Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെട്ടുകത്തിയുമായി കൊള്ളയടിക്കാൻ വന്നവരെ പ്ലാസ്റ്റിക്ക് കസേര കൊണ്ട് നേരിട്ട വയോധിക ദമ്പതിമാർക്ക് ധീരതാ പുരസ്‌കാരം; ഷൺമുഖവേലും സെന്താമരൈയും കള്ളന്മാരെ നേരിടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ; സ്വർണമാല പൊട്ടിച്ചെടുക്കുന്നത് തടയുന്നതിനിടെ വയോധികയ്ക്ക് പരുക്കെന്നും റിപ്പോർട്ട്

വെട്ടുകത്തിയുമായി കൊള്ളയടിക്കാൻ വന്നവരെ പ്ലാസ്റ്റിക്ക് കസേര കൊണ്ട് നേരിട്ട വയോധിക ദമ്പതിമാർക്ക് ധീരതാ പുരസ്‌കാരം; ഷൺമുഖവേലും സെന്താമരൈയും കള്ളന്മാരെ നേരിടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ; സ്വർണമാല പൊട്ടിച്ചെടുക്കുന്നത് തടയുന്നതിനിടെ വയോധികയ്ക്ക് പരുക്കെന്നും റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: വെട്ടുകത്തിയുമായി കൊള്ളയടിക്കാൻ വന്നവരെ പ്ലാസ്റ്റിക്ക് കസേര കൊണ്ട്് അക്രമിച്ച് തുരത്തിയോടിച്ച തമിഴ്‌നാട്ടിലെ വയോധിക ദമ്പതിമാർക്ക് സർക്കാർ വക ധീരതാ പുരസ്‌കാരം. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തിരുനെൽവേലി സ്വദേശികളായ എസ്. ഷണ്ഡമുഖവേൽ (70) ഭാര്യ സെന്താമരൈ എന്നിവർക്കാണ് പ്രത്യേക പുരസ്‌കാരം നൽകിയത്. കത്തിയുമായി ആക്രമിക്കാനെത്തിയ കള്ളന്മാരെ ചെരിപ്പും പ്ലാസ്റ്റിക് കസേരയും കൊണ്ട് നേരിട്ട തമിഴ്‌നാട്ടിലെ വയോധിക ദമ്പതിമാർക്ക് സർക്കാരിന്റെ ധീരതാപുരസ്‌കാരം.

തിരുനെൽവേലി സ്വദേശികളായ 70കാരൻ എസ് ഷൺമുഖവേലിനും ഭാര്യ സെന്താമരൈയ്ക്കുമാണ് പ്രത്യേക പുരസ്‌കാരം ലഭിച്ചത്. മുഖംമൂടി ധരിച്ച് കയ്യിൽ വെട്ടുകത്തിയുമായെത്തിയ രണ്ടു കള്ളന്മാരെ ഷൺമുഖവേലും സെന്താമരൈയും തുരത്തിയോടിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. തിരുനെൽവേലിയിലുള്ള ദമ്പതിമാരുടെ ഫാം ഹൗസിൽ ഇക്കഴിഞ്ഞ ഞായറാഴ്‌ച്ചയായിരുന്നു സംഭവം.

മുഖംമൂടി ധരിച്ച രണ്ട് കള്ളന്മാരാണ് ഇവിടെയെത്തിയത്. ഇവരിലൊരാൾ, വീടിനു പുറത്ത് വിശ്രമിക്കുകയായിരുന്ന ഷൺമുഖവേലിന്റെ പിന്നിലൂടെയെത്തി കഴുത്തിൽ തുണിമുറുക്കി. ഷൺമുഖവേലിന്റെ ശബ്ദം കേട്ട് പുറത്തെത്തിയ സെന്താമരൈ കവർച്ചക്കാരന് നേരെ നിലത്തുകിടന്ന ചെരിപ്പ് വലിച്ചെറിഞ്ഞു. ഇതിനിടെ കള്ളന്റെ പിടിയിൽനിന്ന് ഷൺമുഖവേൽ രക്ഷപ്പെട്ടു. തുടർന്ന് പ്ലാസ്റ്റിക് കസേരയുപയോഗിച്ച് കള്ളന്മാരെ നേരിട്ടു.

തുടർന്ന് മുറ്റത്തുണ്ടായിരുന്ന പ്ലാസ്റ്റിക് കസേരകൾ കൊണ്ട് ഷൺമുഖവേലും സെന്താമരൈയും കള്ളന്മാരെ ആക്രമിച്ചു. വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളായിരുന്നു ഇവ. തിരുനെൽവേലി ജില്ലാ കളക്ടറുടെയും പൊലീസ് സൂപ്രണ്ടിന്റെയും ശുപാർശ പ്രകാരമാണ് ഇരുവർക്കും പുരസ്‌കാരം ലഭിക്കുന്നത്.സംഭവത്തിൽ സെന്താമരൈയുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. സെന്താമരൈയുടെ 33 ഗ്രാമിന്റെ സ്വർണമാല കള്ളന്മാർ പൊട്ടിച്ചെടുത്തുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP