Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിങ്ങൾ ഉദ്ദേശിക്കും പോലെയല്ല ഞാൻ; തുടരെ തുടരെ ഫോട്ടോഷൂട്ടിൽ ഞെട്ടിച്ച് മലയാളത്തിന്റെ മുക്കുത്തി പെണ്ണ്; ഇനിയയുടെ ചിത്രങ്ങൾ വൈറൽ

മറുനാടൻ ഡെസ്‌ക്‌

ലയാളികളുടെ നാട്ട് സുന്ദരിയാണ് ഇനിയാ നാടൻ പെണ്ണായി തിളങ്ങിയ കഥാപാത്രങ്ങളാണ് ഇനിയയുടെ മികച്ച ഹിറ്റുകൾ. മാമാങ്കത്തിലെ കഥാപാത്രവും ഏറെ ജനപ്രീതി നേടിയിരുന്നു. ഫോേേട്ടാഷൂട്ടുകളിലൂടെ ഇനിയ തന്റെ ഒരോ നിമിഷങ്ങളും പ്രേക്ഷകരോട് പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ബിക്കിനിയിൽ നിറ്ഞ്ഞ അതീവ ഗ്രാമറസ് ചിത്രവും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ ചിത്രവുമായി താരം എത്തുകയാണ്.

നാലാംക്ലാസിൽ പഠിക്കുമ്പോൾ കൂട്ടിലേക്ക് പരമ്പരയിലൂടെയായിരുന്നു ഇനിയയുടെ അരങ്ങേറ്റം.വിജയ ചിത്രം മാമാങ്കത്തിൽ മികച്ച വേഷത്തിലെത്തിയ താരം നേരത്തെയും നിരവധി സിനിമകളിലൂടെ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. നിരവധി പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിലും ഇനിയ വേഷമിട്ടു. 2005ൽ മിസ് ട്രിവാൻഡ്രം ആയും താരം തിളങ്ങി.

കളരി അഭ്യാസവും യോഗയുമാണ് തന്റെ ഫിറ്റ്‌നസ് രഹസ്യമെന്ന് ഇനിയ പലപ്പോഴും പറയാറുണ്ട്. ലോക്ക്‌ഡൗണിനിടയിലും ഓൺലൈനായി കളരി പഠനം മുന്നോട്ടുകൊണ്ടുപോകുന്നുണ്ടെന്ന് ഇനിയ അടുത്തിടെ പറഞ്ഞിരുന്നു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ഇനിയ ഇപ്പോൾ. ചുവപ്പ് മിഡിയും ടോപ്പുമണിഞ്ഞ് സ്‌റ്റൈലിഷ് ലുക്കിലാണ് ഇനിയയുടെ പുത്തൻ ചിത്രങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP