Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

ഗ്രേവി വേണമെങ്കിൽ മുപ്പതു രൂപയും ഇരുപത് മിനിറ്റും വേണം; ഇവിടുത്തെ രീതിയിതാ; ഭക്ഷണം വേണ്ടെങ്കിൽ കാശു തന്നിട്ട് വേറെ ഹോട്ടലിൽ പോയാട്ടെ; ഗുണ്ടകൾ നടത്തുന്ന തൃശ്ശൂർ അരമന റസ്റ്റോറന്റിലെ അനുഭവം തുറന്നെഴുതി മാധ്യമപ്രവർത്തകനായ കെ എ ഷാജി

ഗ്രേവി വേണമെങ്കിൽ മുപ്പതു രൂപയും ഇരുപത് മിനിറ്റും വേണം; ഇവിടുത്തെ രീതിയിതാ; ഭക്ഷണം വേണ്ടെങ്കിൽ കാശു തന്നിട്ട് വേറെ ഹോട്ടലിൽ പോയാട്ടെ; ഗുണ്ടകൾ നടത്തുന്ന തൃശ്ശൂർ അരമന റസ്റ്റോറന്റിലെ അനുഭവം തുറന്നെഴുതി മാധ്യമപ്രവർത്തകനായ കെ എ ഷാജി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളം ഗുണ്ടകളുടെ സമാന്തര ഭരണത്തിലെന്നാണ് അടുത്തിടെ പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. കയ്യിൽ പണവും കായബലവും ഉള്ളവൻ അവന് അനുഗുണമായ നിയമങ്ങൾ ചിന്തിക്കുകയും നടപ്പിലാക്കുകയും അത് ചോദ്യം ചെയ്യുന്നവരെ നിശബ്ദമാക്കുകയും ചെയ്യുന്ന നാടായി കേരളം മാറിയിരിക്കുന്നു. ലഹരി മാഫിയയും ഗുണ്ടാ മാഫിയയും അരങ്ങു തകർക്കുന്ന കേരളത്തിൽ ആത്മാനുരാഗികളായ ഭരണാധികാരികൾ മാത്രം ഇതൊന്നും അറിയുന്നില്ല എന്നതാണ് ഏറെ രസകരം.

കല്ലട ബസ്സിൽ നിന്നും ഗുണ്ടാ ആക്രമണമേറ്റുവാങ്ങിയ യുവാക്കളുടെ വാർത്ത പുറത്തുവന്നതിന് പിന്നാലെ മറ്റ് സ്ഥാപനങ്ങളുടെയും ക്രിമിനൽ സമീപനം അനുഭവിക്കേണ്ടി വന്നവർ അത് സമൂഹ മാധ്യമങ്ങളിലൂടെ തുറന്നു പറയുകയാണ്. മാധ്യമപ്രവർത്തകനായ കെ എ ഷാജിയാണ് ഹോട്ടലിലെ ഗുണ്ടാവിളയാട്ടത്തെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.തൃശ്ശൂരിലുള്ള അരമന റസ്റ്റോറന്റിൽ നടക്കുന്നത് ഗുണ്ടാ വിളയാട്ടമാണെന്നും തനിക്ക് നേരിട്ടതുപോലെ ആർക്കും വരരുതെന്നും ഷാജി തന്റെ പോസ്റ്റിൽ കുറിക്കുന്നു. ജീവനക്കാരുടേത് മോശപ്പെട്ട സമീപനമായിരുന്നു, അവർ തനിക്കെതിരെ അസഭ്യവർഷം നടത്തിയെന്നും ഷാജി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

തൃശൂർ കെ എസ് ആർ ടി സി യ്ക്കും റയിൽവേ സ്റ്റേഷനുമിടയിലെ അരമന റസ്റ്റോറന്റ്. തൊട്ടപ്പുറത്തെ സഫയറിലെ തിരക്കില്ലല്ലോ എന്ന് വിചാരിച്ച് കയറരുത്. കല്ലട പോലെ ഗുണ്ടകളും ക്രിമിനലുകളും നടത്തുന്നതിനാലാകാം ആരും കയറാത്തത്. അപ്പവും ഫിഷ്‌ ്രൈഫയും ഓർഡർ ചെയ്ത് നോക്കുക. ഇരുപത് മിനിറ്റ് കഴിയാതെ കൊണ്ടുവരില്ല. ഗ്രേവിയില്ലേ എന്ന് ചോദിച്ചാൽ ഗുണ്ട മുരളും. അതിന് വേറെ ഇരുപത് മിനിറ്റാകും. മുപ്പത് രൂപയും ആകും. വേണമെങ്കിൽ ഗ്രേവിയില്ലാതെ കഴിച്ചോളൂ... ഇല്ലെങ്കിൽ കാത്തിരിക്കണം. ഇവിടെ ഫ്രീ ഗ്രേവിയില്ല. മൊതലാളി പറഞ്ഞിട്ടുണ്ട്. പറ്റുന്നില്ലേൽ ഈ കാശ് തന്നിട്ട് വേറെ ഹോട്ടലിൽ പോയാട്ടെ.. ഇവിടുത്തെ രീതിയിതാ....
ഭക്ഷണം ശരാശരിയിൽ താഴെ. ഒരു വിധം കഴിച്ച് കഴിഞ്ഞ് കാർഡ് കൊടുത്തപ്പോൾ അടുത്ത മുരളൽ. മെഷീൻ കേടാണ്. എല്ലാ കാർഡും സ്വീകരിക്കുമെന്നു ബോർഡ് കണ്ട് കയറിയതാണ് എന്നും മെഷീൻ വർക്ക് ചെയ്യുന്നില്ലെങ്കിൽ മുൻകൂർ പറയുകയോ എഴുതി വയ്ക്കുകയോ ചെയ്തു കൂടേ എന്ന് ചോദിച്ചപ്പോൾ തെറിയോ തെറി. തിരിച്ച് പറയാൻ അറിയാത്തതുകൊണ്ടും അടി പേടിച്ചും വിട്ട് പോന്നു. തനി ക്രിമിനൽസ്. സംശയമുള്ളവർ പരീക്ഷിച്ച് നോക്കുക. അതിന് ശേഷം മാത്രം അരമന ബഹിഷ്‌കരിക്കുക. ഇതിന്റെ ഉടമ കല്ലട സുരേഷിന്റെ അമ്മാവൻ മുത്തുപ്പട്ടർ ആകാനാണ് എല്ലാ സാധ്യതയും.

 

കോർപറേഷനിലെ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ നഗര പരിധിയിൽ നടന്ന പരിശോധനയിൽ മുമ്പ് ഇവിടെനിന്നും ഭക്ഷ്യയോഗ്യമല്ലാത്ത ആഹാര സാധനങ്ങൾ പിടിച്ചെടുത്തിരുന്നു. തുടർന്ന് ആരോഗ്യ വിഭാഗം അരമന റസ്റ്റോറന്റിനെതിരെ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. എന്നാൽ നടപടികൾ അവിടെ കൊണ്ട് അവസാനിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP