Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202122Friday

സൽമ അൽ-ഷിമിയുടെ ചൂടൻ ഫോട്ടോ ഷൂട്ട് നടന്നത് 4,700 വർഷം പഴക്കമുള്ള പിരമിഡിന് മുന്നിൽ; അല്പവസ്ത്രധാരിയായ താരത്തെ അപ്പോൾ തന്നെ അറസ്റ്റ് ചെയ്ത് പൊലീസും; പുഷ്ടിയുള്ള ശരീരം ഒരു തെറ്റാണോ എന്ന് ആരാധകർ; ഈജിപ്റ്റിൽ ഉയരുന്ന പുതിയ വിവാദത്തിന് ആധാരമായ വീഡിയോ കാണാം..

സൽമ അൽ-ഷിമിയുടെ ചൂടൻ ഫോട്ടോ ഷൂട്ട് നടന്നത് 4,700 വർഷം പഴക്കമുള്ള പിരമിഡിന് മുന്നിൽ; അല്പവസ്ത്രധാരിയായ താരത്തെ അപ്പോൾ തന്നെ അറസ്റ്റ് ചെയ്ത് പൊലീസും; പുഷ്ടിയുള്ള ശരീരം ഒരു തെറ്റാണോ എന്ന് ആരാധകർ; ഈജിപ്റ്റിൽ ഉയരുന്ന പുതിയ വിവാദത്തിന് ആധാരമായ വീഡിയോ കാണാം..

മറുനാടൻ ഡെസ്‌ക്‌

കെയ്റോ: “ഈജിപ്ഷ്യൻ നാഗരികതയെ” അവഹേളിച്ചുവെന്നാരോപിച്ച് ഈജിപ്ഷ്യൻ മോഡലും ഇൻസ്റ്റാഗ്രാം താരവുമായ സൽമ അൽ-ഷിമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞയാഴ്ച, കെയ്‌റോയ്ക്ക് പുറത്ത് 4,700 വർഷം പഴക്കമുള്ള ജോസറിലെ സ്റ്റെപ്പ് പിരമിഡിന് സമീപം നടന്ന ഫോട്ടോ ഷൂട്ടിന്റെ പേരിലാണ് അറസ്റ്റ്. പിരമിഡിന് മുന്നിൽ ഷിമി പോസ് ചെയ്യുകയും “അനുചിതമായ” പുരാതന വസ്ത്രം ധരിക്കുകയും ചെയ്തിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കെയ്‌റോയിൽ നിന്ന് 20 മൈൽ തെക്കുമാറിയുള്ള സഖാറ നെക്രോപോളിസിൽ ഫോട്ടോ ഷൂട്ട് നടന്നയുടനെ മോഡലിനെ അറസ്റ്റ് ചെയ്തപ്പോൾ, ഫോട്ടോഗ്രാഫർ ഹൊസം മുഹമ്മദിനെ പൊലീസ് തിങ്കളാഴ്‌ച്ചയാണ് അറസ്റ്റുചെയ്തത്.

ഷിമി ജാമ്യത്തിലിറങ്ങിയെങ്കിലും “സഖാറ പുരാവസ്തു സൈറ്റിൽ അംഗീകാരമില്ലാതെ ഫോട്ടോയെടുത്തു” എന്ന കുറ്റം നേരിടേണ്ടിവരുമെന്ന് അൽ അഹറം റിപ്പോർട്ട് ചെയ്യുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ആർക്കിയോളജിക്കൽ സൈറ്റിലെ ഷിമിയുടെ ചിത്രങ്ങൾ വൈറലായതായിരുന്നു. യുവതിക്ക് ഇൻസ്റ്റാഗ്രാമിൽ ആയിരക്കണക്കിന് ഫോളോവേഴ്‌സ് ഉണ്ട്.

“പുരാവസ്തു മേഖലയിൽ മോഡൽ-നർത്തകി സൽമ അൽ-ഷിമിയുമായി നടത്തിയ സ്വകാര്യ ഷൂട്ടിംഗിന് ശേഷം ഒരു ഫോട്ടോഗ്രാഫറെ അറസ്റ്റ് ചെയ്തെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹത്തിന്റെ കേസ് കോടതികളിൽ റഫർ ചെയ്തിരുന്നു. ” പുരാതന സ്ഥലങ്ങളിൽ അനാദരവുള്ള ഫോട്ടോകൾ നിരോധിച്ചിട്ടുണ്ടെന്നും “പുരാതനകാലത്തെക്കുറിച്ചോ നമ്മുടെ അതുല്യമായ ഈജിപ്ഷ്യൻ നാഗരികതയെക്കുറിച്ചോ അശ്രദ്ധ കാണിക്കുന്ന ആർക്കും ശിക്ഷ ലഭിക്കുമെന്നും സുപ്രീം കൗൺസിൽ ഓഫ് ആന്റിക്വിറ്റീസ് സെക്രട്ടറി ജനറൽ മോസ്തഫ വസിരി ഫേസ്‌ബുക്കിൽ കുറിച്ചു.

പുരാതന ഈജിപ്ഷ്യൻ വസ്ത്രത്തിൽ ഷൂട്ടിംഗിൽ നിന്നുള്ള വീഡിയോയും ഷിമി പോസ്റ്റ് ചെയ്തിരുന്നു. ഫോട്ടോഷൂട്ടിനെക്കുറിച്ച് അവിശ്വാസം പ്രകടിപ്പിച്ച നെറ്റിസൺമാർ ചോദിച്ചു, “പുരാവസ്തു മേഖലകളിൽ ഫോട്ടോയെടുക്കുന്നതിന് ശരിക്കും നിരോധനമുണ്ടോ, മോശമായതും എന്നാൽ തികച്ചും സാധാരണവുമായ ചിത്രങ്ങൾ പോലും?”  ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് എഴുതി.

എന്നാൽ നിയമങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും പെർമിറ്റ് ഇല്ലാതെ പുരാവസ്തു സൈറ്റുകളിൽ ഫോട്ടോഗ്രാഫി ചെയ്യുന്നത് നിരോധിക്കുമെന്ന് ഒരിക്കലും കരുതിയിട്ടില്ലെന്നും ഷിമി പറഞ്ഞു. ഈ വർഷം ജൂലൈയിൽ ടിക് ടോക്കിൽ “അശ്ലീല വീഡിയോകൾ” പോസ്റ്റ് ചെയ്തതിന് അഞ്ച് യുവതികളെ രണ്ട് വർഷത്തേക്ക് ഈജിപ്ഷ്യൻ കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ഫോട്ടോഷൂട്ടിന്റെ പേരിൽ മോഡലിനെ അറസ്റ്റ് ചെയ്തത്.

ഫോട്ടോഷൂട്ട് സമയത്ത് ആറ് ജീവനക്കാർ സ്ഥലത്തുണ്ടായിരുന്നതായി ഫോട്ടോഗ്രാഫർ മുഹമ്മദ് പറഞ്ഞു. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ച് അൽ - ഷിമി അയഞ്ഞ അങ്ക വസ്ത്രം ധരിച്ചാണ് സൈറ്റിൽ പ്രവേശിച്ചതെന്നും അവർ ഷൂട്ടിങ്ങ് ലൊക്കേഷനിൽ എത്തിയപ്പോഴാണ് വസ്ത്രം മാറിയതെന്നും മുഹമ്മദ് പറഞ്ഞു. അൽ-ഷിമിയുടെ ആകൃതിയാണ് പ്രശ്നമെന്ന് തോന്നുന്നു. അൽ-ഷിമിക്ക് പകരം ഒരു മെലിഞ്ഞ പെൺകുട്ടിയായിരുന്നെങ്കിൽ ഒരു പക്ഷേ എല്ലാം വളരെ സാധാരണമായിരിക്കുമെന്നായിരുന്നു ഫോട്ടോഗ്രാഫർ മുഹമ്മദ് വിവാദത്തോട് പ്രതികരിച്ചത്.

പുരാതന ഇന്ത്യയെ പോലെതന്നെ പുരാത ഈജിപ്തിൽ വ്യഭിചാരം നിയമ വിരുദ്ധമായിരുന്നില്ലെന്നതിന് തെളിവുകളുണ്ട്. കണ്ടെടുക്കപ്പെട്ടിട്ടുള്ള പല പുരാത പാപ്പിറസ് രേഖകളും ഇതിന് തെളിവ് നൽകുന്നു. അതേസമയം, വർത്തമാനകാലത്ത് സ്ത്രീ കാൽമുട്ട് മറയ്ക്കാത്ത വസ്ത്രം ധരിച്ചാൽ അത് ശിക്ഷാർകമായി മാറുന്നതെങ്ങനെയെന്ന് സൽമയെയും മുഹമ്മദിനെയും പിന്തുണയ്ക്കുന്നവരും ചോദിക്കുന്നു.

വീഡിയോ കാണാം..

 

      View this post on Instagram

A post shared by Salma Elshimy (@salma.elshimy.officiall)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP