Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ജിന്നും മലക്കുമൊക്കെ സുന്നത്ത് ചെയ്യാനും തുടങ്ങിയോ; ജിന്ന് സുന്നത്ത് നടത്തി എന്നും പറഞ്ഞ് ഒരു കുഞ്ഞിന്റെ ജനനേന്ദ്രിയത്തിന്റെ ചിത്രം വാട്ട്‌സ്ആപിൽ പ്രചരിക്കുന്നതിനെതിരെ ഡോ ഷിംന അസീസ്; സ്വന്തം കുഞ്ഞിന്റേതാണെങ്കിലും മറ്റാരുടേതാണെങ്കിലും ജനനേന്ദ്രിയത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത് തെറ്റാണെന്നും ഡോക്ടറുടെ കുറിപ്പ്

ജിന്നും മലക്കുമൊക്കെ സുന്നത്ത് ചെയ്യാനും തുടങ്ങിയോ; ജിന്ന് സുന്നത്ത് നടത്തി എന്നും പറഞ്ഞ് ഒരു കുഞ്ഞിന്റെ ജനനേന്ദ്രിയത്തിന്റെ ചിത്രം വാട്ട്‌സ്ആപിൽ പ്രചരിക്കുന്നതിനെതിരെ  ഡോ ഷിംന അസീസ്; സ്വന്തം കുഞ്ഞിന്റേതാണെങ്കിലും മറ്റാരുടേതാണെങ്കിലും ജനനേന്ദ്രിയത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത് തെറ്റാണെന്നും ഡോക്ടറുടെ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രബുദ്ധരെന്നും ശാസ്ത്രബോധമുള്ളവരെന്നും പൊതുവെ പറയുമ്പോഴും അന്ധവിശ്വാസങ്ങളുടെ ഫാക്ടറികൾ ആവാറുണ്ട് പലപ്പോഴും മലയാളികളുടെ നവ മാധ്യമങ്ങൾ. തിരുവനന്തപുരം ജില്ലയിലെ ഒരു അമ്പലത്തിലെ മണി താനേ അടിയുന്നുവെന്നതും, കണ്ണൂരിലെ ഒരു ക്ഷേത്രത്തിലിട്ട പൂക്കളം താനെ തെന്നി നീങ്ങിയതും അടക്കമുള്ള നിരവധി കുപ്രചാരണങ്ങൾ സോഷ്യൽ മീഡിയ വഴിയ ഈയിടെയാണ് പ്രചരിച്ചത്. കഴിഞ്ഞദിവസം താനേ നടക്കുന്ന ഒരു ഏണിയും സോഷ്യൽ മീഡിയയിൽ താരമായിരുന്നു. ഇതിന്റെയൊക്കെ കാരണങ്ങൾ ശാസ്ത്ര പ്രചാരകർ കൃത്യമായി വിശദീകരിച്ചുമുണ്ട്. പക്ഷേ ഇപ്പോൾ ഇതാ ജിന്ന് സുന്നത് നടത്തിയെന്ന് പറഞ്ഞ് ഒരു കുഞ്ഞിന്റെ ജനനേന്ദ്രിയത്തിന്റെ ചിത്രമാണ് വാട്ട്‌സ്ആപിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശാസ്ത്രപ്രചാരകയും സോഷ്യൽമീഡിയ ആക്റ്റീവിസ്റ്റുമായ ഡോ ഷിംന അസീസാണ് ഇക്കാര്യം ശ്രദ്ധയിൽ പെടുത്തി പോസ്റ്റ് ഇട്ടിരിക്കുന്നത്. 'കാര്യം പച്ചക്കള്ളമാണെന്ന് ചോറ് തിന്നുന്നോർക്ക് മനസ്സിലാവും. സ്വന്തം കുഞ്ഞിന്റേതാണെങ്കിലും മറ്റാരുടേതാണെങ്കിലും ജനനേന്ദ്രീയത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത് തെറ്റാണ്. ഇതെവിടുന്ന് ഓടാൻ തുടങ്ങി എന്ന് കണ്ട് പിടിക്കാനും ഇക്കാലത്ത് ബുദ്ധിമുട്ടുമില്ല.' -ഡോ ഷിംന ചൂണ്ടിക്കാട്ടുന്നു.

അതേസമയം തുടർന്ന നടക്കുന്ന ചർച്ചിൽ ജിന്നു ചികിത്സ ഇപ്പോഴും കേരളത്തിന്റെ പല ഭാഗത്തും ഉണ്ടെന്ന് ആളുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.'എം എം അക്‌ബറിന്റെ ഒരു അനുയായി (നിച്ച് ഓഫ് ട്രൂത്ത്) ഇപ്പോൾ അടുത്ത കാലത്ത് മഞ്ചേരിക്കടുത്ത് ജിന്ന് ചികിത്സാ കേന്ദ്രത്തിലെ 'ചികിത്സ' കാരണം കൊല്ലപ്പെട്ടിരുന്നല്ലോ. ഗണപതി ജിന്ന് വയറ്റിൽ കുടുങ്ങിയിരിക്കുകയായിരുന്നത്രേ.'- എന്ന് ഒരാൾ ചൂണ്ടിക്കാട്ടുന്നു. ജിന്നുകൾക്ക് ചികിത്സിക്കാൻ കഴിയുമെന്ന് വിശ്വസിച്ചാൽ പിന്നെ സുന്നത് നടത്താൻ കഴിയുമെന്ന് വിശ്വസിച്ചുകൂടെയെന്ന് ചിലർ പരിഹസിക്കുന്നുണ്ട്.

'എല്ലാ ദിവസവും അത് ഡ്രസ്സ് ചെയ്യാൻ ജിന്നിന്റെ അസിസ്റ്റന്റ് വരുന്നുണ്ടായിരിരിക്കും .ഇനി ആശുപത്രിയിൽ നിന്നെങ്ങാനും ഒരു മക്കനയിട്ട നഴ്സ് അതിനെ പരിചരിക്കുന്നതിന്റെ ഫോട്ടോ ഇട്ട് ജിന്നുമ്മ ഡ്രെസ് മുറിവ് ഡ്രസ്സ് ചെയ്യുന്നു അടിക്കുറിപ്പും വരുമായിരിക്കും'- ഡോ ഷിംനയുടെ പോസ്റ്റിനു കീഴെ ഒരാളുടെ പരിഹാസം ഇങ്ങനെയാണ്. അതേസമയം ഇങ്ങനെ സുന്നത് അഥവാ ചേലാകർമ്മം ചെയ്യുന്നതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും ഗുണം ഉണ്ടോയെന്നും ചിലർ ഡോക്ടറോട് ചോദിക്കുന്നുണ്ട്. ഇതിന് ഡോ ഷിംന അസീസിന്റെ മറുപടി ഇങ്ങനെയാണ്. 'കുഞ്ഞിന്റെ കൺസെന്റ് ഇല്ലാതെ ചെറുപ്രായത്തിൽ.ചെയ്യുന്ന സുന്നത്ത് കർമ്മത്തിനോട് യോജിപ്പില്ല. മെഡിക്കൽ ആവശ്യത്തിന് ചെയ്യുന്നതിനോടൊപ്പം നിൽക്കുന്നു. വേണമെങ്കിൽ മുതിർന്ന ശേഷം ആകാമല്ലോ'- ഡോ ഷിംന അസീസ് പറയുന്നു്്.

അതേസമയം കേരളത്തിലെ മുജാഹിദ് ഗ്രൂപ്പുകളിൽ സജീവചർച്ചയായിരുന്ന വിവാദമാണ് ജിന്നിന്റെ പേരിൽ ഉണ്ടായത്. ജിന്നും മലക്കും യാഥാർഥ്യമാണെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ഇപ്പോഴും ഇവർക്കിടയിൽ സജീവമാണ്.

ഡോ ഷിംന അസീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ

'ജിന്ന് സുന്നത്ത് നടത്തി' എന്നും പറഞ്ഞ് ഒരു കുഞ്ഞിന്റെ ജനനേന്ദ്രിയത്തിന്റെ ചിത്രം വാട്ട്‌സ്ആപിൽ ഓടുന്നുണ്ട്. കാര്യം പച്ചക്കള്ളമാണെന്ന് ചോറ് തിന്നുന്നോർക്ക് മനസ്സിലാവും.

സ്വന്തം കുഞ്ഞിന്റേതാണെങ്കിലും മറ്റാരുടേതാണെങ്കിലും ജനനേന്ദ്രിയത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത് തെറ്റാണ്. ഇതെവിടുന്ന് ഓടാൻ തുടങ്ങി എന്ന് കണ്ട് പിടിക്കാനും ഇക്കാലത്ത് ബുദ്ധിമുട്ടുമില്ല.

ഇനി കുട്ടി വലുതാകുമ്പോ 'നിന്റേത് കാണാൻ ഇനി ലോകത്താരും ബാക്കിയില്ല' എന്ന് കൂടി കേൾപ്പിക്കണായിരിക്കും. എന്നാണോ ബോധം വെക്കുക !

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP