Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മനോഹര മെലഡിയുമായി ഇഫ്തി; 'എങ്കിലും ചന്ദ്രികേ' രണ്ടാമത്തെ പാട്ട് എത്തി; ചിത്രമെത്തുക ഫെബ്രുവരി 10 ന്

മനോഹര മെലഡിയുമായി ഇഫ്തി; 'എങ്കിലും ചന്ദ്രികേ' രണ്ടാമത്തെ പാട്ട് എത്തി; ചിത്രമെത്തുക ഫെബ്രുവരി 10 ന്

മറുനാടൻ മലയാളി ബ്യൂറോ

സുരാജ് വെഞ്ഞാറമൂടും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എങ്കിലും ചന്ദ്രികേ എന്ന ചിത്രത്തിലെ ഗാനം അണിയറക്കാർ പുറത്തുവിട്ടു. മുത്തേ ഇന്നെൻ കണ്ണിൽ എന്നാരംഭിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. ഇഫ്തി സംഗീതം പകർന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അരവിന്ദ് വോണുഗോപാൽ ആണ്.

നവാഗതനായ ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൈജു കുറുപ്പും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആദിത്യൻ ചന്ദ്രശേഖറും അർജുൻ നാരായണനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഫെബ്രുവരി 10ന് ചിത്രം തിയറ്ററുകളിൽ എത്തും. 'ചന്ദ്രിക' എന്ന ടൈറ്റിൽ റോളിൽ ചിത്രത്തിൽ അഭിനയിക്കുന്നത് നിരഞ്ജന അനൂപാണ്. ജിതിൻ സ്റ്റാൻസിലോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത്. തൻവി റാം, അഭിരാം രാധാകൃഷ്ണൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ചിരിക്കും പ്രധാന്യമുള്ള ഒന്നായിരിക്കും എന്നാണ് വിലയിരുത്തൽ.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. ലിജോ പോൾ എഡിറ്റിംഗും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ഷിബു പന്തലക്കോട്, പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ, കലാസംവിധാനം ത്യാഗു തവനൂർ മേക്കപ്പ് സുധി, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനയ് ബാബു, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ കെ എം നാസർ, പ്രൊഡക്ഷൻ മാനേജർ കല്ലാർ അനിൽ, പി ആർ ഒ വാഴൂർ ജോസ്, സ്റ്റിൽസ് വിഷ്ണു രാജൻ, പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP