Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഞ്ജു വാര്യരെ ഡാകിനി അമ്മുമ്മേ എന്ന് വിളിച്ച് ചാക്കോച്ചൻ; വൃദ്ധന്മാരെ സൂക്ഷിക്കണം എന്ന് ചാക്കോച്ചന്റെ ഫോട്ടോ കണ്ട ആസിഫ് അലി; പ്രായത്തെ തോൽപ്പിച്ച മമ്മുക്ക എങ്ങനെയിരിക്കും എന്നറിയാൻ ആകാംക്ഷയോടെ ആരാധകർ; ഫേസ് ആപ്പ് ചലഞ്ച് സെലിബ്രിറ്റികളും ഏറ്റെടുത്തതോടെ സൈബർ ലോകത്ത് നരയുടെ ചിരിത്തിളക്കം

മഞ്ജു വാര്യരെ ഡാകിനി അമ്മുമ്മേ എന്ന് വിളിച്ച് ചാക്കോച്ചൻ; വൃദ്ധന്മാരെ സൂക്ഷിക്കണം എന്ന് ചാക്കോച്ചന്റെ ഫോട്ടോ കണ്ട ആസിഫ് അലി; പ്രായത്തെ തോൽപ്പിച്ച മമ്മുക്ക എങ്ങനെയിരിക്കും എന്നറിയാൻ ആകാംക്ഷയോടെ ആരാധകർ; ഫേസ് ആപ്പ് ചലഞ്ച് സെലിബ്രിറ്റികളും ഏറ്റെടുത്തതോടെ സൈബർ ലോകത്ത് നരയുടെ ചിരിത്തിളക്കം

മറുനാടൻ ഡെസ്‌ക്‌

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഫേസ് ആപ്പ് ചലഞ്ചാണ് വൈറൽ. എല്ലാവരും സ്വന്തം മുഖം വയസ്സായാൽ എങ്ങനെയായിരിക്കും എന്ന് മറ്റുള്ളവർക്ക് കാട്ടിക്കൊടുക്കുകയും ചലഞ്ച് ചെയ്യുകയുമാണ്. സാധാരണക്കാരും സെലിബ്രിറ്റികളും ഒരുപോലെ ചലഞ്ച് ഏറ്റെടുത്തതോടെ സിനിമാ താരങ്ങൾ പോലും ആവേശത്തിലാണ്. മഞ്ജു വാര്യർ, ടൊവിനോ തോമസ്, നീരജ് മാധവ്, നിവിൻ പോളി, രമേഷ് പിഷാരടി, പേളി മാണി, ശ്രിനിഷ് അരവിന്ദ്, ജയസൂര്യ കാളിദാസ് ജയറാം തുടങ്ങി നിരവധി പേരാണ് പരീക്ഷണവുമായി എത്തിയിട്ടുള്ളത്. സ്വന്തം ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെയായാണ് ഓരോരുത്തരും മറ്റുള്ളവരെ ചലഞ്ച് ചെയ്ത് എത്തിയിട്ടുള്ളത്.

ആദ്യം എത്തിയത് നീരജ് മാധവാണ്. ഇപ്പോഴത്തെ ചലഞ്ച് ഇതാണെന്നും താൻ വയസ്സായിക്കഴിഞ്ഞാൽ ഇങ്ങനെയായിരിക്കുമെന്നും പറഞ്ഞായിരുന്നു നീരജ് മാധവ് എത്തിയത്. തന്റെ ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെയായാണ് അദ്ദേഹം മറ്റുള്ളവരെ ചലഞ്ച് ചെയ്തത്. നിമിഷനേരം കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയത് ടൊവിനോ ആയിരുന്നു ചലഞ്ച് സ്വീകരിച്ചതായി അറിയിച്ച് ആദ്യമെത്തിയത്.

 സോഷ്യൽ മീഡിയയിലെ ചലഞ്ച് ഏറ്റെടുത്ത് ജയസൂര്യയും എത്തിയിരുന്നു. സരിതയ്ക്കൊപ്പമുള്ള ചിത്രമായിരുന്നു അദ്ദേഹം പങ്കുവെച്ചത്. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. അന്നും താൻ ഇത് പോലെ എല്ലായിടത്തും കൊണ്ടുപോവുമെന്നും ജയസൂര്യ കുറിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കമന്റിന് കൈയടിയുമായാണ് ആരാധകരെത്തിയിട്ടുള്ളത്.

താരങ്ങളിൽ പലരേയും വെല്ലുവിളിച്ച് എത്തിയ നീരജ്, സ്വന്തം ഫോട്ടോ പോസറ്റ് ചെയ്യാനുള്ള ചലഞ്ചായിരുന്നു മഞ്ജു വാര്യർക്ക് മുന്നിലും വെച്ചത്. ഇതോടെ ലേഡി സൂപ്പർ സ്റ്റാറും തന്റെ വൃദ്ധകാല ഭാവി ഫോട്ടോയുമായി എത്തി. നിരവധി പേരാണ് ലേഡി സൂപ്പർ സ്റ്റാറിന്റെ ചിത്രത്തിന് കമന്റുകളുമായി എത്തിയത്. വല്യ മാറ്റമൊന്നുമില്ല, ഡാകിനി അമ്മൂമ്മേയെന്നായിരുന്നു ചാക്കോച്ചന്റെ കമന്റ്. ജയഭാരതി ആന്റിയെപ്പോലെയുണ്ടായിരുന്നു എന്നായിരുന്നു മംമ്ത മോഹൻദാസിന്റെ കമന്റ്.

കമന്റിടാൻ മാത്രമല്ല, ചലഞ്ച് ഏറ്റെടുക്കാനും ചാക്കോച്ചൻ തയ്യാറായി. അങ്ങനെയെങ്കിലും ഒന്ന് വയസ്സായി കണ്ടല്ലോയെന്നായിരുന്നു നീരജ് മാധവിന്റെ കമന്റ്. സുരാജ് വെഞ്ഞാറമൂട്, ടൊവിന തോമസ്, അനു സിത്താര, സഞ്ജു ശിവറാം തുടങ്ങി നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കീഴിൽ കമന്റുകളുമായെത്തിയത്. ഇതിനിടയിലാണ് രസകരമായ കമന്റുമായി ആസിഫ് അലി എത്തിയത്. വൃദ്ധന്മാരെ സൂക്ഷിക്കുക എന്നായിരുന്നു താരത്തിന്റെ കമന്റ്.

ടൊവിനോ തോമസും വൈകാതെ വയസ്സനായെത്തി. ലൂക്കയിലെ വേഷത്തിലുള്ള ചിത്രമായിരുന്നു ടൊവിനോ പോസ്റ്റ് ചെയ്തത്. ഇത് പൊളിച്ചെന്നും മറ്റുള്ളവരെക്കൂടി കാണാനായാണ് താൻ കാത്തിരിക്കുന്നതെന്നുമായിരുന്നു നീരജ് മാധവിന്റെ കമന്റ്. മറ്റ് താരങ്ങളുടെ ചിത്രത്തിന് കീഴിൽ കമന്റുകളുമായും ടൊവിനോ എത്തുന്നുണ്ട്.

കാത്തിരിക്കുന്നത് മമ്മുട്ടിയുടെ ചലഞ്ച്

ചലഞ്ചുമായി താരങ്ങൾ മുന്നേറുന്നതിനിടെ പ്രായത്തെ വെല്ലുന്ന സൗന്ദര്യവുമായി മുന്നേറുന്ന മമ്മുട്ടിയും ചർച്ചകളിൽ നിറയുകയാണ്. മമ്മൂട്ടിയുടെ ചലഞ്ച് എങ്ങനെയായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് തങ്ങളെന്നാണ് പലരും പറയുന്നത്. മമ്മൂട്ടിയെ വെച്ച് പരീക്ഷണം നടത്തേണ്ടെന്നും ആപ്പിന് പോലും അതേക്കുറിച്ച് അറിയാമെന്നുമായിരുന്നു ചിലരുടെ കമന്റ്. ഏതായാലും മമ്മുട്ടിയുടെ ഫേസ് ആപ്പ് ഫോട്ടോ കാണാൻ കാത്തിരിക്കുകയാണ് ആരാധകരും സഹപ്രവർത്തകരും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP