Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരാധകർക്ക് മോഹൻലാലിന്റെ പിറന്നാൾ സമ്മാനം; 'ദൃശ്യം 2'വിന്റെ ടൈറ്റിൽ വീഡിയോ പുറത്തുവിട്ട് താരം; ചിത്രീകരണം ലോക്ക് ഡൗണിന് ശേഷം

മറുനാടൻ ഡെസ്‌ക്‌

റുപതാം പിറന്നാൾ ദിനത്തിൽ 'ദൃശ്യം 2'വിന്റെ ടൈറ്റിൽ വീഡിയോ പുറത്തുവിട്ട് മോഹൻലാൽ. ലോക്ഡൗൺ കഴിഞ്ഞാൽ ഉടൻ മോഹൻലാൽ ആരംഭിക്കുന്ന സിനിമ ദൃശ്യം 2 ആയിരിക്കും എന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ദൃശ്യം ഒരുക്കിയ സംവിധായകൻ ജീത്തു ജോസഫ് തന്നെയാണ് ദൃശ്യം 2 ന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. ആശീർവാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവാരാണ് ചിത്രം നിർമ്മിക്കുന്നത്. ദൃശ്യം 2 ത്രില്ലിങ് സിനിമയായിരിക്കുമെന്നും സ്‌ക്രിപ്റ്റ് താൻ വായിച്ചുവെന്നും മോഹൻലാൽ പറഞ്ഞിരുന്നു.

കേരളത്തിലാണ് ചിത്രത്തിന്റെ പൂർണമായും ഷൂട്ടിങ്. ലോക്ക്ഡൗണിന് ശേഷം തുടർച്ചയായ 60 ദിവസംകൊണ്ട് ഷൂട്ടിങ് പൂർത്തിയാക്കുമെന്നാണ് ആന്റണി പെരുമ്പാവൂർ പറഞ്ഞത്. ദൃശ്യം 2 പൂർത്തിയാക്കിയ ശേഷമായിരിക്കും ഷൂട്ടിങ് നിർത്തിവെച്ച മറ്റ് ചിത്രങ്ങളിൽ ലാൽ അഭിനയിക്കുക. 2013ൽ റിലീസ് ചെയ്ത ദൃശ്യം മലയാള സിനിമയിൽ വൻ ഹിറ്റായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP