Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തേപ്പ് കാരിക്ക് മുഖം പൊത്തി കൊടുത്തു ഒന്ന്! പ്രണയം വേണ്ടെന്ന് വച്ചാൽ നീയൊക്കെ തല്ലുമോ എന്നു ചോദിച്ചും അനുകൂലിച്ചും ഉയർന്നത് വൻ പ്രതിഷേധം; ഞാൻ അവളെ തല്ലിയിട്ടില്ല എന്റെ നല്ല സുഹൃത്ത് മാത്രമാണ് അവൾ; വീഡിയോ എടുത്തത് ടിക്ക് ടോക്കിന് വേണ്ടി; `തേപ്പുകാരിക്ക്` തല്ല് വിഷയത്തിൽ വിശദീകരണവുമായി യുവാവും യുവതിയും; അന്വേഷിക്കുമെന്ന് പൊലീസും

തേപ്പ് കാരിക്ക് മുഖം പൊത്തി കൊടുത്തു ഒന്ന്! പ്രണയം വേണ്ടെന്ന് വച്ചാൽ നീയൊക്കെ തല്ലുമോ എന്നു ചോദിച്ചും അനുകൂലിച്ചും ഉയർന്നത് വൻ പ്രതിഷേധം; ഞാൻ അവളെ തല്ലിയിട്ടില്ല എന്റെ നല്ല സുഹൃത്ത് മാത്രമാണ് അവൾ; വീഡിയോ എടുത്തത് ടിക്ക് ടോക്കിന് വേണ്ടി; `തേപ്പുകാരിക്ക്` തല്ല് വിഷയത്തിൽ വിശദീകരണവുമായി യുവാവും യുവതിയും; അന്വേഷിക്കുമെന്ന് പൊലീസും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സംസാരിച്ച് ഇരുന്നതിന് ശേഷം ഒരു യുവാവ് ശക്തിയായി പെൺകുട്ടിയുടെ മുഖത്ത് അടിക്കുന്ന വീഡിയോ സോോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇടക്ക് യുവാവ് ദൂരെ ക്യാമറയിൽ ഇത് പകർത്തുകയായിരുന്ന സുഹൃത്തുക്കളെ നോക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. ചിരിച്ച് സംസാരിച്ചിരുന്ന യുവാവ് പെട്ടന്ന് ക്ഷുഭിതനായി പെൺകുട്ടിയുടെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. പ്രണയിച്ച ശേഷം ബ്രേക്ക് അപ്പ് ആയതിനാണ് ഇത്തരത്തിൽ മർദ്ദിച്ചത് എന്ന തലക്കെട്ടോടെ പെൺകുട്ടിയെ തേപ്പുകാരിയാക്കി ചിത്രീകരിച്ചാണ് സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചത്. എന്നാൽ സംഭവം വൈറലായതോടെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് യുവാവും യുവതിയും. തങ്ങൾ ടി്ക്ക് ടോക്ക് വീഡിയോ ചെയ്യാൻ വേണ്ടി മാത്രം എടുത്തത് ആണെന്നും നല്ല സുഹൃത്തുക്കളാണ് എന്നുമാണ് യുവാവ് ഇപ്പോൾ ഫേസ്‌ബുക്ക് ലൈവിൽ പറയുന്നത്.

ടിക്ക്‌ടോക്കിനു വേണ്ടി ചെയ്ത വീഡിയോ ആണെന്നും തങ്ങൾ തമ്മിൽ യാതൊരു പ്രശ്‌നവുമില്ലെന്നുമാണ് വിശദീകരണം.അടി കൊടുത്ത യുവാവും കൊണ്ട പെൺകുട്ടിയും അത് വീഡിയോ എടുത്ത സുഹൃത്തുമാണ് വിശദീകരണ വീഡിയോയിലുള്ളത്. തങ്ങൾ രാവിലെ നോക്കുമ്പോൾ ഫേസ്‌ബുക്കിൽ ആ വീഡിയോ വൈറലായെന്നും അത് വെറുതെ പ്ലാൻ ചെയ്‌തെടുത്ത വീഡിയോ ആണെന്നുമാണ് വിശദീകരണം. തങ്ങൾ നേരത്തെ ഒരുമിച്ച് പഠിച്ചതാണെന്നും വീഡിയോയിലൂടെ ഇവർ പറയുന്നു. ആരോ മനഃപൂർവ്വം പണി തന്നതാണെന്നും ഇവർ പറയുന്നു.

പെൺകുട്ടിയുടെ മുഖത്തടിക്കുന്ന യുവാവിന്റെ വീഡിയോയുടെ നിജസ്ഥിതി പരിശോധിക്കുമെന്ന് കേരളാ പൊലീസ്. പിന്നാലെ കേരളാ പൊലീസിന്റെ ഒരു പോസ്റ്റിന് താഴെ യുവാവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ കമന്റ് ചെയ്തിരുന്നു.ഇതിന് താഴെയാണ് വീഡിയോ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിശോധിക്കുമെന്നും പൊലീസ് ഉറപ്പു നൽകിയത്. കൂടാതെ ഇതേകുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നവർ കേരളാ പൊലീസിന്റെ ഇൻബോക്‌സിൽ മെസേജ് അയക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 'പെൺകുട്ടികളുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള' കേരളാ പൊലീസിന്റെ പോസ്റ്റിന് താഴെയാണ് പെൺകുട്ടിയെ അടിക്കുന്നതിന്റെ വീഡിയോ നിരവധി പേർ പോസ്റ്റ് ചെയ്ത് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP