Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമ്മർദ്ദം കൂടുന്നെങ്കിൽ വാർത്തകൾ അറിയുന്നതിന് ഒരു പരിധി വെക്കാനും ഹോബികളിൽ ഏർപ്പെടാനും ആവശ്യപ്പെട്ട് മുഖ്യമന്ത്രി; നിർദ്ദേശങ്ങൾക്ക് നന്ദി പറഞ്ഞ് ദുൽഖർ സൽമാൻ; ശാന്തതയോടെ ഇരിക്കാനും ശാരീരിക ആരോഗ്യത്തിൽ ശ്രദ്ധിക്കാനും നിർദ്ദേശം

സമ്മർദ്ദം കൂടുന്നെങ്കിൽ വാർത്തകൾ അറിയുന്നതിന് ഒരു പരിധി വെക്കാനും ഹോബികളിൽ ഏർപ്പെടാനും ആവശ്യപ്പെട്ട് മുഖ്യമന്ത്രി; നിർദ്ദേശങ്ങൾക്ക് നന്ദി പറഞ്ഞ് ദുൽഖർ സൽമാൻ; ശാന്തതയോടെ ഇരിക്കാനും ശാരീരിക ആരോഗ്യത്തിൽ ശ്രദ്ധിക്കാനും നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

കോവിഡ്19 മലയാളിയെ ഭയപ്പെടുത്തുമ്പോഴും ശക്തമായ നേതൃത്വവുമായി സർക്കാരും ഒപ്പം കലാ-സാംസ്കാരിക രം​ഗത്തെ പ്രമുഖരും ഒപ്പമുണ്ട്. എന്നിരുന്നാലു മനുഷ്യന്റെ കൂടെപ്പിറപ്പായ ഭയത്തെ അതിജീവിക്കാനുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശങ്ങൾ അടങ്ങിയ ട്വീറ്റ് നടൻ ദുൽഖറും പങ്കുവെച്ചിട്ടുണ്ട്.

'ഐസൊലേഷനും സമ്മർദ്ദവും പലർക്കും ദുർഘടമായിരിക്കും. അത് സ്വാഭാവികമാണെന്ന് ദയവായി മനസിലാക്കൂ. നിങ്ങളെ ആധി പിടിപ്പിക്കുന്നുണ്ടെങ്കിൽ വാർത്തകൾ അറിയുന്നതിന് ഒരു പരിധി വെക്കൂ. ഡോക്ടറോട് സംസാരിക്കൂ. മരുന്നുകൾ മറക്കാതിരിക്കൂ. വായനയോ സംഗീതമോ നൃത്തമോ എഴുത്തോ പോലെയുള്ള ഹോബികളിൽ ഏർപ്പെടൂ. വ്യായാമം ചെയ്യൂ. നമ്മൾ അതിജീവിക്കും', എന്നായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്.

ഈ ട്വീറ്റ് ഷെയർ ചെയ്തുകൊണ്ട് ദുൽഖർ കുറിച്ചത് ഇങ്ങനെ- 'വാർത്തയും ഒപ്പം ഫോർവേഡ് ചെയ്യപ്പെടുന്ന പ്രചാരണങ്ങളും തുടർച്ചയായി വായിച്ചുകൊണ്ടിരിക്കുന്നത് പലപ്പോഴും നമ്മളിൽ ഉത്കണ്ഠ സൃഷ്ടിക്കാറുണ്ട്. ഈ നിർദേശങ്ങൾക്ക് നന്ദി. ഞാനും പാലിക്കേണ്ടവയാണ് ഇവ. എല്ലാവരും സുരക്ഷിതരായി, അതേസമയം ശാന്തതയോടെ ഇരിക്കുക. ശാരീരിക ആരോഗ്യത്തിൽ ശ്രദ്ധിക്കുക. ഒപ്പം മനസിനെ സമ്മർദ്ദപ്പെടുത്താതിരിക്കുക. എല്ലാവർക്കും സമാധാനം ആശംസിക്കുന്നു', ദുൽഖർ ഫേസ്‌ബുക്കിൽ കുറിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP