശാഭിമാനിയിലെ സർക്കുലേഷൻ സ്റ്റാഫ് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഫെയ്സ് ബുക്ക് പ്രൊഫൈലിൽ നിന്നാണ് കടന്നാക്രണം. ഈ സഖാവാണ് നിഷാ പുരുഷോത്തമനെതിരെ അധിക്ഷേപവുമായി എത്തിയത്. കണ്ടിട്ടും അറിഞ്ഞിട്ടും ആരും മിണ്ടിയില്ല. എന്നാൽ മനോരമ ഇതിനെ ഗൗരവത്തോടെ എടുത്തു. ഇത് മനസ്സിലായതോടെ വിനീത് പോസ്റ്റ് മുക്കി. എങ്കിലും സ്‌ക്രീൻ ഷോട്ട് പാറിപറന്നു നടക്കുകയാണ്.

ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം.... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ- മനോരമ വാർത്താ അവതാരകയ്ക്കെതിരെ സ്ത്രീ വിരുദ്ധ നിറച്ച് ദേശാഭിമാനിക്കാരന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. കടുത്ത സ്ത്രീ വിരുദ്ധതയാണ് ഇതിൽ നിറയുന്നത്. എന്നാൽ ദേശാഭിമാനിക്കാരനായതു കൊണ്ട് തന്നെ ആരും ഒന്നും പ്രതികരിക്കുന്നില്ല. ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണിനോട് തരത്തിന് കളിക്കാൻ പറഞ്ഞ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായ പിഎം മനോജിന്റെ പരിഹാസം സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നതിനിടെയാണ് നിഷയേയും ദേശാഭിമാനിക്കാരൻ കടന്നാക്രമിക്കുന്നത്.

തീർത്തും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് നിഷയുമായി ഏറെ അടുപ്പമുള്ളവർ മറുനാടനോട് പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുകയെന്നതാണ് വാക്കുകളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന സൂചന. ഇതിനെതിരെ ശക്തമായ വികാരം ഉയരണമെന്നാണ് ആവശ്യം. ഇതിനെ ഗൗരവത്തോടെയാണ് മനോരമയും കാണുന്നത്. സ്ത്രീ അവതാരകരുടെ ആത്മവിശ്വാസത്തെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമായി ഇതിനെ കാണുന്നു. സർക്കാരിനെതിരെ അഴിമതി ആരോപണങ്ങൾ ഉയരുമ്പോൾ അതിനെ മാധ്യമ പ്രവർത്തകർ ചോദ്യം ചെയ്യും. ഇതിനെ വ്യക്തിപരമായി ഇല്ലാകഥ പറഞ്ഞ് അധിക്ഷേപിക്കുന്നത് ശരിയല്ലെന്നാണ് പൊതുവിൽ ഉയരുന്ന നിലപാട്.

മുമ്പും നിഷാ പുരുഷോത്തമനെതിരെ കടന്നാക്രമണങ്ങൾ സൈബർ സഖാക്കൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇതൊന്നും വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് കടന്നിരുന്നില്ല. സ്ത്രീ സമത്വവും പുരോഗമനവും പറയുന്ന സൈബർ സഖാക്കൾ നിഷ പുരുഷോത്തമനെ വിളിക്കുന്നത് കേട്ടാലറയ്ക്കുന്ന തെറിയാണ്. കൃത്യമായ നിലപാടും അത് തുറന്ന് പറയാനുള്ള ധൈര്യവുമുള്ള മാധ്യമ പ്രവർത്തകക്ക് നേരെയുള്ള സൈബർ ആക്രമണം അവസാനിക്കുന്നില്ലെന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ പരിഹാസവും കളിയാക്കലും. രാഹുൽ ഗാന്ധിയുടെ ടീമിൽ ഇടംപിടിക്കാനും നിയമസഭാ സീറ്റ് തരപ്പെടുത്താനുമുള്ള ശ്രമമാണ് നിഷയുടേതെന്ന് നേരത്തേയും സൈബർ സഖാക്കൾ ആരോപിച്ചിട്ടുണ്ട്.

I have a request to all my friends. I need some support from all of you to get this msg to this person. Vinod Varghese...

Posted by Nisha Purushothaman on Wednesday, August 12, 2020

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP