Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുന്ദരിമാരായി രോഹിത്തും കോഹ് ലിയും; സമൂഹ മാധ്യമങ്ങളിൽ വീണ്ടും ഫേസ്​ആപ്പ് തരം​ഗം

സുന്ദരിമാരായി രോഹിത്തും കോഹ് ലിയും; സമൂഹ മാധ്യമങ്ങളിൽ വീണ്ടും ഫേസ്​ആപ്പ് തരം​ഗം

മറുനാടൻ ഡെസ്‌ക്‌

സമൂഹ മാധ്യമങ്ങളിൽ വീണ്ടും തരം​ഗമായി ഫേസ്​ആപ്പ്​. ആണ്​ പെണ്ണായും പെണ്ണ്​ ആണായും സമൂഹ മാധ്യമങ്ങളിൽ ചിരിയും ചർച്ചകളും കൊഴുപ്പിക്കുകയാണ്. ആണ് പെണ്ണായും, പെണ്ണ് ആണയും സുന്ദരന്മാരും സുന്ദരിമാരും സമൂഹമാധ്യമങ്ങളിൽ നിറയുന്നു. സെലിബ്രിറ്റികളിൽ ചിലരും ഫേസ്​ ആപ്പ്​ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്​. ക്രിക്കറ്റ്, സിനിമാ​ താരങ്ങളാണ്​ അതിൽ​ മുൻപന്തിയിൽ ഉള്ളത്​. ഇന്ത്യൻ സ്​പിൻ ബൗളർ യുസ്​വേന്ദ്ര ചാഹൽ, ഹിറ്റ്​മാൻ രോഹിത്​ ശർമയുടെ മുഖം ഫേസ്​ആപ്പിലിട്ട്​ ഇത്തരത്തിൽ രൂപമാറ്റം വരുത്തി പങ്കുവെച്ചത്​ വൻ വൈറലായി.

രോഹിതി​​​ന്റെ മുഖം പെൺരൂപത്തിലാക്കിയാണ്​ താരം ട്വിറ്ററിൽ ഇട്ടത്​. ‘വളരെ ക്യൂട്ടാണ്​ രോഹിത്​ ശർമ’ എന്നാണ്​ അടിക്കുറിപ്പ്​ നൽകിയിരിക്കുന്നത്. ചാഹൽ കാട്ടിക്കൂട്ടുന്നതിനെല്ലാം രോഹിത്​ കുറക്കുകൊള്ളുന്ന മറുപടി നൽകാറുള്ളതിനാൽ അതിനായി കാത്തിരിക്കുകയാണ്​ ആരാധകർ.

ചാഹലിന്​ പിന്നാലെ ഇന്ത്യയുടെ മറ്റ്​ താരങ്ങളുടെ ചിത്രങ്ങളും ആരാധകർ ഇത്തരത്തിൽ പെൺരൂപത്തിലാക്കി പങ്കുവെച്ചുതുടങ്ങുകയായിരുന്നു. ചഹൽ എത്തിയത് രോഹിത്തിന്റെ ഫോട്ടോയുമായാണെങ്കിൽ കോഹ് ലിയുടേയും ധോനിയുടേയും ധവാന്റേയും ഉൾപ്പെടെ ഒട്ടുമിക്ക ഇന്ത്യൻ താരങ്ങളുടെ ഫോട്ടോയും ഫേസ് ആപ്പിലൂടെ മാറ്റി ആരാധകർ നിറയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP