Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളത്തിലെ ദൃശ്യത്തിൽ മോഹൻലാൽ; കന്നഡയിലെ ദൃശ്യത്തിൽ രവിചന്ദ്രൻ; തമിഴിലെ പാപനാശത്തിൽ കമൽഹാസൻ; ഹിന്ദി ദൃശ്യത്തിൽ അജയ് ദേവഗൺ; തെലുങ്ക് റീമേക്കിൽ വെങ്കിടേഷ്; സിംഹള റീമേക്കിൽ ജാക്സൺ ആന്റണി; ചൈനീസ് ദൃശ്യത്തിൽ സിയാവോ യാങ്; ദൃശ്യം 2വിനെ കുറിച്ചുള്ള വാർത്ത വന്നതോടെ ജോർജ്കുട്ടിയുടെ വിവിധ പരിണാമങ്ങൾ വൈറൽ; ഇതിൽ ആരാണ് മികച്ച നടൻ?

മലയാളത്തിലെ ദൃശ്യത്തിൽ മോഹൻലാൽ; കന്നഡയിലെ ദൃശ്യത്തിൽ രവിചന്ദ്രൻ; തമിഴിലെ പാപനാശത്തിൽ  കമൽഹാസൻ; ഹിന്ദി ദൃശ്യത്തിൽ അജയ് ദേവഗൺ; തെലുങ്ക് റീമേക്കിൽ വെങ്കിടേഷ്; സിംഹള റീമേക്കിൽ ജാക്സൺ ആന്റണി; ചൈനീസ് ദൃശ്യത്തിൽ സിയാവോ യാങ്; ദൃശ്യം 2വിനെ കുറിച്ചുള്ള വാർത്ത വന്നതോടെ ജോർജ്കുട്ടിയുടെ വിവിധ പരിണാമങ്ങൾ വൈറൽ; ഇതിൽ ആരാണ് മികച്ച നടൻ?

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ദൃശ്യം 2. ബറോസ്, മരയ്ക്കാർ എന്നീ ചിത്രങ്ങൾ അണിയറയിൽ നിൽക്കുമ്പോഴാണ് ദൃശ്യം 2മായി മോഹൻലാലും ജിത്തു ജോസഫും എത്തുന്നത്. ഇതിനെകുറിച്ചുള്ള ചർച്ചകൾ വരുമ്പോൾ സോഷ്യൽ മീഡിയിൽ മറ്റൊരു ചിത്രമാണ് വൈദൽ ആവുന്നത്. അത് വിവിധ ഭാഷകളിലെ ദൃശ്യം നായകന്മ്മാരെ കുറിച്ചാണ്.

മലയാളത്തിൽ കളക്ഷൻ റിക്കാർഡുകൾ തകർത്ത് മുന്നേറിയ ദൃശ്യത്തിന് വിദേശത്തും സ്വദേശത്തുമായി ആറ് ഔദ്യോഗിക റീമേക്കുകൾ ഉണ്ടായ ചിത്രം എന്ന റെക്കാർഡുമുണ്ട്. 2014 ൽ കന്നഡയിൽ ദൃശ്യം എന്ന പേരിൽ, അതേ വർഷം തന്നെ തെലുങ്കിലും ദൃശ്യം എന്ന പേരിൽ പുറത്തിറങ്ങി. 2015 ൽ തമിഴിൽ പാവനാശം എന്ന് പേരിൽ ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടു. 2015 ൽ തന്നെ ഹിന്ദിയിലും ദൃശ്യം എന്ന പേരിൽ റീമേക്ക് ചെയ്തു. 2017 ൽ സിംഹള ഭാഷയിൽ ധർമ്മയുദ്ധ എന്ന പേരിൽ റീമേക്ക് ചെയ്യപ്പെട്ടു. 2019ൽ ചൈനയിലും ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടു ഷീപ്പ് വിത്ത്ഔട്ട് ഷെപ്പേർഡ് എന്ന പേരിലായിരുന്നു ഇത്. ആദ്യമായാണ് ഒരു ഇന്ത്യൻ ചിത്രം ചൈനയിൽ റീമേക്ക് ചെയ്യപ്പെട്ടത്. ദൃശ്യം സിനിമയിലെ തന്ത്രപ്രധാനമായ ഒരു രംഗമാണ് ജോർജുകുട്ടി, ഒടുവിൽ മകൻ നഷ്ടപ്പെട്ട ഐജിക്കും ഭർത്താവിനും മുന്നിൽ കുറ്റം ഏറ്റുപറഞ്ഞ് അവരെ കൈതൊഴുന്നത്. ഈ രംഗം വിവിധ ഭാഷകളിൽ എങ്ങനെയാണ് എന്നതിന്റെ സ്‌ക്രീൻ ഷോട്ടുകൾ ഒന്നിച്ചുവച്ചുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വിവിധ സിനിമ ഗ്രൂപ്പുകളിൽ ഇത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ട്.

മലയാളത്തിലെ ദൃശ്യത്തിലെ മോഹൻലാലിന് പുറമേ, കന്നഡയിലെ ദൃശ്യത്തിൽ അഭിനയിച്ച രവിചന്ദ്രൻ, പാപനാശത്തിൽ അഭിനയിച്ച കമൽഹാസൻ, ഹിന്ദി ദൃശ്യത്തിൽ അഭിനയിച്ച അജയ് ദേവഗൺ, തെലുങ്ക് റീമേക്കിൽ അഭിനയിച്ച വെങ്കിടേഷ്, സിംഹള റീമേക്കിൽ അഭിനയിച്ച ജാക്സൺ ആന്റണി, ചെനീസ് റീമേക്കിൽ അഭിനയിച്ച സിയാവോ യാങ് എന്നിവരുടെ ചിത്രങ്ങളാണ് പ്രചരിക്കുന്ന ചിത്രത്തിലുള്ളത്.
ആരാണ് ഈ രംഗത്തിൽ മികച്ചത് എന്നതിന് വലിയൊരു വിഭാഗത്തിനും മോഹൻലാൽ എന്നാണ് ഉത്തരം. ചിലർ കമൽഹാസന്റെ പ്രകടനത്തിനൊപ്പം കൂടുന്നു. എന്നാൽ ഇത് സ്വതവേ മലയാളികൾ എല്ലാം കണ്ട ചിത്രമായതുകൊണ്ടാണ് എന്ന അഭിപ്രായം പങ്കുവയ്ക്കുന്നവരും കുറവല്ല. അതേ സമയം ചൈനീസ് റീമേക്കിലെ സിയാവോ യാങിന്റെ പ്രകടനത്തിന് മാർക്ക് കൊടുക്കുന്നവരുമുണ്ട്.

ആയുർവേദ ചികിൽസക്കുശേഷം ലാൽ എത്തുന്നു

ദൃശ്യം 2നായിട്ടാണ് ചെന്നൈയിലെ വീട്ടിൽ നിന്ന് മോഹൻലാൽ കൊച്ചിയിലേക്ക് എത്തിയത്. പിന്നീട് താരം ക്വാറന്റൈൻ പോകുകയായിരുന്നു. പിന്നീടാണ് മുടിവളർത്തി താടി വളർത്തിയ മേക്ക് ഓവറിൽ നിന്ന് മാറി മോഹൻലാൽ ദൃശ്യം 2 മേക്കോവറുമായി രംഗത്തെത്തിയത്. എന്നാൽ ഷൂട്ടിങ് കർക്കിടക ചികിത്സയ്ക്കായി മാറ്റി വയ്ക്കുകയായിരുന്നു. കർക്കിടക ചികിത്സയ്ക്ക് മുൻപുള്ള പൂജാധികർമങ്ങളുമായിട്ടാണ് താരം മുന്നോട്ട് പോകുന്നത്. അതിന്റെ ഭാഗമായിട്ടുള്ള ചിത്രങ്ങളും പുറത്ത് വന്ന് കഴിഞ്ഞു. സ്ഥലം എവിടെയെന്ന് വ്യക്തല്ലെങ്കിലും. പൂജാരികൾക്ക് ഒപ്പം നിന്നുള്ള താരത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയ കീഴടക്കി കഴിഞ്ഞു.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം ഇനി സെപ്റ്റംബർ അവസാന വാരമോ ഒക്ടോബർ ആദ്യ വാരമോ ഷൂട്ടിങ് ആരംഭിക്കും എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം.മോഹൻലാലിന്റെ നായികയായി മീനയും, മക്കളായി അൻസിബ ഹസനും എസ്തർ അനിലും തന്നെയാവും വേഷമിടുക. കോവിഡ് പശ്ചാത്തലത്തിൽ ചിത്രീകരണകാലമത്രയും മോഹൻലാലും മീനയും പുറംലോകവുമായി ഇടപെടാത്ത രീതിയിലാകും തങ്ങുക.ചലച്ചിത്ര നിർമ്മാണ മേഖലയുടെ പ്രതിസന്ധി കണക്കിലെടുത്ത് സംവിധായകൻ ജീത്തു ജോസഫ് സ്വന്തം പ്രതിഫല തുക വെട്ടിക്കുറച്ചിരുന്നു.

ജീത്തു ജോസഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമയ്ക്കു വേണ്ടി ആന്റണി പെരുമ്പാവൂരാണ്. തുടർച്ചയായി 60 ദിവസം കൊണ്ട് കേരളത്തിൽ ചിത്രീകരിച്ച് പൂർത്തിയാക്കുന്ന വിധത്തിലാണ് സിനിമ.ഇതിനു ശേഷമാകും ഷൂട്ടിങ് നിർത്തിവെച്ച മറ്റ് സിനിമകളിൽ മോഹൻലാൽ എത്തുകയെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു.2013 ഡിസംബറിലായിരുന്നു 'ദൃശ്യം' റിലീസിനെത്തിയത്. മോഹൻലാൽ, മീന, കലാഭവൻ ഷാജോൺ, ആശ ശരത്, സിദ്ദിഖ് തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ത്രില്ലർ ചിത്രമായ ദൃശ്യത്തിലെ ഈ താരങ്ങളുടെയെല്ലാം പ്രകടനം ഏറെ മികവു പുലർത്തിയിരുന്നു. 60 കോടിയോളം രൂപ ബോക്‌സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്ത് അന്നത്തെ ബോക്സോഫീസ് റെക്കോർഡ് ഇടാനും ചിത്രത്തിനു സാധിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP