Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തൂവെള്ള ഷർട്ടും മുണ്ടും കൂളിങ് ഗ്ലാസും അണിഞ്ഞ് ബൈക്കിലെത്തുന്ന ഡോ. രജിത് കുമാർ; നായികയായി ഡോ. ഷിനു ശ്യാമളനും; സ്വപ്‍ന സുന്ദരിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

തൂവെള്ള ഷർട്ടും മുണ്ടും കൂളിങ് ഗ്ലാസും അണിഞ്ഞ് ബൈക്കിലെത്തുന്ന ഡോ. രജിത് കുമാർ; നായികയായി ഡോ. ഷിനു ശ്യാമളനും; സ്വപ്‍ന സുന്ദരിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മറുനാടൻ ഡെസ്‌ക്‌

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ഡോ. രജിത് കുമാർ ശ്രദ്ധേയനായത്. രജിത് കുമാർ സിനിമയിൽ അഭിനയിക്കുന്നു എന്നതാണ് പുതിയ വാർത്ത. സ്വപ്‍ന സുന്ദരി എന്ന സിനിമയിലാണ് രജിത് കുമാർ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. രജിത് കുമാർ തന്നെ ഫോട്ടോ ഷെയർ ചെയ്‍തിട്ടുണ്ട്. ബുള്ളറ്റിൽ ഇരിക്കുന്ന രജിത് കുമാറാണ് ഫോട്ടോയിലുള്ളത്. വെള്ള ഷർട്ടും മുണ്ടും കൂളിങ് ഗ്ലാസും അണിഞ്ഞാണ് രജിത് കുമാർ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്.

കെ.ജെ ഫിലിപ്പാണ് സംവിധാനം. സീതു ആൻസൺ ആണ് തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നത്ബി. ഡോ. ഷിനു ശ്യാമളൻ ആണ് നായിക. ഷിനുവിന്റെയും ആദ്യ ചിത്രമാണിത്. അതേസമയം ഏഷ്യാനെറ്റിനുവേണ്ടിയുള്ള ആക്ഷേപ ഹാസ്യ പരമ്പരയിൽ രജിത് കുമാർ അഭിനയിക്കുന്നുണ്ട്. ഇതിൽ പ്രധാന കഥാപാത്രമായാണ് രജിത് കുമാർ എത്തുക.

കടുത്ത സ്ത്രീ വിരുദ്ധവും അശാസ്ത്രീയവുമായ വാദങ്ങൾ അവതരിപ്പിച്ച് പലകുറി വിവാദ നായകനായ വ്യക്തിയാണ് ഡോ. രജിത് കുമാർ. സഹ മത്സരാർത്ഥിയായ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനെ തുടർന്ന് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. ഇയാളുടെ അതിക്രമത്തിനെതിരെ ശക്തമായ പ്രതിഷേധവുമുയർന്നിരുന്നു.

തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നാണ് രജിത് കുമാർ ബോട്ടണിയിൽ ബിരുദം നേടിയത്. അവിടെ മികച്ച വിദ്യാർത്ഥിയെന്ന പേരുനേടി. പന്തളം എൻഎസ്എസ് കോളേജിൽ ബോട്ടണി ബിരുദാനന്തര ബിരുദം പഠിച്ച് ഒന്നാം റാങ്കോടെ പാസായി. മൈക്രോബയോളജിയിൽ എംഫിലും ഡോക്ടറേറ്റും. ബോട്ടണിയിലെ ബിരുദങ്ങൾക്ക് പുറമേ ബിഎഡ്., ലൈബ്രറി സയൻസിൽ ബിരുദം, സൈക്കോതെറാപ്പിയിൽ എം.എസ്. എന്നിവയെല്ലാമുണ്ട് ഡോ. രജിത് കുമാറിന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP